Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
7 നവപഞ്ചമരാജയോഗം തുടങ്ങി: കടം തീരും, കൈയ്യില്‍ പണം നിറയും 100 വര്‍ഷത്തെ ഫലങ്ങള്‍ ഒരുമിച്ച് 3 രാശിക്ക്
വേദജ്യോതിഷ പ്രകാരം ഗ്രഹ-രാശിമാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഫലങ്ങള്‍ പല വിധത്തിലാണ് ഉണ്ടാവുന്നത്. അതില്‍ തന്നെ രാജയോഗവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ഗുണഫലങ്ങളും ധാരാളമാണ്. 559 വര്‍ഷങ്ങള്‍ക്ക് ശേഷം 7 നവപഞ്ചമരാജയോഗമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വ്യാഴം- കേതു, ചൊവ്വ- ശനി, ചൊവ്വ- ശുക്രന്, ബുധന്‍- വ്യാഴം, ചന്ദ്രന്, രാഹു എന്നീ ഗ്രഹങ്ങളാണ് നവപഞ്ചമ യോഗം സൃഷ്ടിച്ചിരിക്കുന്നത്. ഇതുണ്ടാക്കുന്ന ഫലങ്ങളാവട്ടെ നമ്മള് പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും. എന്ന് മാത്രമല്ല സര്വ്വസൗഭാഗ്യമാണ് ഇവരില്‍ ഉണ്ടാവുന്നതും.
12 രാശിക്കാരില്‍ വെറും മൂന്ന് രാശിക്കാര്‍ക്ക് മാത്രമാണ് നവപഞ്ചമയോഗം ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. അതില്‍ സാമ്പത്തിക നേട്ടവും ഭാഗ്യവും കാത്തിരിക്കുന്ന ചില രാശിക്കാരുണ്ട്. സന്തോഷത്തിന്റേയും സമൃദ്ധിയുടേയും നാളുകളാണ് ഈ മൂന്ന് രാശിക്കാരേയും കാത്തിരിക്കുന്നത്. ജീവിതത്തെ സ്വാധീനിക്കുന്ന പല മാറ്റങ്ങളും ഇവരില്‍ ഉണ്ടാവും. അതെല്ലാം രാജയോഗമാണ് പ്രദാനം ചെയ്യുന്നത് എന്നതാണ് പ്രത്യേകതയും. അവര്‍ ആരൊക്കെയെന്നും ഇക്കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്നും നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം. കൂടാതെ ഭാഗ്യ രാശിക്കാര്‍ക്ക് എന്തൊക്കെ ഭാഗ്യ നേട്ടങ്ങളാണ് ഉണ്ടാവുന്നത് എന്നും നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് 7 നവപഞ്ചം രാജയോഗം വളരെയധികം ഗുണപ്രദമായ മാറ്റങ്ങള്‍ പ്രദാനം ചെയ്യുന്നു. പലപ്പോഴും രാശിയുടെ അധിപന് ചൊവ്വയായതിനാല്‍ മൂന്നാം ഭാവത്തിലാണ് യോഗം രൂപപ്പെടുന്നത്. മാത്രമല്ല ശനി, ശുക്രന് എന്നിവരുടെ സംയോജനമാണ് എപ്പോഴും നവപഞ്ചമയോഗം ഇവരില്‍ സൃഷ്ടിക്കുന്നത്. അതിന്റെ ഫലമായി സാമ്പത്തിക കാര്യങ്ങളില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളുണ്ടാവും. കൂടാതെ അനുകൂലമായ പല നേട്ടങ്ങളും ഈ സമയം ഉണ്ടായിരിക്കും. പുതിയ നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നത് അനുകൂലമായ മാറ്റങ്ങള്‍ നല്കുന്നു. അതോടൊപ്പം തന്നെ സ്വത്ത് സമ്പാദിക്കുന്നതിനും അത് വഴി സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിനും സാധിക്കും. ജോലിയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സമ്മര്‍ദ്ദവും ഇവര്‍ക്ക് നേരിടേണ്ടിയും വരുന്നില്ല. എന്നാല്‍ ദേഷ്യം അല്പം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് 7 നവപഞ്ചമയോഗം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ അവരെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ ശുഭകരമായിരിക്കും. കൂടാതെ വളരെയധികം ശ്രദ്ധയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും സാധിക്കും. സാമ്പത്തികമായി ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളിലേക്ക് നിങ്ങളെത്തുന്നു. കൂടാതെ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് ചെയ്യുന്നവരില്‍ സന്തോഷകരമായ സമയമാണ് ഉണ്ടാവുന്നത്. കാരണം നിക്ഷേപിക്കുന്നതിന്റെ ഇരട്ടി തിരികെ ലഭിക്കുന്നു. കൂടാതെ ഓഹരി വിപണിയിലെ നിക്ഷേപം നിങ്ങളെ കൂടുതല്‍ സന്തോഷത്തിലാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം ഉണ്ടാവും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സൃഷ്ടിക്കപ്പെട്ട ഏഴ് നവപഞ്ചമരാജയോഗം പലപ്പോഴും ശുഭകരമായ അപ്രതീക്ഷിതമായ നേട്ടങ്ങള്‍ നല്കുന്നു. കൂടാതെ ബിസിനസില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവും. സാമ്പത്തികപരമായി നോക്കുകയാണെങ്കില്‍ ഒരു തരത്തിലു ചിന്തിക്കേണ്ടിയോ തിരിഞ്ഞ് നോക്കേണ്ടിയോ വരുന്നില്ല. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ആക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ആഢംബര വസ്തുക്കളില്‍ മോഹം തോന്നിയാല്‍ അതിനെ സ്വന്തമാക്കാന്‍ സാധിക്കുന്നു. നിക്ഷേപങ്ങള്‍ ബുദ്ധിപൂര്‍വ്വമായിരിക്കും. അതുകൊണ്ട് തന്നെ അത് ഭാവിയിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്കുന്നു. ജോലി സംബന്ധമായി നടത്തുന്ന യാത്രകള്‍ എപ്പോഴും ഗുണപ്രദമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications