Latest Updates
-
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും!
മമ്മൂട്ടിയുടെ ജാതകത്തിലെ അപൂര്‍വ്വയോഗം, പ്രശസ്തിയും കലാരംഗത്തെ സൗഭാഗ്യങ്ങളും അതുകൊണ്ട്
പ്രശസ്തരുടെ ജാതകഫലങ്ങള്‍ എപ്പോഴും മറ്റുള്ളവരില്‍ കൗതുകമുണര്‍ത്തുന്ന കാര്യമാണ്. സാധാരണ ജീവിതത്തില്‍ നിന്നും പ്രശസ്തിയിലേക്ക് നടന്നടുക്കവരുടേത് പ്രത്യേകിച്ചും. അവരുടെ യോഗമെന്നും ഭാഗ്യമെന്നും തലവരയെന്നുമെല്ലാം നമ്മള് അതിനെ വിശേഷിപ്പിക്കാറുമുണ്ട്. മലയാളികളുടെ പ്രിയനടനാണ് മമ്മൂട്ടി. അഭിനയത്തികവില്‍ ലോകപ്രശസ്തനെന്ന് തന്നെ പറയാം. വളരെ സാധാരണക്കാരനായ മമ്മൂട്ടിയെ അഭിനയലോകത്തേക്ക് എത്തിച്ചതും മലയാളത്തിലെ ഇതിഹാസങ്ങളിലൊന്നായി മാറാനുള്ള ഭാഗ്യം നല്കിയതും അദ്ദേഹത്തിന്റെ അപാരമായ കലാവൈഭവും അഭിനയശേഷിയും ആണെന്നതില്‍ സംശയമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ആ കഴിവുകളും യഥാസമയത്ത് അനുകൂലമായി വന്ന അവസരങ്ങള്‍ ഈ പ്രപഞ്ചം അദ്ദേഹത്തിനായി തന്നെ മാറ്റിവെച്ചതാണെന്ന് വേദ ജ്യോതിഷവും പറയുന്നു.

മമ്മൂട്ടിയുടെ ലഭ്യമായ ജനനസമയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അദ്ദേഹത്തിന്റെ ജാതകഫലങ്ങള്‍ പരിശോധിക്കാം.
ജനനം
1951, സെപ്റ്റംബര്‍ 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മമ്മൂട്ടി ജനിച്ചതെന്നാണ് ലഭ്യമായ വിവരം. വിശാഖമാണ് അന്നത്തെ നക്ഷത്രം. വൃശ്ചികമാണ് ലഗ്നം.
ഗ്രഹനില
മേല്‍പ്പറഞ്ഞ ജനനസമയം അനുസരിച്ച് ജനനസമയത്ത് നാലില്‍ രാഹു, അഞ്ചില്‍ വ്യാഴം, ഭാഗ്യസ്ഥാനമായ ഒമ്പതാംസ്ഥാനത്ത് ചൊവ്വ, പത്താംഭാവമായ കര്‍മ്മഭാവത്തില്‍ സൂര്യന്, ബുധന്‍, കേതു, ശുക്രന്, പതിനൊന്നാം ഭാവമായ ലാഭസ്ഥാനത്ത് ശനി, ഗുളികന് എന്നിങ്ങനെയാണ് ഗ്രഹസ്ഥിതി.
അനുകൂലയോഗങ്ങള്
നിപുണയോഗം
കലാരംഗത്ത് ശോഭിക്കണമെങ്കില്‍ ബുധനോ ശുക്രനോ അനുകൂലസ്ഥാനത്ത് ആയിരിക്കണം. മമ്മൂട്ടിയുടെ ജാതകത്തില്‍ കര്‍മ്മഭാവത്തില്‍ തന്നെ ബുധന്റെയും ശുക്രന്റെയും സാന്നിധ്യമുണ്ട്. കൂടാതെ ബുധന്‍ സൂര്യനോടൊപ്പം നില്ക്കുന്നു. സൂര്യനാണെങ്കില്‍ മൂലക്ഷേത്രത്തില് ബലവാനായാണ് നില്‍ക്കുന്നത്. അങ്ങനെയുള്ള സൂര്യനൊപ്പം നില്ക്കുന്ന ബുധന്‍ നിപുണയോഗമെന്ന അപൂര്‍വ്വയോഗം സൃഷ്ടിക്കുന്നു. മമ്മൂട്ടി സിനിമ രംഗത്ത് എത്താനും അവിടെ ശോഭിഅവിടെ ശോഭിക്കുകയും ചെയ്യാനുള്ള ഒരു പ്രധാനകാരണം ഈ യോഗമാണ്.
നൈപുണ്യം എന്ന വാക്ക് തന്നെയാണ് നിപുണയോഗത്തെ വ്യത്യസ്തമാക്കുന്നത്. കാര്യങ്ങള്‍ ചെയ്യുന്നതിലെ വൈദഗ്ധ്യം, കാര്യപ്രാപ്തി, അതിനുള്ള അപാരമായ കഴിവ് എന്നതാണ് നൈപുണ്യം. മമ്മൂട്ടിയുടെ കാര്യത്തില്‍ അത് എത്രത്തോളം സത്യമാണെന്ന് നമുക്കറിയാം. ഈ യോഗം ഉള്ളവര്‍ക്ക് ചില രംഗങ്ങളില്‍ അപാരമായ കവിവും സാമര്‍ത്ഥ്യവും ഉണ്ടായിരിക്കും. കൂടാതെ മികച്ച ആത്മവിശ്വാസം, സംസാരവൈഭവം എന്നിവയും ഇവരുടെ പ്രത്യേകതകളാണ്. ഇവര്‍ ശുഭാപ്തിവിശ്വാസം വെച്ചുപുലര്‍ത്തുന്നവര്‍ ആയിരിക്കും. സ്വന്തം കഴിവുകളില്‍ ഉറച്ച് വിശ്വസിക്കുകയും അതില്‍ ബോധവാന്മാരായിരിക്കും ചെയ്യും ഇവര്‍. വലിയ സ്വപ്നങ്ങള്‍ കാണുന്നവരും അത് നേടിയെടുക്കാന്‍ പ്രയത്നിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍.
പരിവര്‍ത്തന രാജയോഗം
ലഗ്നാധിപനായിട്ടുള്ള ചൊവ്വ ഒമ്പതാം ഭാവമായിട്ടുള്ള കര്‍ക്കിടകത്തില്‍ നീചസ്ഥിതിയിലാണ് നില്‍ക്കുന്നത്. അതുപോലെ ഭാഗ്യാധിപനായിട്ടുള്ള ചന്ദ്രന് ലഗ്നത്തില്‍ നീച സ്ഥനത്തും നില്ക്കുന്നു.ഈ ഗ്രഹങ്ങള്‍ പരസ്പരം ഒന്നാം ഭാവാധിപന് ഒമ്പതാം ഭാവത്തിലും ഒമ്പതാം ഭാവാധിപന് ലഗ്നത്തിലും നില്ക്കുന്നു. യോഗത്തെ പരിവര്‍ത്തന യോഗമെന്നാണ് വിളിക്കുന്നത്. ഇതൊരു രാജയോഗമാണ്. പ്രശസ്തി, പേര്, ധനസമൃദ്ധിയെല്ലാം നല്കുന്ന രാജയോഗം ആണിത്.
ചൊവ്വയുടെ സ്വാധീനം
ഷഷ്ഠി തിഥിയിലാണ് മമ്മൂട്ടി ജനിച്ചത്. ഷഷ്ഠി സുബ്രഹ്മണ്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. സുബ്രഹ്മണ്യന് ചൊവ്വയുമായും. അതുപോലെ ചൊവ്വ അധിപനായിട്ടുള്ള വൃശ്ചികം ലഗ്നത്തിലാണ് അദ്ദേഹത്തിന്റെ ജനനം. അദ്ദേഹത്തിന്റെ നക്ഷത്രം വിശാഖം നക്ഷത്രത്തിന്റെ അവസാനപാദമായ വൃശ്ചികക്കൂറിലാണ് വരിക. അവിടെയും ചൊവ്വയുമായി ഒരു ബന്ധം കാണാം. യുദ്ധത്തിന്റെയും ആക്രമോത്സുകതയുടെയുമെല്ലാം ഗ്രഹമാണ് ചൊവ്വ.
മക്കളാല്‍ പ്രശസ്തി
മമ്മട്ടിയുടെ അഞ്ചാം ഭാവത്തില്‍ മീനം രാശിയില്‍ നില്‍ക്കുന്നത് വ്യാഴമാണ്. ഇത് വളരെ അനുകൂലമാണ്. മക്കളുമായി ബന്ധപ്പെട്ട ഭാവമാണ് അഞ്ചാംഭാവം. മക്കളില്‍ നിന്ന് സ്നേഹം, അവരാല്‍ സന്തോഷം, മറ്റ് നേട്ടങ്ങള്‍ എന്നിവയെല്ലാം അനുഭവിക്കാന്‍ യോഗമുണ്ടാകും. പിതാവെന്ന നിലയിലും അദ്ദേഹം അനുഗ്രഹീതനായിരിക്കും. മാത്രമല്ല, അഞ്ചാം ഭാവത്തിലെ വ്യാഴത്തിന് ലാഭ ഭാവമായ പതിനൊന്നിലേക്ക് ദൃഷ്ടിയുണ്ട്. അതായത് മക്കളിലൂടെയും സമൃദ്ധിയും ഐശ്വര്യവും സാമ്പത്തികശ്രേയസ്സും ഉണ്ടാകുമെന്നാണ് അത് സൂചിപ്പിക്കുന്നത്.
ദേഹപുഷ്ടിയോഗം
ലഗ്നാധിപന് ചരരാശിയില്‍ ശുഭഗ്രഹ യോഗത്തിലോ ദൃഷ്ടിയിലോ നില്ക്കുമ്പോള് രൂപപ്പെടുന്ന ദേഹപുഷ്ടി യോഗം മമ്മൂട്ടിയുടെ ജാതകത്തില്‍ ഉണ്ട്. സന്തോഷം ആരോഗ്യം, കാണാനുള്ള ഭംഗി, യൗവ്വനം എന്നിവയെല്ലാമാണ് അതിന്റെഫലങ്ങള്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications










