2025-ല്‍ ബിസിനസ്സില്‍ വളര്‍ച്ച ഈ രാശിക്കാര്‍ക്ക്

2025 വര്‍ഷാരംഭത്തോടെ ചില രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ഉയര്‍ച്ചയും, ലാഭവും ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഓരോ ഗ്രഹങ്ങളുടെ രാശിമാറ്റവും, ഇവരുടെ നക്ഷത്രമാറ്റവും, സഞ്ചാരവുമെല്ലാം ഓരോ രാശികളെയും വ്യത്യസ്ത തരത്തിലാണ് ബാധിക്കുന്നത്. ഇത്തരത്തില്‍ വ്യാഴ ശുക്ര ഗ്രഹങ്ങളുടെ രാശിമാറ്റവും നക്ഷത്രമാറ്റവും മൂലം ബിസിനസ്സില്‍ പച്ചപിടിക്കാന്‍ യോഗം നേടുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ ഏതെല്ലാമെന്ന് നോക്കാം.

astrology symbol
Photo Credit: wise

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ പുരോഗതി ഉണ്ടാകാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. നിലവില്‍ മന്ദഗതിയിലായിരിക്കുന്ന കച്ചവടം വളരെ വേഗത്തില്‍ വികസിക്കുന്നതിനും, ഉപഭോക്താക്കളുടെ എണ്ണത്തില്‍ അമിതമായ വര്‍ദ്ധനവ് അനുഭവപ്പെടുന്നതിനും യോഗം ലഭിക്കുന്നതാണ്. നിങ്ങളുടെ ബിസിനസ്സ് നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് ലാഭം ലഭിക്കുന്നതാണ്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നതായിരിക്കും. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പദ്യം വര്‍ദ്ധിക്കുന്നതാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പണം സമ്പാദിക്കാന്‍ യോഗമുള്ള ഒരു വര്‍ഷം കൂടിയാണ് ഇനി വരാനിരിക്കുന്നത്.

തുലാം

തുലാം രാശിക്കാര്‍ക്കും ഭാഗ്യം നിറഞ്ഞ ഒരു വര്‍ഷമായിരിക്കും 2025. ബിസിനസ്സില്‍ ശോഭിക്കാനും, അതിലൂടെ പേരും പ്രശസ്തിയും നേടിയെടുക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. പുതിയ മേഖലകളില്‍ ബിസിനസ്സ് ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വീട്ടുകാരില്‍ നിന്നും സമൂഹത്തില്‍ നിന്നും പ്രശംസകള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി ചെയ്യുന്ന പല കാര്യങ്ങളിലും വിജയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കള്‍ക്ക് വിദേശ വിദ്യാഭ്യാസം നല്‍കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല വര്‍ഷമാണ് വരാനിരിക്കുന്നത്. പച്ചക്കറി, പലചരക്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാവുന്നതാണ്.

മകരം

മകരം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങള്‍ ലഭിക്കുന്ന വര്‍ഷമാണ് 2025. എണ്ണിയാല്‍ തീരാത്തത്ര നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല വര്‍ഷമാണ് 2025. ബിസിനസ്സ് ലാഭത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഓരോ മാസവും ബിസിനസ്സില്‍ വെച്ചടി വെച്ചടി കയറ്റം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്ത് വര്‍ദ്ധിപ്പിക്കും. പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കും. ബിസിനസ്സിന്റെ പുതിയ സാധ്യതകളെപ്പറ്റി മനസ്സിലാക്കി അതിനൊത്ത് സഞ്ചരിക്കും. വീട്ടില്‍ നിന്നും സഹകരണവും പിന്തുണയും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. നിങ്ങളുടെ സേവനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും അംഗീകാരങ്ങള്‍ ലഭിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്.

മേടം

ഒരു തിരിഞ്ഞുനോട്ടം ആവശ്യമില്ലാത്തത്ര നേട്ടങ്ങളും ഉയര്‍ച്ചയുമാണ് മേടം രാശിക്കാരെ കാത്തിരിക്കുന്നത്. ശുക്രന്‍, ശനി, ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങളുടെയെല്ലാം അനുഗ്രഹം ലഭിക്കാന്‍ യോഗമുള്ള ഒരു രാശികൂടിയാണ് മേടം രാശിക്കാര്‍. അതിനാല്‍ തന്നെ, സാമ്പത്തിക പ്രതിസന്ധികള്‍ ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ബിസിനസ്സില്‍ വെച്ചടി വെച്ചടി കയറ്റം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കു്‌നനതാണ്. നിലവില്‍ സാമ്പത്തിക ലാഭം ഇല്ലാത്ത ബിസിനസ്സ് പോലും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Saturday, December 21, 2024, 13:11 [IST]
X
q
Desktop Bottom Promotion