Latest Updates
-
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ്
ഏറ്റവും പരദൂഷണ പ്രിയരായ നക്ഷത്രക്കാര്‍ ഇവരാണ്
സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും പരദൂഷണ പ്രിയരാണ്. മറ്റുള്ളവരെക്കുറിച്ച് ഏറ്റവുമധികം പരദൂഷണം പറയാന്‍ ഇഷ്ടപ്പെടുന്ന ചില നക്ഷത്രക്കാരുണ്ട്. എത്ര ശ്രമിച്ചാലും മറ്റുള്ളവരുടെ രഹസ്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കുകയില്ല. അതുപോലെ, മറ്റുള്ള ആള്‍ക്കാരെ കുറ്റം പറഞ്ഞ്, സ്വയം നല്ലതാണെന്ന് കാണിക്കാന്‍ ശ്രമിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. വേദ ജ്യോതിഷത്തില്‍ പരാമര്‍ഷിക്കുന്ന പരദൂഷണ പ്രിയരായ നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ഭരണി
ഭരണി നാളില്‍ ജനിച്ചവര്‍ സ്വന്തം കാര്യങ്ങള്‍ വളരെ ഭംഗിയായി നടപ്പിലാക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ വളരെ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. അതുപോലെ, തങ്ങളെക്കാള്‍ മറ്റുള്ളവര്‍ വളരുന്നതില്‍ അസൂയ ഉള്ള നക്ഷത്രക്കാര്‍ കൂടിയായിരിക്കും ഭരണി നക്ഷത്രക്കാര്‍. അതിനാല്‍, ഇവര്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ അറിയാന്‍ താല്പര്യപ്പെടുന്നവരും, അവരെക്കുറിച്ച് പരദൂഷണം പറയാന്‍ താല്പര്യപ്പെടുന്നവരുമാണ്.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ വളരെ കര്ക്കശക്കാരാണെങ്കിലും കുറച്ചധികം പരദൂഷണ പ്രിയരാണ്. മനപ്പൂര്‍വ്വം മറ്റുള്ളവരെ ദ്രോഹിക്കാനല്ലെങ്കിലും പറയുന്ന കാര്യങ്ങള്‍ പരദൂഷണമായി മാറാനുള്ള സാധ്യതയുള്ള നക്ഷത്രക്കാരാണ് ഇവര്‍. നല്ല സ്നേഹവും, നല്ല മനസ്സുള്ളവരുമായിരിക്കും ഇവര്‍. എന്നാല്‍, പലപ്പോഴും നാവ് പിഴയ്ക്കുന്നത് ഇവരുടെ ഒരു പോരായ്മയാണ്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ നല്ല ദയാലുക്കളാണ്. ക്ഷമയുള്ളവരാണ്. പക്ഷേ, സ്വന്തം അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന വിധത്തില്‍ ഒരു കാര്യവും നടക്കാന്‍ സമ്മതിക്കാത്തവരാണ് ഇവര്‍. സ്വന്തം വിശ്വസങ്ങളില്‍ അമിതമായി അടിയുറച്ച് വിശ്വസിക്കുകയും,അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന നക്ഷത്രക്കാരാണ് ഇവര്‍. അതിനാല്‍, ഇവര്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അതുപോലെ, ഇവര്‍ക്കെതിരെ പരദൂഷണം പറയാനും മടി കാണിക്കുന്നില്ല.
മകം
നിഷ്കളങ്കതയില്‍ നിന്നും പറയുന്ന കാര്യങ്ങള്‍ പരദൂഷണ മായി മാറിപ്പോകുന്ന നക്ഷത്രക്കാരാണ് നകം നക്ഷത്രക്കാര്‍. മനസ്സില്‍ തോന്നുന്നത് പറയുന്ന ഇവരുടെ പ്രകൃതം പലപ്പോഴും മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. കൂടാതെ, പരദൂഷണമായി മാറാനും സാധ്യത കൂടുതലാണ്. ഇവര്‍ ഇത് ആസ്വദിക്കുകയും ചെയ്യും. ഇതുമൂലം പല കുടുംബ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
തൃക്കേട്ട
ഞാന്‍ വിചാരിക്കുന്നത് മാത്രമാണ് ശരി എന്ന ചിന്താഗതി വെച്ചുപുലര്‍ത്തുന്നവരാണ് തൃക്കേട്ട നക്ഷത്രക്കാര്‍. അതിനാല്‍, മറ്റുള്ളവരെക്കുറിച്ച് ഊഹിച്ച് പറയുന്നത് ഇവര്‍ക്ക് അഭിമാനമുള്ള കാര്യമായിരിക്കും. തങ്ങള്‍ ഊഹിക്കുന്നതെല്ലാം കൃത്യമാണ് എന്ന ചിന്താഗതിയായിരിക്കും മിക്കപ്പോഴും ഇത്തരക്കാര്‍ക്ക് ഉണ്ടായിരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
