Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
ലോണ്‍ എടുക്കാന്‍ പോവുകയാണോ? ഈ രാശിക്കാരാണെങ്കില്‍ സൂക്ഷിക്കണം
4 zodiac signs should avoid taking loans: ഇനിവരുന്ന ദിവസങ്ങളില്‍ ഏഴര ശനിയുടെ ആരംഭത്തിന് തുടക്കം കുറിക്കാന്‍ പോവുകയാണ്. ശനിയുടെ ഏഴര ശനിമൂലവും ചൊവ്വ, ശുക്രന്, കേതു രാശികളുടെ ഗ്രഹനിലയും അനുസരിച്ച് ചില രാശിക്കാരില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച്, ചില രാശിക്കാരില്‍ ആറാം ഭാവത്തില്‍ ശനി സ്ഥാനം കടുപ്പിക്കും.

ആറാം ഭാവത്തില്‍ സ്ഥാനം ഉറപ്പിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതുപോലെ, സൂര്യന്, കേതു എന്നീ ഗ്രഹങ്ങള്‍ ഓരോ രാശികളില് സ്ഥാനം ഉറപ്പിക്കുന്നതിനനുസരിച്ച് സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കും. അതിനാല്‍, ലോണ്‍ പോലെയുള്ള സാമ്പത്തിക ബാധ്യതകള്‍ ഏപ്രില്‍ മാസം പകുതിവരെ എടുക്കുന്നത് നിരവധി ദോഷങ്ങളിലേയ്ക്ക് ഇവരെ നയിക്കുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ധനു
ധനു രാശിക്കാര്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. അനവധി പ്രശ്നങ്ങള്‍ ഈരാശിക്കാരെ നിരന്തരം പിന്തുടരുന്നതായിരിക്കും. സാമ്പത്തിക പ്രതിസന്ധി ഇവരില്‍ നിന്നും വര്‍ദ്ധിക്കുന്നതാണ്. പലപ്പോഴും പ്രതീക്ഷിച്ച രീതിയില്‍ പണം കയ്യില്‍ നിലനില്‍ക്കാത്ത അവസ്ഥ ഉണ്ടായേക്കാം. സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചിലവഴിക്കപ്പെടുന്നതായിരിക്കും. പലപ്പോഴും പല കാര്യങ്ങള്‍ക്കും പണം തികയാത്ത അവസ്ഥ ഇവരില്‍ ഉണ്ടായേക്കാം. കഷ്ടപ്പാട് വര്‍ദ്ധിക്കുന്നതാണ്. ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത കൂടുതലാണ്. ആരോഗ്യപ്രശ്നങ്ങള്‍ മൂലം പണം ചിലവഴിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ഈ രാശിക്കാര്‍ ഏപ്രില്‍ പകുതിവരെയുള്ള മാസത്തില്‍ ലോണ്‍ എടുത്താല്‍ ചിലപ്പോള്‍ വിചാരിച്ച രീതിയില്‍ ലോണ്‍ അടവുകള്‍ തിരിച്ചടക്കാന്‍ സാധിച്ചെന്ന് വരികയില്ല. ഇവരില്‍ സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുതലാണ്.
മകരം
മകരം രാശിക്കാര്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പലപ്പോഴും പ്രതീക്ഷിക്കാത്ത പല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കേണ്ടതായി വന്നേക്കാം. യാത്രകള്‍ ചെയ്യാനും, മതപരമായ ആവശ്യങ്ങള്‍ക്കുമായി അനവധി പൈസ ചിലവഴിക്കേണ്ടതായി വന്നേക്കാം. വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുടുംബ പ്രാരാബ്ധങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. ഇത് സാമ്പത്തിക ബാധ്യത വര്‍ദ്ധിക്കുന്നതിലേയ്ക്ക് നയിക്കുന്നു. പല ആവശ്യങ്ങളും നിറവേറ്റാന്‍, പണം തികയാത്ത അവസ്ഥയും ഇവരില്‍ ഉണ്ടാകാം. അതിനാല്‍, മകരം രാശിക്കാരും ലോണ്‍ എടുക്കുന്നത് സാമ്പത്തിക ബാധ്യത വര്‍ദ്ധിക്കുന്നതിലേയ്ക്ക് ഈ രാശിക്കാരെ നയിക്കുന്നു.
മീനം
മീനം രാശിക്കാര്‍ പണം എത്ര സ്വരൂപിക്കാന്‍ ശ്രമിച്ചാലും കയ്യില്‍ ഒന്നിനും തികയാത്ത അവസ്ഥ ഉണ്ടായേക്കാം. കുടുംബത്തിലെ അംഗങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ ഉണ്ടാകാം. തൊഴില്‍ നഷ്ടപ്പെടാനും സാധ്യത കൂടുതലാണ്. എടുത്ത് ചാടി തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രമിക്കുക. പ്രത്യേകിച്ച് പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക.
മേടം
മേടം രാശിക്കാര്‍ മറ്റുപല നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും സാമ്പത്തിക വിഷയങ്ങളില്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക. പരമാവധി ലോണ്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പണം ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യുക. അനാവശ്യ ചിലവുകള്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications