Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
2025-ല്‍ ധനികരാകാന്‍ യോഗം ഇവര്‍ക്ക്; ബാബ വാംഗയുടെ പ്രവചനത്തില്‍ വരുംവര്‍ഷത്തെ 5 സമ്പന്ന രാശികളും
അന്ധയായ, ബള്‍ഗേറിയന്‍ ഗൂഢ വ്യക്തിത്വമായ ബാംബ വാംഗ ലോകത്തെ അത്ഭുതപ്പെടുത്തിയ വനിതയാണ്. ഇവര്‍ നടത്തിയ പ്രവചനങ്ങളില്‍ പലതും സത്യമായതോടെയാണ് ലോകം ബാബ വാംഗയെ ശ്രദ്ധിച്ചുതുടങ്ങിയത്. 12ാം വയസ്സില്‍ കാഴ്ച നഷ്ടപ്പെട്ടത് മുതല്‍ മരിക്കുന്നത് വരെ ബാബ വാംഗ നടത്തിയ പ്രവചനങ്ങള്‍ 5079 വര്‍ഷങ്ങള്‍ക്കുള്ളതാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും ഡയാന രാജകുമാരിയുടെ മരണവും ചെര്‍ണോബില്‍ ദുരന്തവും ബ്രക്‌സിറ്റുമെല്ലാം അവര്‍ പ്രവചിച്ചിരുന്നു. ബാള്‍ക്കന്‍സിലെ നോസ്ട്രാമസ് എന്നാണ് അവര്‍ അറിയപ്പെടുന്നത്.

ഓരോ വര്‍ഷവും സംഭവിക്കാന്‍ പോകുന്ന നിര്‍ണ്ണായക സംഭവങ്ങളെ കുറിച്ചും ദുരന്തങ്ങളെ കുറിച്ചും ബാബ വാംഗ പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 2025നെ കുറിച്ചുള്ള പ്രവചനങ്ങളും ഉള്‍പ്പെടുന്നു. അതില്‍ 2025ല്‍ സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കുന്ന രാശികളെ കുറിച്ചും പറയുന്നുണ്ട്. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം (March 21 - April 19)
വാംഗയുടെ പ്രവചനം അനുസരിച്ച് അടുത്ത വര്‍ഷം സാമ്പത്തികമായി ജീവിതത്തില്‍ ഏറ്റവും വലിയ നാഴികകല്ല് പിന്നിടുന്ന ഒരു രാശി മേടമാണ്. മേടം രാശിക്കാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ സാമ്പത്തിക സമൃദ്ധിയും ഐശ്വര്യവും ഒരു സ്വപ്‌നമായിരിക്കില്ല. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാധാരണഗതിയിലുള്ള ജീവിതം എന്നതിലുപരിയായി ഇവര്‍ വലിയ നേട്ടങ്ങള്‍ തേടിയെത്തുകയും അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകുകയും ശോഭിക്കുകയും വിജയം നേടുകയും ചെയ്യുന്ന വര്‍ഷമാണിത്. ഭാഗ്യവും സാമ്പത്തികമായി മുന്നേറാന്‍ നിരവധി അവസരങ്ങളും ജീവിതം പുതിയൊരു ദിശയിലേക്ക് എത്തുകയും ചെയ്യുന്ന സമാനതകളില്ലാത്ത വര്‍ഷമായിരിക്കും മേടം രാശിക്കാര്‍ക്ക് 2025 എന്നും ഗ്രഹനിലകളും പ്രപഞ്ചം തന്നെയും ഇവര്‍ക്ക് അനുകൂലമാണെന്നും ബാബ വാംഗ പ്രവചിച്ചിരുന്നു.
കുംഭം (January 20 - February 18)
ബാബ വാംഗയുടെ വെളിപ്പെടുത്തല്‍ പ്രകാരം കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് 2025 വളരെയധികം പ്രതീക്ഷകളും വാഗ്ദാനങ്ങളും നല്‍കുന്ന വര്‍ഷമാണ്. കരിയറില്‍ ഈ രാശിക്കാര്‍ ഏറ്റവും ഉന്നതിയില്‍ എത്താനുള്ള അവസരമാണ് മുന്നില്‍. അടുത്ത വര്‍ഷം ശനിയുടെ ശക്തമായ പ്രഭാവം കുംഭം രാശിയില്‍ ഉണ്ടാകും. സര്‍ഗാത്മകമായ ഊര്‍ജം ഇവരില്‍ ഉണ്ടാകും. ശനിയുടെ പരീക്ഷണങ്ങള്‍ മാത്രമല്ല, പരിമിതികളെ മറികടക്കാനും നടക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും യാഥാര്‍ത്ഥ്യമാക്കാനും ഈ വര്‍ഷം കുംഭം രാശിക്കാര്‍ക്ക് കഴിയും. ഉള്ളിലുള്ള യഥാര്‍ത്ഥ ശക്തിയും കഴിവുകളും പുറത്തെടുക്കാനുള്ള വര്‍ഷമായിരിക്കും കുംഭം രാശിക്കാര്‍ക്ക് 2025.
ഇടവം (April 20 - May 20)
ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സാമ്പത്തികമായ സമൃദ്ധിയും ഐശ്വര്യവും ലഭിക്കുന്ന ഏറ്റവും മികച്ച വര്‍ഷമായിരിക്കും 2025 എന്ന് ബാബവാംഗ പറയുന്നു. മുന്‍വര്‍ഷങ്ങളില്‍ ചെയ്ത കഠിനാധ്വാനങ്ങള്‍ക്കെല്ലാം ഫലം ലഭിക്കുന്ന വര്‍ഷമായിരിക്കും അത്. ഇടവം രാശിക്കാരെ തന്നെ അത്ഭുതപ്പെടുത്തുന്ന ഒരു വര്‍ഷം എന്ന് പറയുന്നതിലും തെറ്റില്ല. സാമ്പത്തിക സ്ഥിരതയും നിക്ഷേപ അവസരങ്ങളും ഈ വര്‍ഷം ഉണ്ടാകും. ജോലിസ്ഥലത്ത് സുരക്ഷിതമായ, വളര്‍ച്ച നല്‍കുന്ന സ്ഥാനം ഉറപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഓരോ നിമിഷത്തെയും അധ്വാനത്തിന് ഫലം ലഭിക്കും.
കര്‍ക്കടകം (June 21 - July 22)
കര്‍ക്കടകം രാശിയില്‍ ജനിച്ചവര്‍ക്ക് അപ്രതീക്ഷിതമായ അവസരങ്ങള്‍ തേടിയെത്തുന്ന വര്‍ഷമാണ് 2025. വര്‍ഷങ്ങളായുള്ള ഇവരുടെ അക്ഷീണമായ ശ്രമങ്ങള്‍ക്ക് ഫലം ലഭിക്കും. സുപ്രധാന ഗ്രഹങ്ങളുടെ സ്ഥിതി അടുത്ത വര്‍ഷം ഇവര്‍ക്ക് അനുകൂലമായിരിക്കുമെന്ന് ബാബ വാംഗ പറയുന്നു. ഇവര്‍ക്ക് വേണ്ടതെല്ലാം അരികിലേക്ക് എത്തുന്ന അത്ഭുതങ്ങളാണ് നടക്കാനിരിക്കുന്നത്.പുതിയ ബിസിനസ് സംരംഭങ്ങളിലൂടെ സുവര്‍ണ്ണാവസരങ്ങളാണ് ഇവര്‍ക്ക് ലഭിക്കുക.
മിഥുനം (May 21 - June 21)
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് 2025 പരിവര്‍ത്തനങ്ങളുടെ വര്‍ഷമായിരിക്കുമെന്നാണ് ബാബ വാംഗ പറഞ്ഞിരിക്കുന്നത്. നിരവധി സുവര്‍ണ്ണാവസരങ്ങള്‍ ഇവരുടെ ജീവിതത്തില്‍ വന്നെത്തും. സാമ്പത്തികമായും വ്യക്തിജീവിതത്തിലും പുതിയ ഉയരങ്ങളിലേക്ക് ചേക്കാറാന്‍ അതിലൂടെ അവസരം ലഭിക്കും. ദ്രുതഗതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ഇവരുടെ കഴിവ് വെല്ലുവിളികളെ നേരിടാന്‍ സഹായിക്കും. സാമ്പത്തികസ്ഥിരത ഉറപ്പ് നല്‍കുന്ന ഗ്രഹസ്വാധീനമാണ് ഇവരുടെ ജീവിതത്തില്‍ അടുത്ത വര്‍ഷം കാണുന്നതെന്ന് ബാബ വാംഗ വെളിപ്പെടുത്തുന്നു. ഉള്‍വിളികളെയും ഉള്‍പ്രേരണകളെയും മുഖവിലക്കെടുക്കാനും അവയെ വിശ്വസിക്കാനും തയ്യാറായാല്‍ 2025ല്‍ ഇവരെ കാത്തിരിക്കുന്നത് അത്ഭുതങ്ങളാണ്. 2025ല്‍ ഇവരെടുക്കുന്ന തീരുമാനങ്ങള്‍ സുരക്ഷിതമായ, സ്ഥിരതയുള്ള, ശോഭനമായ ഭാവി ഉറപ്പ് നല്‍കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications