Latest Updates
-
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ!
ആദിത്യ മംഗളരാജയോഗം: 15 നാളിനും ഭാഗ്യം ചേര്‍ന്ന് വരുന്ന ആദ്യ ചൊവ്വാഴ്ച, നേടുന്നത് നഷ്ടപ്പെടാതെ നിലനിര്‍ത്തും
ഫെബ്രുവരി 3, അതായത് ഇന്നത്തെ ദിവസം ജ്യോതിഷ പ്രകാരം വളരെ വലിയ മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കം കുറിയ്ക്കുന്നത്. അതിന്റെ ഫലമായി ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിരവധി ശുഭയോഗങ്ങളാണ് ഈ സമയം നിങ്ങളെ തേടി എത്തുന്നത്. അതില്‍ തന്നെ ഇന്നത്തെ ദിവസത്തെ ആദിത്യ മംഗളരാജയോഗം പല വിധത്തിലുള്ള ഗുണങ്ങളും ഐശ്വര്യവും നേട്ടവും നിങ്ങളിലേക്ക് എത്തിക്കും. അനുകൂല യോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന യോഗമാണ് എന്നത് കൊണ്ട് തന്നെ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. സന്തോഷവും ധൈര്യവും വര്‍ദ്ധിപ്പിക്കുകയും ആശങ്കകള്‍ പതിയെ കുറയുകയും ചെയ്യും.
എന്നാല്‍ ചില നക്ഷത്രക്കാര്‍ക്ക് സന്തോഷവും സമൃദ്ധിയും ഐശ്വര്യവും കൊണ്ട് വരുന്നു ആദിത്യ മംഗള രാജയോഗം. ഇത് ധനസമ്പാദനത്തിനുള്ള മികച്ച അവസരങ്ങളും നല്കുന്നു. ജ്യോതിഷ ശാസ്ത്രമനുസരിച്ച്, ചില പരിഹാരങ്ങള്‍ പിന്തുടരുന്നത് ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ഹനുമാന് സ്വാമിയുടെ അനുഗ്രഹവും നല്കുന്നു. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഇത് വഴി നേട്ടങ്ങളുണ്ടാവുന്നത് എന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഇന്നത്തെ ദിവസം രൂപപ്പെടുന്ന ആദിത്യ മംഗള രാജയോഗം മേടക്കൂറുകാര്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. ഈ മാസം നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും മികച്ച വിജയം തേടി എത്തുകയും അതോടൊപ്പം സമൂഹത്തില്‍ ഉയര്‍ച്ചയും നേട്ടവും ഉണ്ടാവുകുയം ചെയ്യുന്നു. കൂടാതെ ജോലിയുടെ കാര്യത്തില്‍ ധാരാളം അനുകൂല ഫലങ്ങള്‍ ലഭിക്കുന്നതിനാല്‍ നിങ്ങള്‍ വളരെ സന്തോഷകരമായ നിമിഷങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ സമൃദ്ധി തേടി എത്തം. കൂടാതെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ സഹായിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നാളുകാര്‍ക്ക് ആദിത്യ മംഗള യോഗവും നവപഞ്ചമ യോഗവും ചേര്‍ന്ന് നിരവധി പുതിയ അവസരങ്ങള്‍ കൊണ്ട് വരുന്നു. അതോടൊപ്പം തന്നെ ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളും തേടി എത്തും. ജോലിയിലും സമൂഹത്തിലും ഉന്നത സ്ഥാനമാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിക്കും. അനുകൂലമായ ഫലങ്ങള്‍ ഈ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് പല കോണില്‍ നിന്നും ലഭിക്കും. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ വഴികള്‍ നിങ്ങളെ തേടി ഇങ്ങോട്ട് വരും. അതോടൊപ്പം തന്നെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരങ്ങള്‍ ധാരാളം നിങ്ങള്‍ക്ക് ലഭിക്കുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ഈ രാജയോഗം തൊഴില്‍ മാറ്റങ്ങള്‍ നല്കുന്നു. അത് കൂടാതെ ഈ കാലയളവില്‍ നിങ്ങളുടെ ബന്ധങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും സാധിക്കും. അതോടൊപ്പം തന്നെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളില്‍ വിജയം തേടി എത്തും. അതോടൊപ്പം തന്നെ തൊഴിലില്‍ വലിയ ലാഭം ലഭിക്കാന്‍ സാധ്യത കൂുതലാണ്. വീട്ടില്‍ ധാരാളം ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും. അതിലെല്ലാം നിങ്ങള്‍ മികച്ച് നില്‍ക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്യും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ജ്യോതിഷ പ്രകാരം, കുംഭക്കൂറില്‍ വരുന്ന മൂന്ന് നാളുകാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ സ്വപ്നങ്ങളെല്ലാം സഫലമാകും. പൂര്‍ത്തിയാകാത്ത ആഗ്രഹങ്ങള്‍ സഫലമാകാനുള്ള സാധ്യത ഇവരില്‍ വളരെ കൂടുതലാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് ഏത് കാര്യത്തിലും വിജയം തേടി എത്തും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇത് കൂടുതല്‍ അനുകൂലമായ ഭാവിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതും. അത് കൂടാതെ നിങ്ങളില്‍ പുതിയ ജോലികള്‍ ആരംഭിക്കാനും മികച്ച ദിനമാണ് ചൊവ്വാഴ്ച എന്നതില്‍ സംശയം വേണ്ട. സഹോദരങ്ങളോടൊപ്പം നല്ല സമയം ചെലവഴിക്കാനും അവര്‍ക്ക് അവസരം ലഭിക്കും.
മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വളരെയധികം മാറ്റങ്ങളാണ് ഈ രാജയോഗം നല്‍കുന്നത്. അതില്‍ തന്നെ നിങ്ങളുടെ ജീവിതം മാറി മറിയുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത് എന്ന് മാത്രം ശ്രദ്ധിക്കണം. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടും. ശുഭഗ്രഹങ്ങളുടെ സ്വാധീനത്താല്‍ വിദേശത്ത് ജോലിക്കോ പഠനത്തിനോ ശ്രമിക്കുന്നവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിനുള്ള യോഗം കാണുന്നു. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും പ്രശസ്തിയും പദവിയും നിലയും വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ മികച്ച ജോലി അവസരങ്ങളും സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള വഴികളും നിങ്ങളെ തേടി എത്തും.



Click it and Unblock the Notifications