Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
2025-ല്‍ ഇനി ഇവരുടെ ഊഴം; വ്യാഴവും ശനിയും രാശിമാറുന്നതോടെ ഇവര്‍ക്ക് നേട്ടങ്ങള്‍
വേദ ജ്യോതിഷപ്രകാരം, വളരെ പ്രധാനപ്പെട്ട രണ്ട് ഗ്രഹങ്ങളാണ് വ്യാഴവും ശനിയും. വ്യാഴവും ശനിയും അതിന്റെ രാശിമാറാന്‍ തയ്യാറായി നില്‍ക്കുകയാണ്. 2025-ല്‍ ശനി കുംഭം രാശിയില്‍ നിന്നും മീനം രാശിയിലേയ്ക്കും, വ്യാഴം ഇടവത്തില്‍ നിന്നും മിഥുനം രാശിയിലേയ്ക്കും മാറാന്‍ തയ്യാറാവുകയാണ്. ഈ പ്രധാന ഗ്രഹങ്ങള്‍ രാശിമാറുന്നതോടെ 2025-ല്‍ ചില രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മകരം
മകരം രാശിക്കാര്‍ക്ക് വിരലിലെണ്ണാവുന്നതിനേക്കാള്‍ നിരവധി നേട്ടങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. 2024-ല്‍ അനുഭവിച്ച പല കഷ്ടപ്പാടുകള്‍ക്കും 2025-ല്‍ അറുതി വരുന്നതാണ്. ജീവിതത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ വന്ന് ചേരും. സാമ്പത്തികപരമായി നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് കഷ്ടകാലം അവസാനിക്കുന്നതാണ്. കച്ചവടത്തില്‍ നിന്നും നല്ല ലാഭം നേടിയെടുക്കാന്‍ സാധിക്കും. അതുപോലെ, ബിസിനസ്സില്‍ പുതിയ പ്രോജക്ടുകള്‍ ലഭിക്കും. വളരെ വിജയകരമായ രീതിയില്‍ പല പ്രോജക്ടുകളും പ്രതീക്ഷിച്ചതിനേക്കാള്‍ നല്ലരീതിയില്‍ ചെയ്തെടുക്കാന്‍ സാധിക്കുന്നതാണ്. ഇത് നിങ്ങളുടെ പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, നിങ്ങള്‍ ആഗ്രഹിച്ച ഒരു ജീവിതം നേടിയെടുക്കുന്നതിന് വീട്ടുകാരില്‍ നിന്നും പിന്തുണ ലഭിക്കുന്നതാണ്. ഇതെല്ലാം 2025 നിങ്ങള്‍ക്ക് നല്ല വര്‍ഷം ആകുന്നതിന് സഹായിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക സ്രോതസ്സ് വര്‍ദ്ധിക്കുന്നതാണ്. ുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ദീര്‍ഘകാലമായി നേടാന്‍ ആഗ്രഹിച്ചിരുന്ന പലതും ഈ രാശിക്കാര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. മക്കളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതാണ്. വിദേശത്ത് ജോലി ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം കൂടുതലാണ്. സാമ്പത്തിക സ്രോതസ്സുകള്‍ കൃത്യമായി വിനിയോഗിക്കുന്നതിനാല്‍ തന്നെ സമ്പത്ത് ഇരട്ടിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ പുതിയ അവസരങ്ങള്‍ ഇവരെ തേടിയെത്തുന്നതാണ്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാനും ഇവര്‍ക്ക് സാധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് 2025 വളരെ നല്ല വര്‍ഷമായിരിക്കും സമ്മാനിക്കുക. ഈ രാശിക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. സ്വന്തം കഴിവിലുള്ള വിശ്വാസം വര്‍ദ്ധിക്കുന്നതിനാല്‍ തന്നെ ഇവര്‍ക്ക് തൊഴിലിടത്ത് ശോഭിക്കാന്‍ സാധിക്കുംയ രാഷിട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളായിരിക്കും വരുന്നത്. ഇവര്‍ക്ക് വേണ്ട രീതിയില്‍ സമൂഹത്തില്‍ വിലയും നിലയും നേടിയെടുക്കാന്‍ സാധിക്കുന്നതാണ്, സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാകും. വീട്ടില്‍ സന്തോഷവും സമാധാനവും വന്ന് ചേരുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരുന്നത്.
മീനം
മീനം രാശിക്കാര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ ജോലി ചെയ്ത് സമ്പാദിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരുന്നത്. പുറം രാജ്യങ്ങളിലേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
