Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
2025-ല്‍ തലവര മാറുന്ന ആളുകള്‍, സമ്പന്നയോഗവും പ്രശസ്തിയും; ആഗ്രഹങ്ങളെല്ലാം പൂവണിയുന്ന വര്‍ഷം
നവഗ്രഹങ്ങളില്‍ ആളുകള്‍ ഏറ്റവും ഭയക്കുന്നത് കര്‍മ്മഫലദാതാവായ ശനിയെ ആണ്. കാരണം ശനി പിണങ്ങിയാല്‍ പല പരീക്ഷണങ്ങളും നേരിടേണ്ടി വരും. കണ്ടകശനിയും ഏഴരശനിയും വരും. കാലങ്ങളോളം ശനിയുടെ അഗ്നിപരീക്ഷകള്‍ക്ക് വിധേയമാകേണ്ടതായി വരും. പക്ഷേ ശനി കരുതുന്നത് പോലെ ക്രൂര ഗ്രഹമല്ല. ന്യായമായത് മാത്രമേ ശനി നല്‍കുകയുള്ളു. അത് ഭാഗ്യമായാലും ഭാഗ്യദോഷമായാലും. നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം ആയതുകൊണ്ട് ഒരു രാശിയില്‍ രണ്ടരവര്‍ഷമാണ് ശനി നിലകൊള്ളുന്നത്. അതുകൊണ്ട് രാശിചക്രത്തിലെ 12 രാശികളിലും സഞ്ചരിക്കാന്‍ 30 വര്‍ഷമാണ് ശനിക്ക് വേണ്ടിവരുന്നത്. അതായത് ഒരേ രാശിയില്‍ 30 വര്‍ഷം കൂടുമ്പോഴേ ശനി എത്തുകയുള്ളു.

2025 രണ്ടരവര്‍ഷത്തിന് ശേഷം ശനി രാശി മാറുന്ന വര്‍ഷമാണ്. അതുകൊണ്ടുതന്നെ 2025 വളരെ വിശേഷപ്പെട്ട വര്‍ഷമാണ്. സ്വന്തം രാശിയായ കുംഭത്തില്‍ നിന്നിറങ്ങി മീനത്തിലേക്കാണ് ശനി എത്തുന്നത്. അതിന് ശേഷമുള്ള രണ്ടരവര്‍ഷം ശനി മീനത്തിലായിരിക്കും. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ശനി മീനം രാശിയിലേക്ക് എത്തുന്നത്. ഈ രാശിമാറ്റത്തിലൂടെ ജീവിതം പച്ചപിടിക്കാന്‍ പോകുന്ന ചില രാശികള്‍ ഉണ്ട്. ഇവര്‍ക്ക് അപ്രതീക്ഷിതമായ സാമ്പത്തിക ലാഭവും ഭാഗ്യവും മറ്റനേകം നേട്ടങ്ങളും ജീവിതത്തില്‍ ലഭിക്കുന്ന സമയമായിരിക്കും 2025. 2025ലെ ആ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിദേവന്റെ അനുഗ്രഹം വേണ്ടുവോളം ലഭിക്കുന്ന വര്‍ഷമായിരിക്കും 2025. മേടം രാശിയുടെ 10,11 ഭാവങ്ങളുടെ അധിപനായ ശനി പന്ത്രണ്ടാം ഭാവത്തിലാണ് മീനം രാശിയിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ രാശിക്ക് ഏഴരശനിയുടെ ആരംഭമാണ് സംഭവിക്കാന്‍ പോകുന്നത് എങ്കിലും പന്ത്രണ്ടാം ഭാവത്തില്‍ ശനി സ്ഥിതി ചെയ്യുന്നത് കൊണ്ട് ജാതകത്തിലെ രണ്ട്, ആറ്, ഒമ്പത് ഭാവങ്ങളില്‍ ശനിയുടെ ദൃഷ്ടി പതിയും. തത്ഫലമായി ഏഴരശനിയുടെ കഷ്ടതകളില്‍ നിന്ന് രക്ഷപ്പെടും. നിരവധി യാത്രകള്‍ പോകാന്‍ ഈ കാലയളവില്‍ സാധിക്കും. കരിയറില്‍ പുതിയ പുതിയ ഓഫറുകള്‍ ലഭിക്കും. അപ്രതീക്ഷിതമായി സാമ്പത്തികലാഭം കൈവരും.
ഇടവം
ഇടവം രാശിക്കാരും 2025ല്‍ ശനി കാരണം രക്ഷപ്പെടും. കാരണം ശനി ഈ രാശിയുടെ ഒമ്പതാം ഭാവത്തിന്റെ അധിപനാണ്. പതിനൊന്നാം ഭാവത്തിലാണ് ശനി മീനം രാശിയിലേക്ക് പ്രവേശിക്കുന്നത്. അടോതൊപ്പം ജാതകത്തിലെ അഞ്ച്, എട്ട് ഭാവങ്ങളില്‍ ശനിയുടെ ദൃഷ്ടി പതിയുന്നുണ്ട്. അതുകൊണ്ട് ഈ കാലയളവില്‍ സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ ഇവരെ തേടിത്തെും. സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടുകയും സമ്പന്നയോഗം വന്നണയും ചെയ്യും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവില്‍ അംഗീകാരങ്ങളും നേട്ടങ്ങളും തേടിയെത്തും. ജോലി ചെയ്യുന്നവര്‍ ആണെങ്കില്‍ പ്രമോഷന് ലഭിക്കാനും കൂടുതല്‍ മികവോടെ ജോലി ചെയ്യാനും സാധിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ബിസിനസ് കൂടുതല്‍ വളര്‍ച്ചയിലേക്ക് എത്തിക്കാന്‍ സാധിക്കും. ധനക്ലേശം അകലുകയും ബാക്കിവെച്ച പല ജോലികളും പൂര്‍ത്തിയാക്കുകയും ചെയ്യും.
മിഥുനം
മിഥുനം രാശിക്കാര്‍ക്കും അടുത്ത വര്‍ഷത്തെ ശനിയുടെ രാശിമാറ്റം തുണയാകും. കാരണം ശനി ഈ രാശിയുടെ എട്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ്. ഇവരുടെ പത്താമത്തെ ഭാവത്തിലാണ് ശനി മീനം രാശിയിലേക്ക് പ്രവേശിക്കുന്നത്. തത്ഫലമായി കര്‍മ്മരംഗത്ത് ഇവര്‍ക്ക് പല നേട്ടങ്ങളും അനുഭവിക്കാന്‍ യോഗം ലഭിക്കും. ജോലിഭാരം കുറയും. എല്ലാതരം ആഗ്രഹങ്ങളും സഫലമാക്കാന്‍ ഇതിലും മികച്ച മറ്റൊരു സമയം ഉണ്ടാകില്ല. ജോലിയില്‍ പ്രമോഷന് ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിസ്ഥലത്തെ അന്തരീക്ഷം കൂടുതല്‍ ഊഷ്മളമാകും. ബിസിനസ് യാത്രകള്‍ ഗുണം ചെയ്യും. ബിസിനസ് വിപുലപ്പെടുത്താന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications
