Latest Updates
-
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ!
നാളെയാണ് ഇവര്‍ക്ക് സൗഭാഗ്യം; 12 രാശികളുടെയും കര്‍മ്മഫലം ഇപ്രകാരം
Karmaphalam horoscope: ശനിയുടെ ഉദയത്തിനായി കാത്തിരിക്കുന്ന നാളുകളാണ് ഇനി വരാനിരിക്കുന്നത്. അതിനാല്‍ തന്നെ 12 രാശികള്‍ക്കും വളരെ പ്രധാനപ്പെട്ട ദിനങ്ങളാണ് ഇനി വരുന്ന ഓരോ ദിവസവും. ശനി ഉദിക്കാനായി തയ്യാറെടുക്കുമ്പോള്‍, ശനിയുടെ ശക്തിയും പ്രഭാവലയും വര്‍ദ്ധിക്കുന്നതാണ്. അതിനാല്‍, ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത ഫലങ്ങള്‍ ഓരോ ദിവസവും ലഭിക്കുന്നു. അത്തരത്തില്‍ നേട്ടങ്ങളുടെ നെറുകയില്‍ ചില രാശിക്കാര്‍ നാളത്തെ ദിവസം വന്നെത്തുന്നു. ഇവരലുടെ കര്‍മ്മഫലം ഗുണകരമായ രീതിയില്‍ ലഭിക്കുന്നതായിരിക്കും. അറിയാം 12 രാശികളുടെയും നാളത്തെ കര്‍മ്മഫലം എപ്രകാരമായിരിക്കും എന്ന്.

മേടം
മേടം രാശിക്കാര്‍ക്ക് സമാധാനം ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ പോയ പല കാര്യങ്ങളും ശരിയായ വിധത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. തൊഴിലിടത്ത് സമാധാനം കൈവരിക്കും. നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
ഇടവം
ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. പുതിയ പ്രോജക്ടിന്റെ ഭാഗമാകാന്‍ സാധിക്കുന്നതാണ്. ഒരു പ്രശ്നത്തില്‍ ഇടപെടുന്നതിന് മുന്‍പ് ഇരുവശവും കേള്‍ക്കുന്നത് നല്ലതാണ്. മുന്‍പ് ഉണ്ടായിരുന്ന പല രോഗങ്ങളും വീണ്ടും വരുന്നതിനും കാരണമാകാം.
മിഥുനം
നല്ലരീതിയില്‍ ബിസിനസ്സ് മുന്നോട്ട് കൊണ്ട്പോകാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സഹോദരങ്ങളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അകലുന്നതാണ്. പല പ്രധാനപ്പെട്ട കാര്യങ്ങളും ശ്രദ്ധയോടെ ചെയ്ത് തീര്‍ക്കേണ്ടതായി വന്നേക്കാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ കുറുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്.
ചിങ്ങം
കുടുംബ ജീവിതം സന്തോഷകരമായിരിക്കും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവ പരിഹരിക്കാന്‍ സാധിക്കുന്നതാണ്. തെറ്റുകള്‍ പറ്റിയാലും ശരിയായ രീതിയില്‍ പരിഹരിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
കന്നി
ജോലി സ്ഥലത്ത് പല പ്രശ്നങ്ങളും ഇവര്‍ നേരിടേണ്ടതായി വന്നേക്കാം. പല പ്രധാനപ്പെട്ട കാര്യങ്ങളും ചെയ്ത് തീര്‍ക്കേണ്ടതായി വന്നേക്കാം. കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നതാണ്. പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
തുലാം
ജോലിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. മറ്റുള്ളവരെ അമിതമായി വിശ്വസിക്കുന്നത് കുറയ്ക്കുക. പ്രണയ ബന്ധത്തില്‍ ഉള്ളവര്‍ ചില പ്രശ്നങ്ങള്‍ നേരിടുന്നതായിരിക്കും. ചിലവ് നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ഉണ്ടായിരിക്കുക. സമാധാനവും സന്തോഷവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്.
ധനു
സാമ്പത്തിക പ്രശഅനങ്ങള്‍ മുന്പത്തേക്കാള് പരിഹരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന അനവധി കാര്യങ്ങള്‍ നടക്കുന്നതായിരിക്കും. നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും.
മകരം
വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്പില് തെളിയുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ശരിയായ വിധത്തില്‍ പരിഹരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സഹപ്രവര്‍ത്തകരമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ്.
കുംഭം
ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലായിരിക്കും. മനസ്സിനെ വിഷമിപ്പിക്കുന്ന സംഭവങ്ങള്‍ നടക്കുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications