Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
ന്യൂമറോളജിയിലെ ഏറ്റവും ശക്തമായ സംഖ്യകള്‍; ഈ സംഖ്യകളുമായി ബന്ധമുള്ളവരുടെ സ്വഭാവങ്ങള്‍
സംഖ്യകളെ വെറും സംഖ്യകളായി അല്ല നമ്മള്‍ കരുതുന്നത്. അതിനപ്പുറം സംഖ്യകള്‍ക്ക് നമ്മുടെ ജീവിതവുമായി അഭേദ്യമായ ഒരു ബന്ധമുണ്ട്. സംഖ്യകളുടെ നമുക്കറിയാത്തതായ അര്‍ത്ഥതലങ്ങളിലേക്കും അവയുടെ വിലയിരുത്തലുകളിലേക്കും വെളിച്ചം വീശുന്ന ശാസ്ത്രശാഖയാണ് സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി. ചരിത്രം പരിശോധിച്ചാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ആളുകള്‍ സംഖ്യകളുടെ പ്രത്യേക അര്‍ത്ഥങ്ങളും അവ നല്‍കുന്ന സൂചനകളും കണ്ടെത്താന്‍ ശ്രമിച്ചിരുന്നുവെന്ന് കാണാം.

ന്യൂമറോളജി പ്രകാരം ചില സംഖ്യകള്‍ക്ക് പ്രത്യേകശക്തിയുണ്ട്. മറ്റ് സംഖ്യകളെ അപേക്ഷിച്ച് അവ വളരെ ശക്തമായ സംഖ്യകളായി കരുതപ്പെടുന്നു. ജീവിതത്തിന്റെ പല മേഖലകളിലും അവ വലിയ സ്വാധീനമുണ്ടാക്കുന്നു. 7, 11 പോലുള്ള അത്തരം സംഖ്യകള്‍ക്ക് ന്യൂമറോളജിയില്‍ പ്രത്യേക പ്രാധാന്യമുണ്ട്. വളരെ നിഗൂഢമായ വഴികളിലൂടെ അവ നമ്മുടെ അനുഭവങ്ങളെ പാകപ്പെടുത്തിയെടുക്കുന്നു. ആ സംഖ്യകള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഒന്ന്
ഒന്ന് ജന്മസംഖ്യയോ ഒന്നിനോട് പ്രതിപത്തിയോ ഉള്ള ആളുകള്‍ വളരെ ആത്മവിശ്വാസം ഉള്ളവരായിരിക്കും. സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള എല്ലാ അവസരങ്ങളും അവര്‍ ഉപയോഗപ്പെടുത്തും.
രണ്ട്
രണ്ട് പ്രിയസംഖ്യ ആയിട്ടുള്ളവര്‍ നയതന്ത്രത്തിലും മധ്യസ്ഥത്തിലും മിടുക്കരായിരിക്കും. കാരണം ഇവര്‍ക്ക് ഒരു പ്രശ്‌നത്തിന്റെ ഇരുഭാഗങ്ങളും മനസ്സിലാക്കാന്‍ കഴിയും.
മൂന്ന്
മൂന്നിനോട് ആത്മബന്ധം തോന്നുന്ന ആളുകള്‍ക്ക് സാമൂഹികമായ ഇടപെടലുകളില്‍ താല്‍പ്പര്യമുള്ളവരായിരിക്കും.
നാല്
നാല് ഇഷ്ടസംഖ്യ ആയിട്ടുള്ള ആളുകള്‍ക്ക് വളരെ സംഘടിതമായി പ്രവര്‍ത്തിക്കുന്നവരും കഠിനാധ്വാനികളും ആയിരിക്കും.
അഞ്ച്
ഏത് സാഹചര്യത്തോടും പൊരുത്തപ്പെടുന്ന ഒരാളെ തേടുന്നവര്‍ക്ക് അഞ്ചിനോട് ആഭിമുഖ്യമുള്ള ആളുകളെ തിരഞ്ഞെടുക്കാം.
ആറ്
ആറ് എന്ന സംഖ്യയുമായി ബന്ധമുള്ളവര്‍ മറ്റുള്ളവരോട് വളരെ കരുതലോടെ പെരുമാറുന്നവര്‍ ആയിരിക്കും. എപ്പോഴും മറ്റുള്ളവരെ കേള്‍ക്കാനും ഉപദേശം നല്‍കാനും ഇവര്‍ തയ്യാറായിരിക്കും.
ഏഴ്
ഉള്ളില്‍ എപ്പോഴും സമാധാനം കാത്തുസൂക്ഷിക്കുന്നവരും ജീവിതത്തില്‍ ഒരു ലക്ഷ്യം ഉള്ളവരും ആണ് ഏഴ് എന്ന സംഖ്യയെ ഇഷ്ടപ്പെടുന്നവര്‍. മറ്റുള്ളവര്‍ക്ക് വഴികാട്ടിയായി നില്‍ക്കാനും ഇവര്‍ക്ക് കഴിവുണ്ടായിരിക്കും.
എട്ട്
എട്ട് എന്ന സംഖ്യയോട് ആത്മബന്ധമുള്ളവര്‍ ലക്ഷ്യത്തിനായി പ്രയത്‌നിക്കുന്നവര്‍ ആയിരിക്കും. ലക്ഷ്യത്തിലെത്താതെ ഇവര്‍ പിന്തിരിയുകയില്ല.
ഒമ്പത്
ഒമ്പത് എന്ന സംഖ്യയോട് ആത്മബന്ധമുള്ള ആളുകള്‍ വിവേകമുള്ളവരും മറ്റുള്ളവരോട് ദയാവായ്പ് ഉള്ളവരും ലക്ഷ്യത്തെ കുറിച്ച് ബോധ്യമുള്ളവരും ആയിരിക്കും.
108
108 എന്ന സംഖ്യയ്ക്ക് ഹിന്ദുമതത്തിലും ബുദ്ധമതത്തിലും വളരെയധികം പ്രാധാന്യമുണ്ട്. ഈ സംഖ്യയോട് എന്തെന്നില്ലാത്ത അടുപ്പമുള്ളവര്‍ വലിയ വളര്‍ച്ച ജീവിതത്തില്‍ നേടുന്നവര്‍ ആയിരിക്കും. ഇവര്‍ ആത്മീയമായ വളര്‍ച്ചയും ബോധോദയവും ഉണ്ടാകും.
11
പതിനെന്ന് എന്ന സംഖ്യയുടെ സ്വാധീനത്തില്‍ പെടുന്ന ആളുകള്‍ ആത്മീയമായ കാര്യങ്ങളിലും പഠനങ്ങളിലും തല്‍പ്പരരും ജീവിതത്തെ കുറിച്ച് ആഴത്തിലുള്ള അറിവുകള്‍ നേടുന്നവരുമായിരിക്കും.
22
22 എന്ന അസാധാരണ സംഖ്യയോട് ആത്മബന്ധമുള്ളവര്‍ നേതൃഗുണമുണ്ടായിരിക്കും ലക്ഷ്യത്തിലെത്താന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമേകാനും ഇവര്‍ മുമ്പിലുണ്ടാകും.
33
33 എന്ന അത്ഭുത സംഖ്യയോട് ദൈവികമായ സ്‌നേഹമുള്ള ആളുകള്‍ വിവേകശാലികള്‍ ആയിരിക്കും. വളരെ അപൂര്‍വ്വമായിട്ടുള്ള വ്യക്തിത്വം ആയിരിക്കും ഇവര്‍ക്കുണ്ടായിരിക്കുക. ഇവരെ കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. മനുഷ്യരാശിയുടെ ഉന്നമനത്തിനായി ഊര്‍ജ്ജം വിനിയോഗിക്കുന്നവരായിരിക്കും ഇവര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications









