Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
2026-ല്‍ ലക്ഷ്മി ദേവി പടി കയറിയെത്തും രാശിക്കാര്‍: കാത്തിരിക്കുന്ന മഹായോഗം മഹാമാറ്റങ്ങള് നല്കുന്നവര്
പുതുവര്‍ഷത്തിന് തുടക്കം കുറിയ്ക്കുന്നതിന് ഇനി വെറും ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഓരോ പുതുവര്‍ഷവും ഓരോ പ്രതീക്ഷകളാണ് നല്‍കുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ മുന്നോട്ടുള്ള ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ജ്യോതിശാസ്ത്രപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ 2026-ല്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്രകാരമാണ് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. ലക്ഷ്മിദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്ന ഒരു വര്‍ഷമാണ് വരാന്‍ ഇരിക്കുന്നത്.
ഇത് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ അഞ്ച് രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ നല്കുന്നു. പലപ്പോഴും ധനം, സമ്പത്ത്, പ്രശസ്തി, വിജയം എന്നിവയെല്ലാം തേടി എത്തുന്നു. പലപ്പോഴും ജീവിതത്തില്‍ വിജയം കൊണ്ട് വരുന്ന ചിലതുണ്ട്. ഗ്രഹമാറ്റങ്ങളും ഗ്രഹസ്ഥാനങ്ങളും എല്ലാം ഇതില്‍ വരുന്നതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. എന്നാല്‍ ലക്ഷ്മി ദേവി നിങ്ങളെ എപ്രകാരം 2026-ല്‍ അനുഗ്രഹിക്കുന്നു എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശുക്രന്റെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക ശക്തിയെ മെച്ചപ്പെടുത്തുന്നു. അത് കൂടാതെ നിക്ഷേപങ്ങളില്‍ നിന്ന് മികച്ച സാമ്പത്തിക ലാഭം തേടി എത്തുന്നു. ജോലിക്കും സ്ഥാനക്കയറ്റത്തിനും ഏറ്റവും മികച്ച സമയമാണ്. അതിനെല്ലാം 2026 കാരണമാകുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഈ സമയം തേടി എത്തും. വര്‍ഷത്തിന്റെ പകുതിയാവുന്നതോടെ കാര്യങ്ങളെല്ലാം മികച്ച് നില്ക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് 2026-ല്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടെയുണ്ടാവുന്നു. വ്യാഴത്തിന്റേയും സൂര്യന്റേയും അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക അഭിവൃദ്ധി നിങ്ങളെ തേടി എത്തും. ശമ്പള വര്‍ദ്ധനവ് നിങ്ങളുടെ ജോലിയില്‍ തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല ജോലി ഇല്ലാത്തവര്‍ക്ക് ഈ സമയം ജോലി ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും അതില്‍ സാമ്പത്തിക നിക്ഷേപം കൊണ്ട് വരുന്നതിനും അനുകൂല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് 2026 നിങ്ങളുടെ എല്ലാ കടങ്ങളില്‍ നിന്നുമുള്ള മോചനത്തെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല വളരെയധികം ധനലാഭം ഈ സമയം നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇതു വഴി നേട്ടങ്ങളുണ്ടാവുന്നു. ബിസിനസിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ അതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക മാറ്റം ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ചിലവുകളെല്ലാം തന്നെ നിയന്ത്രിക്കുന്നതിനും പുതിയ മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
ധനു രാശി
2026 ധനു രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ഇവര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം തേടി എത്തുന്നു. നിങ്ങളുടെ മുടങ്ങിക്കിടന്ന പല ജോലികലും പൂര്‍ത്തിയാക്കുന്നതിന് യോഗം കാണുന്നു. കൂടാതെ സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് ഗുണകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഈ വര്‍ഷം സാമ്പത്തിക പുരോഗതി തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. സമാധാനപരമായ അന്തരീക്ഷം നിങ്ങള്‍ക്കുണ്ടാവും എന്നതില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് 2026-ല്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ലക്ഷ്മി ദേവി നിങ്ങളെ വളരെയധികം അനുഗ്രഹിക്കുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ലക്ഷ്മി ദേവി പുതുവര്ഷപ്പുലരിയില് തന്നെ പടി കയറി എത്തുന്നു. വര്‍ഷത്തിന്റെ പകുതിയില്‍ സാമ്പത്തിക സുരക്ഷിതത്വം തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
