Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
നാളെ ശിവരാത്രി ദിവസം നേട്ടങ്ങളുടെ നെറുകയില്‍ ഇവര്‍; അറിയാം 12 രാശികളുടെയും കര്‍മ്മഫലം
Karma Phalam: ശിവ ഭക്തനാണ് ശനി. അതിനാല്‍, ശിവരാത്രി ദിവസം 12 രാശികളില് ചില രാശിക്കാരില്‍ ശനി മൂലം നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. മേടം, ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. അപ്രതീക്ഷിത നേട്ടങ്ങള്‍ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. അറിയാം നാളത്തെ നിങ്ങളുടെ കര്‍മ്മഫലം എപ്രകാരമായിരിക്കുമെന്ന്.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
മേടം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ലഭിക്കുന്നതാണ്. സന്തോഷം നല്കുന്ന വാര്‍ത്തകള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. ജോലി ഭാരം കുറയുന്നതായിരിക്കും. ഏറ്റെടുത്ത ജോലി കൃത്യ സമയത്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. നേട്ടങ്ങള്‍ക്കായി കഠിനധ്വാനം ചെയ്യേണ്ടതായി വന്നേക്കാം. സാമ്പത്തിക ബാധ്യതകള്‍ കുറയുന്ന ദിവസമായിരിക്കും നാളെ. ഇഷ്ടമുള്ള രീതിയില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ കുറവായിരിക്കും. പങ്കാളിയ്ക്ക് ഇഷ്ടപ്പെട്ട കാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും.
ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി ഭാഗം)
പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നതായിരിക്കും. സന്തോഷം നല്കുന്ന കാര്യങ്ങള്‍ ഇവരില്‍ സംഭവിക്കുന്നതാണ്. കഷ്ടപ്പാട് അകലുന്നതാണ്. സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ പല കാര്യങ്ങളും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മിഥുനം (മകയിരം രണ്ടാംപകുതി ഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)
ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. ശ്രദ്ധിച്ചില്ലെങ്കില്‍ നിരവധി പ്രശ്നങ്ങള്‍ തൊഴില്‍ രംഗത്ത് ഉണ്ടായേക്കാം. ബിസിനസ്സില്‍ നഷ്ടം നേരിടാന്‍ സാധ്യത. മനസ്സിനെ വിഷമിക്കുന്ന പല കാര്യങ്ങളും സംഭവിക്കാം. അതിനാല്‍ ഓരോ കാര്യങ്ങളും ശ്രദ്ധിച്ച് ചെയ്യുന്നത് നല്ലതായിരിക്കും.
കര്‍ക്കിടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
പണം സൂക്ഷിച്ച് കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കുക. പണം കയ്യില്‍ നിന്നും നഷ്ടപ്പെടാന്‍ സാധ്യത. പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതിന് മുന്‍പ് അകലം പാലിക്കുന്നത് നല്ലതാണ്. എല്ലാം കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. ശരിയായ വിധത്തില്‍ തൊഴില്‍ രംഗത്ത് പ്രവര്‍ത്തിച്ചാല്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യത്തെ കാല്‍ഭാഗം)
കരിയറില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. പുതിയ വസ്തുക്കള്‍ ബന്ധുക്കളില്‍ നിന്നും ലഭിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്. സമാധാനം ലഭിക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നതാണ്. സുഹൃത്തുക്കള്‍ വഴി നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ലാഭം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
കന്നി (ഉത്രം അവസാന മുക്കാല്‍ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി ഭാഗം)
സത്യസന്ധമായി പ്രവര്‍ത്തിക്കുന്നത് നേട്ടങ്ങള്‍ നല്‍കും. സഹപ്രവര്‍ത്തകരില്‍ നിന്നും സന്തോഷം നല്കുന്ന സമീപനം ഉണ്ടായിരിക്കുന്നതാണ്. കടം വാങ്ങിയവര്‍ പണം തിരികെ നല്‍കുന്നതായിരിക്കും. ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ ഭാഗം)
തുലാം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കുന്നത്. മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പണം കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. ദേഷ്യം കുറയ്ക്കുന്നത് നല്ലതായിരിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കുന്നതാണ്. മനസ്സില്‍ ഭക്തി നിറയുന്നതാണ്.
വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
തിരക്കിട്ട് ജോലികള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഇഷ്ടപ്പെട്ട വിഭവങ്ങള്‍ കഴിക്കാന്‍ സാധിക്കും. പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ സാധിക്കും. ബിസിനസ്സില്‍ വിജയിക്കുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാല്‍ഭാഗം)
ഏത് സാഹചര്യത്തിലും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുക. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കുന്നതായിരിക്കും. ആരോഗ്യകരമായ പ്രശ്നങ്ങള്‍ അകലുന്നതാണ്. ചികിത്സകള്‍ ലഭിക്കുന്നതാണ്. പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന പല ജോലികളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണ്.
മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി ഭാഗം)
കുടുംബ പ്രശ്നങ്ങള്‍ മനസ്സിന്റെ സമാധാനം കെടുത്താം. പങ്കാളികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. മാനസിക വിഷമ വര്‍ദ്ധിക്കാം. തൊഴിലിടത്ത് സന്തോഷം നല്കുന്ന കാര്യങ്ങള്‍ സംഭവിക്കാം. നിങ്ങളുടെ കഴിവിനും, വര്‍ക്കിന്റെ മികവിനും പ്രശംസകള്‍ ലഭിക്കുന്നതായിരിക്കും.
കുംഭം (അവിട്ടം രണ്ടാംപകുതി ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യമുക്കാല്‍ ഭാഗം)
സമ്മിശ്രഫലമായിരിക്കും ലഭിക്കുക. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ബന്ധുക്കളില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ജോലിയില്‍ ആത്മാര്‍ത്ഥത നിലനിര്‍ത്താന്‍ ശ്രമിക്കുക.
മീനം (പൂരൂരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
പണം അനാവശ്യമായി ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. അധ്വാനത്തിനൊത്ത ഫലം ലഭിക്കാതിരിക്കാം. മനസികമായി തളരാതിരിക്കാന്‍ ശ്രദ്ധിക്കുക. കുടുംബത്തില്‍ സമാധാനപരമായ അന്തരീക്ഷമായിരിക്കും നിലനില്ക്കുക. ബിസിനസ്സില്‍ നിന്നും നഷ്ടമില്ലാത്ത വിധത്തില്‍ പണം കൈവന്ന് ചേരുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











