Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
2025-ല്‍ ലക്ഷ്മീ യോഗം ഈ മൂന്ന് രാശികള്‍ക്ക് മാത്രം; സമ്പത്ത് ഇവരില്‍ കുമിഞ്ഞ് കൂടും
2025-ല്‍ രാഹു, കേതു, ശനി എന്നീ ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം ഭാഗ്യം സിദ്ധിക്കുന്ന മൂന്ന് രാശിക്കാരുണ്ട്. ഇവര്‍ക്ക് തടസ്സങ്ങളില്ലാതെ ഓരോ കാര്യങ്ങള്‍ മനോഹരമായി നടപ്പിലാക്കാന്‍ സാധിക്കുന്നതാണ്. സ്വന്തമായി ബിസിനസ്സ് ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. മുന്‍ വര്‍ഷത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ അധികം സമ്പാദിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ സിദ്ധിക്കുന്ന ഭാഗ്യ രാശികള്‍ ഏതെല്ലാമെന്ന് നോക്കാം.

മകരം
മകരം രാശിക്കാര്‍ക്ക് 2024 കഷ്ടകാലം നിറഞ്ഞതായിരുന്നെങ്കില്‍ 2025-ല്‍ സര്‍വ്വ സൗഭാഗ്യങ്ങള്‍ ലഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. ഈ രാശിക്കാര്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കും. പഠിച്ച കാര്യങ്ങള്‍ കൃത്യമായി വിനിയോഗിക്കുക വഴി ജോലി ലഭിക്കാനും സാധ്യത വര്‍ദ്ധിക്കുന്നു. ഉയര്‍ന്ന ശമ്പളത്തില്‍, വിദേശത്ത് ജോലി ചെയ്യാനും ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. വിദേശത്ത് വസിക്കുന്നവര്‍ക്ക് മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ സാധിക്കും. വിദേശത്ത് പുതിയ ബിസിനസ്സ് ആരംഭിക്കും. വീട്ടിലെ സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാകും. വിലകൂടിയ വാഹനം വാങ്ങാന്‍ യോഗം. സ്വന്തമായി വരുമാന മാര്‍ഗ്ഗം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ബന്ധുക്കളില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്മാനമായി ലഭിക്കുന്നതാണ്. ഏത് ബിസിനസ്സ് ആരംഭിച്ചാലും ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. പുതിയ സ്ഥലം വാങ്ങും. വീട് വെയ്ക്കാന്‍ യോഗം. മക്കളെ വിദേശത്തേയ്ക്ക് അയക്കാന്‍ യോഗം. വീട്ടിലെ സാമ്പത്തിക ചുറ്റുപാടില്‍ മാറ്റം സംഭവിക്കും. പുതിയ വാണിജ്യ മേഖലകളെക്കുറിച്ച് പഠിക്കും. ഇത് സാമ്പത്തിക ഉന്നമനത്തിന് വഴിയൊരുക്കും.
മീനം
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കുന്നത് ഉയര്‍ച്ചയ്ക്ക് കാരണമാകും. ജോലി തേടി വിദേശത്തേയ്ക്ക് പോകും. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള പല സാധനങ്ങളും സ്വന്തമാക്കാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ ഉണ്ടായിരുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ഐടി മേഖലയില്‍ പ്രര്‍ത്തിക്കുന്നവര്‍ക്ക് വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്. കച്ചവടക്കാര്‍ക്കും നല്ല ദിനങ്ങളാണ് വരുന്നത്. വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നതാണ്. സന്തോഷവും, സമാധാനവും കുടുംബത്തില്‍ വന്നു ചേരും. ശത്രുക്കള്‍ മിത്രങ്ങളായി മാറും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പുതിയ ഉപഭോക്താക്കളെ ലഭിക്കും. കച്ചവടത്തില്‍ നിന്നും ലാഭം ഉണ്ടായിരിക്കുന്നതാണ്.പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കും. ഇത് ബിസിനസ്സിന് ഗുണകരമാകുന്നതാണ്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ഐക്യം വര്‍ദ്ധിക്കും. വിലപിടിപ്പുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങളാണ് വരും വര്‍ഷത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുക. പ്രത്യേകിച്ച്, സാമ്പത്തി ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സ്നേഹവും ആത്മാര്‍ത്ഥതയും വര്‍ദ്ധിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് മുന്‍ വര്‍ഷത്തേക്കാള്‍ അധികം ലാഭം ഉണ്ടായിരിക്കുന്നതാണ്. സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തിവരുന്ന ബിസിനസ്സില്‍, പ്രതീക്ഷിക്കാത്ത ലാഭം ഉണ്ടാകുന്നതായിരിക്കും. ജോലി സ്ഥലത്ത് സല്‍പ്പേര് നേടിയെടുക്കാന്‍ സാധിക്കും. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ശോഭിക്കാന്‍ സാധിക്കും. വിലകൂടിയ പുതിയ വാഹനം വാങ്ങും. വീട് പണിയാന്‍ യോഗം. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുയോജ്യമായ സമയമാണിത്. വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ല ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications