Latest Updates
-
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
ഇന്ന് ശനിയുടെ സ്ഥാനം ഇപ്രകാരം; 12 രാശികളുടെയും കര്‍മ്മഫലം ഇതാ
Karma Phalam: ജ്യോതിഷത്തില്‍ ശനിയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ശനിയെ കര്‍മ്മത്തിന്റെയും നീതിയുടെയും ഗ്രഹമായാണ് കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനിയുടെ സ്ഥാനം അവരുടെ സ്വഭാവത്തെയും ജീവിതത്തിലെ വിവിധന മേഖലകളെയും സ്വാധീനിക്കുന്നുണ്ട്. ശനി സ്ഥാനത്തിനനുസരിച്ചാണ് ഒരു വ്യക്തിയ്ക്ക് കര്‍മ്മഫലം ലഭിക്കുന്നത്. ഒരു വ്യക്തിയെ ശരിയില്‍ നിന്നും തെറ്റില്‍ നിന്നും വേര്‍തിരിക്കുന്നതും ശനിയാണ്. കൂടാതെ, അച്ചടക്കം, ചിട്ടയായ ജീവിതം എന്നിവ നയിക്കാന്‍ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നതും ശനിയാണ്. ശനിയുടെ അനുഗ്രഹം ഉണ്ടെങ്കില്‍ മാത്രമാണ് ക്ഷമയും, ഒരു കാര്യത്തില്‍ സ്ഥിരതയും കൈവരിക്കാന്‍ സാധിക്കൂ. ഒരു വ്യക്തിയുടെ ആത്മീയതയെയും മോക്ഷത്തെയും ശനി പ്രതിനിധീകരിക്കുന്നുണ്ട്.

നിലവില്‍ ശനി കുംഭം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കുംഭം രാശിയയില്‍ ശനിയ്ക്ക് പലതരത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. ഇത് ഓരോ രാശിക്കാരെയും വ്യത്യസ്ത തരത്തിലാണ് ബാധിക്കുന്നത്. ഇന്നത്തെ ദിവസം ശനിയുടെ സ്ഥാനം അനുസരിച്ച് 12 രാശികള്‍ക്കും ശനിയുടെ അനുഗ്രഹം എപ്രകാരമായിരിക്കും എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ശനിയുടെ ഇന്നത്തെ സ്ഥാനം അനുസരിച്ച് ജീവിത്തതില്‍ വിലപിടിപ്പുള്ള പല കാര്യങ്ങളും പഠിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. സമയത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നതാണ്. സമയത്തിനനുസരിച്ച് ജോലി എപ്രകാരം കൃത്യമായി ചെയ്ത് തീര്‍ക്കാം എന്ന് ഈ രാശിക്കാര്‍ മനസ്സിലാക്കും. സ്വന്തമായി ചിന്തിച്ചു കൂട്ടുന്ന പല കാര്യങ്ങളും തെറ്റാണെന്ന് മനസ്സിലാകുന്ന ദിവസം കൂടിയായിരിക്കും ഇന്ന്. ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം വളരെ വേഗത്തില്‍ ഫലം ലഭിക്കണം എന്നാഗ്രഹിക്കരുത്. സാവധാനത്തില്‍ ക്ഷമയോടെ കാത്തിരുന്നാല്‍ ശരിയായ ഫലം ഇവരിലേയ്ക്ക് വന്നെത്തുന്നതായിരിക്കും. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും ചെറിയ രീതിയില്‍ ബുദ്ധഇമുട്ടുകള്‍ അനുഭവപ്പടാനും സാധ്യതയുണ്ട്. നിലവിലെ ചിന്താഗതികള്‍ മാറ്റുന്നതും, വിശാലമായ ചിന്താഗതി കൈവരിക്കുന്നതും വ്യക്തിഗത നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്.
ഇടവം
അമിതമായിട്ടുള്ള ഉത്കണ്ഠ കുറയ്ക്കുന്നത് നല്ലതായിരിക്കും. സ്വന്തം കര്‍മ്മത്തിന്റെ ഫലങ്ങള്‍ ചെറിയ രീതിയില്‍ അനുഭവിക്കാനുള്ള യോഗം ഇന്നത്തെ ദിവസം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. അനാവശ്യ കാര്യങ്ങള്‍ക്കായി ശ്രദ്ധ തിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചെറിയ രീതിയില്‍ ധ്യാനം, നടത്തം എന്നിവ ചെയ്യുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്. നിരന്തരം ജോലി ചെയ്യുന്നതിന് പകരം, ചെറിയ ഇടവേളകള്‍ എടുക്കുന്നത് കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ നിങ്ങളെ സഹായിക്കും. എല്ലാ കാര്യങ്ങളിലും നല്ലത് മാത്രം കണ്ടെത്താന്‍ ശ്രമിക്കുന്നതും ഇന്നത്തെ ദിവസം നല്ലതായിരിക്കും. എല്ലാ കാര്യങ്ങളും ഒന്നിച്ച് ചെയ്യുന്നതിന് പകരം, സമാധാനത്തോടെ ചെയ്യാന്‍ ശ്രമിച്ചാല്‍ നേട്ടങ്ങള്‍ അനവധി ലഭിക്കുന്നതാണ്. ഇത്തരത്തില്‍ ബാലന്‍സ് ചെയ്ത് സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നത് നേട്ടങ്ങള്‍ നേടിത്തരുന്നതിന് സഹായിക്കുന്നതാണ്. സാവധാനത്തില്‍ ജീവിതത്തില്‍ പുരോഗതി കൈവരിക്കാനും സഹായിക്കുന്നതാണ്.
മിഥുനം
നല്ല ക്ഷമയോടെ പ്രവര്‍ത്തിക്കേണ്ട ദിവസമാണ് ഇന്ന്. ചില കാര്യങ്ങള്‍ നേട്ടങ്ങളിലേയ്ക്ക് എത്താന്‍ ക്ഷമ അനിവാര്യമാണ്.അതിനുവേണ്ട ശരിയായ പാഠങ്ങള്‍ ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ പഠിക്കുന്നതാണ്. തോല്‍വിയും വിജയവും അംഗീകരിക്കാന്‍ പഠിക്കുക. സാഹചര്യങ്ങള്‍ അകറ്റി നിര്‍ത്തുന്നത് അനാവശ്യഫലങ്ങള്‍ നല്‍കാന്‍ മാത്രമേ ഉപകരിക്കൂ. അതിനാല്‍, എല്ലാം സ്വാഭാവികമായി സംഭവിക്കും എന്ന വിശ്വാസം മനസ്സില്‍ സൃഷ്ടിക്കുന്നത് നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് ശ്രദ്ധയോടെ നിരീക്ഷിച്ച് ചെയ്യുന്നത് വളരെ നല്ലതായിരിക്കും.
കര്‍ക്കിടകം
ഉദാരമനസ്‌കരായി നിലനില്‍ക്കുന്നത് ശക്തമായ ഫലങ്ങള്‍ ഈ രാശിക്കാരിലേയ്ക്ക് എത്തുന്നതിന് സഹായിക്കുന്നതാണ്. പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ കര്‍മ്മം ചെയ്യാന്‍ ശ്രമിക്കുക. ഇതിന്റെ പുണ്യവും ഓരോ രാശിക്കാര്‍ക്കും ലഭിക്കുന്നതായിരിക്കും. ദയ, സ്‌നേഹം എന്നിവ വാക്കുകള്‍ നിറയ്ക്കാന്‍ ശ്രമിക്കുക. എല്ലാം പോസറ്റീവായി ചിന്തിക്കുന്നതും നല്ലതായിരിക്കും. ഇതിലൂടെ ശക്തമായ ബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ചിങ്ങം
സ്വന്തം കര്‍മ്മത്തിന്റെ ഫലം നേട്ടങ്ങളായി ഈ രാശിക്കാരില്‍ പ്രതിഫലിക്കുന്നതാണ്. പരിപൂര്‍ണ്ണമായ ഹൃദയത്തോടെ അവ സ്വീകരിക്കാന്‍ തയ്യാറാവുക. പരിമിതകളില്‍ നിന്നും മുന്നോട്ട് സഞ്ചരിക്കുക. ജീവിതത്തില്‍ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ കര്‍മ്മപാഠങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്. പ്രായോഗിക കാര്യങ്ങള്‍ക്കപ്പുറം, സ്വയം വളര്‍ച്ചയ്ക്കായി പുതിയ കാര്യങ്ങള്‍ ചെയ്യുന്നത് നല്ലതായിരിക്കും. തൊഴില്‍ രംഗത്ത് നിങ്ങള്‍ കൊണ്ടുവരുന്ന പുതിയ ആശയങ്ങള്‍ നേട്ടങ്ങള്‍ നല്‍കുന്നതാണ്. വ്യക്തിപരമായ സ്വയം പ്രകടനങ്ങള്‍ നിങ്ങളെ വളര്‍ച്ചയിലേയ്ക്ക് നയിക്കുന്നതായിരിക്കും. പുതിയ കാഴ്ചപാടുകള്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ്.
കന്നി
പ്രപഞ്ചത്തില്‍ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും കന്നി രാസിക്കാരെയും ബാധിക്കുന്നതാണ്. അതിനാല്‍, ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്‌തെടുക്കാന്‍ ശ്രമിക്കുക. ശനിയുടെ അനുഗ്രഹത്താല്‍, നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള ഉള്‍വിളി ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ശ്രദ്ധയോടെ ഓരോ കാര്യങ്ങളും ചെയ്യുന്നത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്നതായിരിക്കും.
തുലാം
അനവധി അംഗീകാരങ്ങള്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ ഇതുവരെ സംഭവിച്ചിട്ടുള്ള നേട്ടങ്ങള്‍ അംഗീകാരങ്ങളിലേയ്ക്ക് നയിക്കുന്നതായിരിക്കും. സ്വയം തിരിച്ചറിവുകള്‍ ഉണ്ടാകുന്നതാണ്. ദൃഢനിശ്ചയത്തോടെ ചെയ്‌തെടുക്കുന്ന കാര്യങ്ങള്‍ക്ക് നേട്ടങ്ങള്‍ സംഭവിക്കുന്നതാണ്. ലക്ഷ്യങ്ങള്‍ പിന്തുടരുക.
വൃശ്ചികം
പഠിക്കാന്‍ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. വിദ്യഭ്യാസ കാര്യങ്ങളില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കര്‍മ്മതത്വങ്ങള്‍ക്കനുസരിച്ച് ഭാവി സുരക്ഷിതമാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. അറിവ് വര്‍ദ്ധിക്കുന്നതാണ്.
ധനു
ഭൂതകാല അനുഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് നേട്ടങ്ങളിലേയ്ക്ക് സഞ്ചരിക്കാനുള്ള മാര്‍ഗ്ഗം മുന്നില്‍ തെളിയുന്നതാണ്. പുതി ജീവിത പാഠങ്ങള്‍ ജീവിത വളര്‍ച്ചയ്ക്ക് സഹായിക്കുന്നതാണ്. അനാവശ്യമായ കാര്യങ്ങളില്‍ മുറുകെ പിടിച്ച് നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വ്യക്തിഗത വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുക. പുരോഗതിക്കായി വേണ്ട പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഇവയെല്ലാം നിങ്ങളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.
മകരം
സന്തുലിതമായ ജീവിത നിലവാരം നിലനിര്‍ത്താന്‍ ശ്രമിക്കുക. ജോലിയും, സ്വന്തം ജീവിതാവശ്യങ്ങളും വേര്‍തിരിച്ച് കാണാന്‍ ശ്രമിക്കുക. അതിരുകള്‍ ഉണ്ടാക്കിയെടുക്കാന്‍ ശീലിക്കുന്നത് നല്ലതാണ്. സ്വന്തം കര്‍മ്മ പാഠങ്ങളില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നത് നേട്ടങ്ങളിലേയ്ക്ക് നയിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സഹായിക്കുന്നതാണ്.
കുംഭം
അര്‍പ്പണ ബോധത്തോടെ ഓരോ കാര്യങ്ങളും ചെയ്‌തെടുക്കാന്‍ ശ്രമിക്കുക. ശരിയായ ബന്ധങ്ങള്‍ മാത്രം നിലനിര്‍ത്തുക. വ്യക്തിഗത നേട്ടങ്ങള്‍ക്കായി ചിന്താഗതികള്‍ വിപുലീകരിക്കുക. മനസ്സ് വിശാലമാക്കുക. സൂക്ഷ്മമമായി കാര്യങ്ങള്‍ പഠിക്കുക. ഇവ കര്‍മ്മഫലം ഗുണകരമാക്കുന്നതിന് സഹായിക്കും.
മീനം
അചഞ്ചലമായ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ശ്രമിക്കുക. നേട്ടങ്ങള്‍ നിങ്ങളെത്തേടി എത്തുന്നതായിരിക്കും. കര്‍മ്മ പാഠത്തില്‍ വിശ്വസിച്ച് മുന്നേറുക. ശ്രദ്ധ കേന്ദ്രീകരിക്കുക. എല്ലാ തടസ്സങ്ങളും അകലുന്നതായിരിക്കും. നേട്ടങ്ങളും ഈ രാശിക്കാരെ തേടി എത്തുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











