Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
2024-ല്‍ ശരിയായ പങ്കാളിയെ കണ്ടെത്തിയത് ഈ രാശിക്കാര്‍
2024-ന് ഓരോ വ്യക്തികള്‍ക്കും വ്യത്യസ്ത അനുഭവങ്ങളും ഭാഗ്യവുമാണ് സമ്മാനിച്ചത്. ജ്യോതിഷ പ്രകാരം, ഗ്രഹനിലയും, നക്ഷത്രങ്ങളുടെ സ്ഥാനവും അനുസരിച്ച് ചില രാശിക്കാര്‍ക്ക് ദാമ്പത്യം മനോഹരമാക്കാനുള്ള യോഗം ലഭിച്ചിട്ടുണ്ട്. കൂടാതെ, ശരിയായ പങ്കാളിയെ കണ്ടെത്താനും ഈ രാശിക്കാര്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ രാശിക്കാര്‍ ഏതെല്ലാം എന്ന് നോക്കാം.

വൃശ്ചികം
ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രണയം, വിവാഹം എന്നിവയെല്ലാം ഗ്രഹങ്ങളുടെ സ്ഥാനമാറ്റം, ജാതകം എന്നിവയെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇപ്രകാരം, 2024-ല്‍ ദാമ്പത്യ ജീവിതം മനോഹരമായി മുന്നോട്ട് നയിക്കാന്‍ സാധിച്ച ഒരു രാശിയാണ് വൃശ്ചികം രാശിക്കാര്‍. വൃശ്ചികം രാശിക്കാര്‍ക്ക് പ്രണയ സാഫല്യത്തിന് യോഗം ഉണ്ടായിരുന്നു. അതുപോലെ, മനസ്സിനൊത്ത പങ്കാളിയെ കണ്ടെത്താനും ഈ രാശിക്കാര്‍ക്ക് ഭാഗ്യം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ, നല്ലൊരു ദാമ്പത്യം ഈ രാശിക്കാര്‍ക്ക് ലഭിച്ചു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ആഗ്രഹിച്ച രീതിയിലുള്ള പങ്കാളിയെ ലഭിക്കാന്‍ യോഗം ഉണ്ടായിരുന്നു. സൗന്ദര്യത്താലും ബുദ്ധിയിലും ചിങ്ങം രാശിയ്ക്ക് ചേരുന്ന വിധത്തിലുള്ള ഒരു പങ്കാളിയെ സ്വന്തനാക്കാന് ഇവര്‍ക്ക് സാധിച്ചു. ദാമ്പത്യത്തില്‍ കലഹങ്ങളും പ്രശ്നങ്ങളും ഇവരില്‍ കുറവായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും വിവാഹത്തിന് ശേഷം ലഭിച്ച രാശിക്കാരില്‍ ഒന്നാണ് ചിങ്ങം രാശിക്കാര്‍.
തുലാം
ആഗ്രഹിച്ച പങ്കാളിയെ ലഭിക്കാന്‍ ഭാഗ്യം ചെയ്ത രാശിക്കാരില്‍ ഒന്നാണ് തുലാം രാശിക്കാര്‍. ഒരേ ജോലി ചെയ്യുന്ന പങ്കാളിയെ തന്നെ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഇവരില്‍ വിവാഹത്തിന് ശേഷം നിരവധി ഭാഗ്യങ്ങള്‍ ഉണ്ടാകുന്നതാണ്. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാകും. പണം കയ്യില്‍ ധാരാളം ലഭിക്കുന്നതായിരിക്കും. പങ്കാളിയുടെ പിന്തുണ എല്ലാ കാര്യത്തിനും ഇവര്‍ക്ക് ലഭിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക ഉന്നമനം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച വ്യക്തിയെ വിവാഹം കഴിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ഇവര്‍ക്ക് വളരാന്‍ സാധിക്കും. മനസ്സിനിണങ്ങുന്ന പങ്കാളിയെ ലഭിക്കുന്നതിനാല്‍ തന്നെ, ആഗ്രഹിച്ച രീതിയില്‍ സമ്പാദിക്കാന്‍ പങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കും. പങ്കാളിയുടെ സഹായത്താല്‍ പുറം രാജ്യത്തേയ്ക്ക പോകാനും ഇവര്‍ക്ക് ഭാഗ്യം ലഭിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. നല്ലൊരു പങ്കാളിയെ സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ വിവാഹശേഷം വെച്ചടി വെച്ചടി കയറ്റം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ആരംഭിക്കാന്‍ സാധിക്കും. ബിസിനസ്സില്‍ നിന്നും സാമ്പത്തിക ലാഭം ഇവര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. ജോലിയില്‍ വളരാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരുന്നു. നല്ല പങ്കാളിയെ ലഭിച്ചതിനാല്‍ തന്നെ, സന്തോഷവും സമാധാനവും ഇവരില്‍ നിറഞ്ഞു നില്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
