Latest Updates
-
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും!
നാളെ സുഖ ജീവിതത്തിലേയ്ക്ക് 5 രാശിക്കാര്‍; അറിയാം നിങ്ങളുടെ നാളത്തെ കര്‍മ്മഫലം
Karmaphalam Horoscope: ഈ മാസം അവസാനത്തോടെ ശനി ഉദിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. അതിനാല്‍ തന്നെ ശനിയുടെ സ്വാധീനത്താല്‍ അനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഓരോ രാശിക്കാര്‍ക്കും സാധിക്കുന്നതാണ്. ശനിമൂലം കര്‍മ്മഫലം ഗുണകരമായി 5 രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. അറിയാം നാളത്തെ 12 രാശികളുടെയും കര്‍മ്മഫലം എപ്രകാരം ആയിരിക്കുമെന്ന്.

മേടം
മേടം രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങളായിരിക്കും ലഭിക്കുക. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. നാളെ പങ്കാളികള്‍ക്കിടയില്‍ നിലനിന്നിരുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നതായിരിക്കും. ജോലി സംബന്ധമായി യാത്രകള്‍ ചെയ്യേണ്ടതായി വന്നേക്കാം. അയല്ക്കാരപമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അകലുന്നതായിരിക്കും.
ഇടവം
കുടുംബത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കുന്നതാണ്. പണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും കുറയുന്നതായിരിക്കും. നിങ്ങളുടെ പങ്കാളിയ്ക്ക് ജോലിയില്‍ സ്ഥാനകയറ്റം ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വീട്, ഭൂമി എന്നിവ വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പണം കടം വാങ്ങാതെ ജീവിക്കാന്‍ സാധിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സര്‍ക്കാരില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. മുടങ്ങിക്കിടക്കുന്ന അനവധി ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. നിങ്ങളുടെ കുട്ടികളുടെ കൂടെ യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. പല ആഗ്രഹങ്ങളും നിറവേറ്റാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് നാളെ സമ്മിശ്രഫലം ലഭിക്കുന്ന ദിവസമായിരിക്കും. പുതിയ ജോലികള്‍ ചെയ്യാനും അവയെക്കുറിച്ച് പഠിക്കാനുമുള്ള ആഗ്രഹം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. മറ്റുള്ളവര്‍ക്ക് നല്കിയ വാക്കുകള്‍ പാലിക്കാന്‍ ശ്രമിക്കുന്നതായിരിക്കും. ഓഹരി വിപണിയില്‍ നിക്ഷേപങ്ങള്‍ നടത്തുന്നത് നല്ലതാണ്. സന്തോഷം നിറഞ്ഞ ജീവിതം നാളത്തെ ദിവസം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. അനവധി കാര്യങ്ങള്‍ സ്വന്തം നേട്ടങ്ങള്‍ക്കായി ചെയ്യാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ഉണ്ടാകുന്ന ദിവസമായിരിക്കും നാളെ. ആസൂത്രണം ചെയ്ത രീതിയില്‍ പല കാര്യങ്ങളും ചെയ്തെടുക്കാന്‍ സാധിക്കുന്നതാണ്. ഈ രാശിക്കാര്‍ക്ക് അനുകൂലമായ വിധത്തില്‍ അനവധി കാര്യങ്ങള്‍ നടക്കുന്നതായിരിക്കും. ഏല്‍പ്പിച്ച ജോലികള്‍ വളരെ വേഗത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് ആഗ്രഹിച്ച രീതിയില്‍ നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. പലപ്പോഴും അനവധി പ്രതിസന്ധികള്‍ ഇവര്‍ നേരിടേണ്ടതായി വന്നേക്കാം. ജോലി സ്ഥലത്തെ മികച്ച പ്രവര്‍ത്തനത്തിന് അംഗീകാരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. മാനസിക പിരിമുറുക്കങ്ങള്‍ ഇവരില്‍ നിന്നും കുറയുന്നതായിരിക്കും. ജോലിയില്‍ അശ്രദ്ധ കാണിക്കാതെ ശരിയായ വിധത്തില്‍ ചെയ്യുന്നത് നേട്ടങ്ങളിലേയ്ക്ക് വഴിയൊരുക്കുന്നതാണ്.
തുലാം
അനവധി വിജയങ്ങള്‍ ലഭിക്കുന്ന ദിവസമായിരിക്കും തുലാം രാശിക്കാര്‍ക്ക് നാളത്തെ ദിവസം. അവിവിഹാതിരായ ആളുകള്‍ തങ്ങള്‍ക്ക് യോജിച്ച പങ്കാളിയെ കണ്ടെത്തുന്നതായിരിക്കും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. നാളത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഇവരില്‍ കൂടുതലാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വന്നേക്കാം. സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടിയ്ക്ക് പോകുന്നതായിരിക്കും. കടം വാങ്ങിയ പണം തിരികെ നല്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്.
ധനു
ധനു രാശിക്കാര്‍ ജോലിയില്‍ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ശരിയായ വിധത്തില്‍ ജോലി ചെയ്തില്ലെങ്കില്‍, അത് ഭാവിയില്‍ ദോഷകരമായി മാറാന്‍ സാധ്യത കൂടുതലാണ്. സന്തോഷവും സമാധാനവും ഇവര്‍ക്ക് ലഭിക്കുന്നതാണ്. പങ്കാളിയപുമായി നിലനിന്നിരുന്ന പിണക്കം ഇല്ലാതാകുന്നതാണ്. ഓണ്‍ലൈന്‍ വഴി ജോലി ചെയ്യുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് സമ്മിശ്ര ഫലമായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സഹപ്രവര്‍ത്തകരില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കടം വാങ്ങിയവര്‍ പണം തിരികെ നല്‍കുന്നതായിരിക്കും.
കുംഭം
പൊങ്ങച്ചം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അശ്രദ്ധകള്‍ മൂലം പലവിധത്തിലുള്ള പ്രതിസന്ധികള്‍ ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. മുന്‍പ് നടന്ന പല പ്രശ്നങ്ങളും വീണ്ടും കുടുംബ ജീവിതത്തിലേയ്ക്ക് കടന്നു വരാന്‍ സാധ്യത കൂടുതലാണ്. നേട്ടങ്ങള്‍ ഉണ്ടാകാന്‍ അധ്വാനിക്കേണ്ടതായി വന്നേക്കാം.
മീനം
മീനം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ കുറയുന്നതാണ്. സന്തോഷവും സമാധാനവും ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉണ്ടയിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications