Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
2025-ല്‍ ശുക്രന്‍ കത്തിജ്വലിക്കും: ധനദൃഷ്ടി കോരിച്ചൊരിയും, സമ്പത്സമൃദ്ധിയില്‍ ഈ നക്ഷത്രക്കാര്‍
2025-ലേക്ക് കടക്കുമ്പോള്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ചാണ് പലരും ചിന്തിക്കുന്നത്. എപ്പോഴും ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കണം എന്നുള്ളത് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതും. എന്നാല്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാവും എന്നത് നമ്മുടെ അനുഭവത്തിലാണ് മനസ്സിലാക്കുന്നത്. 2025-ല്‍ പക്ഷേ ജ്യോതിഷ പ്രകാരം ശുക്രനുദിക്കുന്ന ചില നക്ഷത്രക്കാരുണ്ട്.
ജീവിതത്തില്‍ നിരവധി സൗഭാഗ്യങ്ങളാണ് ഈ വര്‍ഷം കാത്തിരിക്കുന്നത്. പലപ്പോഴും പ്രതീക്ഷിക്കാത്ത ഐശ്വര്യവും ധനനേട്ടവും സമ്പത്തും എല്ലാം തേടി എത്തുന്നു എന്നതാണ് ഈ നക്ഷത്രക്കാരുടെ പ്രത്യേകത. 2025-ല്‍ സര്‍വ്വൈശ്വര്യത്താല്‍ നിറയുന്ന 7 നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് 2025 എന്നത് വളരെയധികം നേട്ടങ്ങള്‍ നല്‍കുന്ന വര്‍ഷം തന്നെയാണ്. നിങ്ങളുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും എല്ലാം മികച്ച നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളാണ് ഇവര്‍ക്കുണ്ടാവുന്നത്. കരിയറിന്റെ കാര്യത്തിലാകട്ടെ പ്രതീക്ഷിക്കാത്ത സൗഭാഗ്യമാണ് ഇവരെ തേടി എത്തുന്നത്. കൂടാതെ ശുക്രനുദിക്കുന്നതിനാല്‍ ഇവര്‍ ചെയ്യുന്നതെല്ലാം അനുകൂലമായി ഭവിക്കുകയും ചെയ്യും.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ഏറ്റവും സമ്പന്നമായ ഒരു വര്‍ഷമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അവരുടെ ബിസിനസില്‍ എല്ലാ തരത്തിലുള്ള നേട്ടവും ലാഭവും ഈ വര്‍ഷം കാത്തിരിക്കുന്നു.
ജീവിത ശൈലി രോഗങ്ങളെല്ലാം തന്നെ വിട്ടുമാറുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. കൂടാതെ ഇവര്‍ക്ക് സമ്പത്ത് ആകര്‍ഷിക്കുന്നതിന് പ്രത്യേക കഴിവുണ്ട്. കൂടാതെ സാമ്പത്തിക ആസൂത്രണത്തിലും ഈ വര്‍ഷം ഇവര്‍ മികച്ച് നില്‍ക്കുന്നു.
മകയിരം
മകയിരം നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം സാമ്പത്തിക കാര്യങ്ങളില്‍ പേര് കേട്ട സമയമാണ് എന്നതാണ് സത്യം. 2025-മുതലങ്ങോട്ട് പിന്നീട് ധനപരമായ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും അവസാനം കുറിക്കുന് ഒരു വര്‍ഷം കൂടിയാണ് 2024. സാമ്പത്തിക നേട്ടങ്ങള്‍ക്ക് കാരണമാകുന്ന വര്‍ഷമാണിത് എന്നതില്‍സ സംശയം വേണ്ട. ശുക്രനുദിച്ച് ജ്വലിച്ച് നില്‍ക്കുന്ന സമയമാണ് മകയിരം നക്ഷത്രക്കാര്‍ക്ക് 2025.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം സമൃദ്ധിയും വളര്‍ച്ചയും ഒരുപോലെ മികച്ച് നില്‍ക്കുന്നു. പലപ്പോഴും സാമ്പത്തിക പുരോഗതിയുടെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ട് പോലും വരുന്നില്ല. സാമ്പത്തിക സ്ഥിരതയും ഭാഗ്യവും ഇവരെ കടാക്ഷിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ പോലും പ്രകാശമാവാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ സ്ഥിരമായി തന്നെ നില്‍ക്കും. യാതൊരു വിധത്തിലുള്ള മുന്‍വിധികളും ഇല്ലാതെ തന്നെ ധനനേട്ടങ്ങളില്‍ അര്‍മാദിക്കും ഈ നക്ഷത്രക്കാര്‍.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് വളരെയധികം സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. പൊതുവേ ഇവര്‍ കഠിനാധ്വാനികളായിരിക്കും. അതിന്റെ ഫലം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് 2025. സാമ്പത്തിക കാര്യങ്ങളില്‍ വിജയം തീര്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. മാത്രമല് അത് അവരുടെ കരിയറില്‍ പ്രതിഫലിക്കുന്നു. പ്രതിഫലദായകമായ ഫലങ്ങളിലേക്ക് നയിക്കുന്ന വര്‍ഷമാണ്. അവര്‍ ഒരു ബിസിനസ്സിലോ കോര്‍പ്പറേറ്റ് ജോലിയിലോ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ പോലും അതിലെല്ലാം നേട്ടങ്ങള്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരിക്കും.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് രാഹുവാണ് ഭരിക്കുന്നത്. ഇത് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നു. മാത്രമല്ല പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇതില്‍ ദീര്‍ഘകാല സമ്പത്തിലേക്ക് നയിക്കുന്നതിന് വരെ കാരണമാകുന്നു. കൂടാതെ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് ഇവര്‍ വരും വര്‍ഷം കടന്ന് പോവുന്നത്. പുതിയ അവസരങ്ങള്‍ ഒന്നു പോലും നഷ്ടപ്പെടുത്തരുത്.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ സ്വന്തം ബുദ്ധി കൊണ്ട് തന്നെ സമ്പത്ത് നേടുന്നതിന് പേരുകേട്ടവരാണ്. 2025-നെ വെച്ച് നോക്കുകയാണെങ്കില്‍ സാമ്പത്തിക സ്ഥിരത കൈവരിക്കുന്ന നക്ഷത്രക്കാരില്‍ ഒന്നാണ് തിരുവോണം നക്ഷത്രം. കരിയറിലൂടെയോ നിക്ഷേപങ്ങളിലൂടെയോ പുതിയ സംരംഭങ്ങളിലൂടെയോ ഇവര്‍ സാമ്പത്തിക ഉന്നമനം കരസ്ഥമാക്കുന്നു. വളരെ കൃത്യമായി ഇവര്‍ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നു. അത്രയധികം അവരുടെ ജീവിതം 2025-ല്‍ മാറി മറിയും. ഐശ്വര്യവും സമ്പത്സമൃദ്ധിയും ഇവരെ നേട്ടങ്ങളിലേക്ക് എത്തിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications











