Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
100 വര്‍ഷങ്ങള്‍ക്ക് ശേഷം 6 ഗ്രഹങ്ങള്‍ ഒന്നിക്കുന്നു; മാര്‍ച്ച് മാസത്തില്‍ സമാധാനം നിറഞ്ഞ ജീവിതം ഇവർക്ക്
6 planets conjunction in March: 100 വര്‍ഷങ്ങള്‍ക്ക് ശേഷം മീനത്തില്‍ 6 ഗ്രഹങ്ങള്‍ ഒന്നിക്കുകയാണ്. തികച്ചും, വിരളമായി മാത്രം സംഭവിക്കുന്ന ഒരു അത്ഭുത സംയോജനമാണ് ഇനിവരുന്ന ദിവസങ്ങളില്‍ നടക്കാന്‍ പോകുന്നത്. രാഹുവും, ശുക്രനും മീനത്തില്‍ മാര്‍ച്ച് മാസത്തില്‍ പ്രവേശിക്കും. ബുധന്‍ ഫെബ്രുവരി 27ന് മീനത്തില്‍ പ്രവേശിക്കുന്നതാണ്. സൂര്യനും ചന്ദ്രനും ശനിയും മാര്‍ച്ച് മാസത്തില്‍ മീനത്തില്‍ പ്രവേശിക്കും. ഇതോടെ 6 ഗ്രഹങ്ങള്‍ മീനം രാശിയില്‍ സംയോജിക്കുകയാണ്. ഈ ആറ് ഗ്രഹങ്ങളും ഒന്നിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് നേട്ടങ്ങളും വര്‍ദ്ധിക്കുന്നു. അവ എന്തെല്ലാമെന്ന് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തോടെ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ ഒട്ടനവധി നല്ലകാര്യങ്ങള്‍ നടക്കും. സാമ്പത്തിക ഭദ്രത ഒരുപരിധിവരെ കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ജോലിയില്‍ സ്ഥിരത കൈവരിക്കാന്‍ സാധിക്കും. ദേഷ്യം കുറയ്ക്കാന്‍ സാധിക്കും. പലരില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ സാധിക്കും. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി നിലകൊള്ളാന്‍ സാധിക്കുന്നതാണ്. വിവാഹാലോചനകള്‍ വരുന്നതായിരിക്കും. പ്രണയ സാഫല്യം ഉണ്ടാകും. വീട്ടുകാരില്‍ നിന്നും അനവധി കാര്യങ്ങള്‍ക്ക് പിന്തുണ ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ അകലും. മക്കള്‍ വഴി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രയാസങ്ങള്‍ കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം നയിക്കാന്‍ സാധിക്കും. പുതിയ ബിസിനസ്സിനെ പറ്റി ചര്‍ച്ചകള്‍ നടത്തും. ദമ്പതികള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അകലും. മാതാപിതാക്കളില്‍ നിന്നും ധനസഹായം ലഭിക്കും. വ്യാവസായികൾക്ക് നേട്ടങ്ങൾ ഉണ്ടാകും. സാധാരണ തൊഴിൽ ചെയ്യുന്നവർക്ക് പുതിയ തൊഴിൽ മാർഗം കണ്ടെത്താൻ സാധിക്കും. സംതൃപ്തിയോടെ തൊഴിൽ ചെയ്യും. ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനും ഇവർക്ക് സാധിക്കും. കുടുംബത്തോടൊപ്പം യാത്രകൾ ചെയ്യും.
മകരം
കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ സാധിക്കും. ദുഃഖങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ കുറയുന്നതായിരിക്കും. മാനസിക സംതൃപ്തി നല്കുന്ന അവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. പുണ്യ പ്രവര്‍ത്തികള്‍ ചെയ്യും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ശുഭകരമായ മാസമായിരിക്കും മാര്‍ച്ച്. ബന്ധുക്കള്‍ക്കുവേണ്ടി പല സഹായങ്ങളും ചെയ്യാന്‍ സാധിക്കും. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതാണ്. ക്ഷമയോടെ ഐക്യത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് ശുഭകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ കുറയുന്നതായിരിക്കും. മക്കള്‍ക്ക് ജോലി ലഭിക്കാന്‍ യോഗം ലഭിക്കുന്നതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ കുറയുന്നതായിരിക്കും. സമാധാനവും സന്തോഷവും വന്നു ചേരും. കുടുംബ പ്രശ്നങ്ങള്‍ അകലുന്നതായിരിക്കും. സന്തോഷത്തോടെ അനവധി കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മക്കളുടെ കൂടെ വിദേശത്തേയ്ക്ക് പോകാന്‍ അവസരം ലഭിക്കുന്നതാണ്. സുഹൃത്തുക്കളുമായി ഉല്ലാസയാത്രയ്ക്ക് പോകുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
