Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
നാളെ ഇവരില്‍ സന്തോഷം വര്‍ദ്ധിക്കും, കഷ്ടകാലം അകലും; അറിയാം 12 രാശികളുടെ നാളത്തെ കര്‍മ്മഫലം
Karma Phalam: ശനി ഏറ്റവും വലിയൊരു മാറ്റത്തിലേയ്ക്ക് പ്രവേശിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ 12 രാശികളിലും 12 തരത്തിലുള്ള ഗുണങ്ങള്‍ രൂപപ്പെടുന്നതായിരിക്കും. പ്രത്യേകിച്ച്, ശനിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും 12 രാശികളെയും കാര്യമായി ബാധിക്കുന്നതാണ്.

നാളത്തെ ശനിയുടെ സ്ഥാനം അനുസരിച്ച്, ചില രാശിക്കാരില്‍ സൗഭാഗ്യം വര്‍ദ്ധിക്കും. കഷ്ടകാലം അകലും. സന്തോഷം നിറഞ്ഞ അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും. എന്നാല്‍, മറ്റു ചിലര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അറിയാം, 12 രാശികളുടെയും നാളത്തെ കര്‍മ്മഫലം.
മേടം (അശ്വതി, ഭരണി, കാര്‍ത്തി ആദ്യഭാഗം)
മേടം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും. സാമ്പത്തിക പ്രതിസന്ധി ഇവരില്‍ നിന്നും കുറയുന്നതായിരിക്കും. പുതിയ ആളുകളുമായി സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴും വളരെ ശ്രദ്ധാലുക്കളായിരിക്കണം. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക. ചില വാക്കുകള്‍ മറ്റുള്ളവര്‍ തെറ്റിധരിക്കാന്‍ ഇടയാകാം. ബിസിനസ്സ് ചെയ്യുന്നവര്‍ പണമിടപാട് നടത്തുമ്പോള്‍ ശ്രദ്ധിക്കുക. നഷ്ടകച്ചവടങ്ങളില്‍ നിന്നും പിന്മാറാന്‍ ശ്രദ്ധിക്കുക. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്.
ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി ഭാഗം)
അഭിലാഷങ്ങള്‍ പലതും പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നതായിരിക്കും. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതായിരിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ കുറയുന്നതായിരിക്കും. സന്തോഷവും സമാധാനവും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്.
മിഥുനം (മകയിരം രണ്ടാം പകുതി ഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ ഭാഗം)
പ്രണയ സാക്ഷാല്‍കാരം ഉണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് കൈവരിക്കാന്‍ സാധിക്കും. ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കും. യാത്രകള്‍ ചെയ്യാന്‍ യോഗം ഉണ്ടായിരിക്കും. കര്‍മ്മ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കും. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
ശുഭകരമായ ദിവസമായിരിക്കും. ആഗ്രഹ സഫലീകരണം ഉണ്ടായിരിക്കുന്നതാണ്. മനസ്സില്‍ സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ഉണ്ടാകും. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ജോലി കൃത്യമായി പൂര്‍ത്തീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യത്തെ കാല്‍ഭാഗം)
ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സുകാര്‍ക്ക് വരുമാനം വര്‍ദ്ധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് അധിക വരുമാന സ്രോതസ്സുകള്‍ ലഭിക്കും. സമ്പാദ്യം വര്‍ദ്ധിക്കും. പ്രണയ ബന്ധങ്ങളില്‍ പൊരുത്തക്കേട് വര്‍ദ്ധിക്കാന്‍ സാധ്യത. ദാമ്പത്യത്തില്‍ സന്തോഷം നിലനില്‍ക്കുന്നതായിരിക്കും.
കന്നി (ഉത്രം അവസാന മുക്കാല്‍ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി ഭാഗം)
ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ സാധ്യത. മറ്റുള്ളവരോട് മാന്യമായി സംസാരിക്കാനും, പെരുമാറാനും ശ്രദ്ധിക്കുക. ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായേക്കാം. സ്വത്ത് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. ജോലി സ്ഥലത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും.
തുലാം (ചിത്തിര രണ്ടാം പകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ ഭാഗം)
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പണം സൂക്ഷിച്ച് വിനിയോഗിക്കുക. കഷ്ടപ്പാട് വര്‍ദ്ധിക്കാതിരിക്കാന്‍ കടം വാങ്ങാതിരിക്കുക. ദാമ്പത്യപ്രശ്‌നങ്ങള്‍ ഒഴിയുന്നതായിരിക്കും. ബിസിനസ്സില്‍ ശോഭിക്കാന്‍ യോഗം ഉണ്ടായിരിക്കും. തൊഴിലിടത്തില്‍ പ്രശ്‌നങ്ങള്‍ അകലുന്നതാണ്.
വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
ആഗ്രഹിച്ച വിജയം കരസ്ഥമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സന്തോഷവും സമാധാനവും ഉണ്ടാകുന്നതാണ്. പണവും സമയവും ശരിയായ വിധത്തില്‍ വിനിയോഗിക്കുന്നതാണ്. യാത്രകള്‍ ചെയ്യാന്‍ പദ്ധതിയിടും. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം)
ജോലിക്കാര്‍ക്ക് സമയം അനുകൂലമായിരിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഓഫീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും പിന്തുണ ലഭിക്കുന്നതാണ്. ചെലവുകള്‍ കുറയ്ക്കാന്‍ സാധിക്കും. വരുമാന സ്രോതസ്സ് വര്‍ദ്ധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കും. വിവാഹാലോചനകള്‍ വരുന്നതായിരിക്കും.
മകരം (ഉത്രാടം അവസാന മുക്കാല്‍ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി ഭാഗം)
ആഡംബര വസ്തുക്കള്‍ വാങ്ങാന്‍ സാധിക്കും. പ്രണയ ബന്ധങ്ങളുടെ കാര്യത്തില്‍ അനുകൂല നിലപാട് വീട്ടുകാര്‍ എടുക്കും. ദാമ്പത്യത്തില്‍ സന്തോഷം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിക്കുക. പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കുക.
കുംഭം (അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ ഭാഗം)
തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ജോലിയും വീടും ഒരുപോലെ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതാണ്. കുംടുംബാംഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് അനവധി കാര്യങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നതാണ്. പണം സ്വരൂപിക്കാന്‍ സാധിക്കും. കടം വാങ്ങാതെ കാര്യങ്ങള്‍ നടത്താനും സാധിക്കും.
മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവരില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ലാഭം കുറയാന്‍ സാധ്യത. പല അസുഖകരമായ സാഹചര്യങ്ങളും നേരിടേണ്ടതായി വന്നേക്കാം. മറ്റുള്ളവരെ അന്ധമായി വിശ്വസിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











