Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
12/12: ന്യൂമറോളജി പറയുന്നു ഈ ദിവസം നിസ്സാരമല്ല, പ്രപഞ്ചം നല്കുന്ന സൂചനകള്‍ അവഗണിക്കരുത്
ഡിസംബര്‍ 12, അതായത് 12/12, ഈ ദിവസത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ടെന്നാണ് ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്ര പണ്ഡിതര്‍ പറയുന്നത്. ഈ ദിവസത്തിന്റെ സവിശേഷമായ ഊര്‍ജവും ശക്തിയും മൂലം ആത്മീയമായ വളര്‍ച്ചയാണ് ഇന്ന് ആളുകളെ കാത്തിരിക്കുന്നത്. പ്രധാനസംഖ്യയായ 12, മൂലസംഖ്യയായ 3 (1+2) എന്നീ രണ്ട് സംഖ്യകളും സര്‍ഗാത്മകതയെയും ഐക്യത്തെയും ആത്മീയമായ വളര്‍ച്ചയെയുമാണ് സൂചിപ്പിക്കുന്നത്.

12/12 - സംഖ്യാശാസ്ത്ര വിശകലനം
സംഖ്യാശാസ്ത്രം അനുസരിച്ച് 12 എന്ന സംഖ്യയെ പൂര്ണ്തയുടെയും ദൈവികതയുടെയും പ്രതീകമായി കണക്കാക്കാറുണ്ട്. നിരവധി ആത്മീയ, സാസ്കാരിക സന്ദര്‍ഭങ്ങളില്‍ യാദൃച്ഛികമായോ അല്ലാതെയോ 12 കടന്നുവരുന്നത് കാണാം. ഉദാഹരണത്തിന് രാശിചക്രത്തില്‍ 12 രാശികള്‍, ഒരു വര്‍ഷത്തില്‍ 12 മാസങ്ങള്‍, പല മതങ്ങളിലെയും 12 പ്രധാനശിഷ്യന്മാര്‍ എന്നിങ്ങനെ. സന്തുലനത്തിന്റെയും കൃത്യമായ വിന്യാസത്തിന്റെയും പ്രാപഞ്ചികമായ ഒരു സംഖ്യ എന്ന നിലയില്‍ 12നുള്ള പ്രാധാന്യമാണ് അത് വ്യക്തമാക്കുന്നത്.
12 എന്ന സംഖ്യയെ ഒറ്റ അക്കമായി ചുരുക്കുമ്പോള്‍ 3 എന്ന മൂലസംഖ്യ ലഭിക്കും. സര്‍ഗാത്മകത, ആശയവിനിമയം, ഉള്ളിലുള്ളത് പ്രകടിപ്പിക്കല്‍ എന്നിവയുടെ സൂചനയാണത്. ഈ രണ്ട് സംഖ്യകളും ഒത്തുചേരുമ്പോള്‍ ഉള്ള ഊര്‍ജം വളരെ വലുതാണ്. സ്വയം വിലയിരുത്തുന്നതിനും കലാപരമായ കാര്യങ്ങള്‍ ചെയ്യുന്നതിനും ആത്മീയമായ ഉദ്യമങ്ങള്‍ക്കും വളരെ ഗുണകരമാണത്.
3 എന്ന സംഖ്യയുടെ പ്രാധാന്യം
സന്തോഷം, ഭാവന, ശുഭാപ്തി വിശ്വാസം എന്നിവയുമായി ബന്ധപ്പെട്ട സംഖ്യയാണ് 3. 12/12 എന്ന ഈ ദിവസത്തില്‍ ആളുകള്‍ക്ക് അവരുടെ ഉള്ളിലുള്ള കാര്യങ്ങള്‍ കലയിലൂടെയോ എഴുത്തിലൂടെയോ അതല്ല ഹൃദയം തുറന്നുള്ള ആശയവിനിമയത്തിലൂടെയോ പ്രകടിപ്പിക്കാന്‍ സാധിക്കും. ഉള്ളിലുള്ള പ്രകാശത്തെ കൂടുതല്‍ ജ്വലിപ്പിക്കാനും അതുല്യമായ ശക്തികളെ പുല്കാനും ഇതുവരെ ചെയ്യാന്‍ മടിച്ച സര്‍ഗാത്മകമായ പദ്ധതികളുമായി മുന്നോട്ട് പോകാനുമുള്ള ശക്തിയാണ് ഈ സംഖ്യ നല്‍കുന്നത്.
ആത്മീയമായ പ്രാധാന്യം
12 എന്ന മുഖ്യസംഖ്യ ദ്വൈതത്തെയും സന്തുലിതാവസ്ഥയെയും പ്രതിനിധീകരിക്കുന്നു. ഭൗതികതയും ആത്മീയതയും തമ്മിലുള്ള, ഉള്ളിലുള്ളതും പുറമേയുള്ളതും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് അത് പ്രകടമാക്കുന്നത്. ചിന്തകളും പ്രവര്‍ത്തികളും നമ്മുടെ ഉള്ളിലുള്ള ലക്ഷ്യവുമായി പൊരുത്തപ്പെടുന്നതായിരിക്കണം എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ദിവസം നല്‍കുന്നത്. ധ്യാനം, എഴുത്ത് തുടങ്ങി ആത്മസംവാദത്തിന് അവസരം നല്കുന്ന കാര്യങ്ങള്‍ ചെയ്യാനും ഉദ്ദേശങ്ങള്‍ക്കും ചെയ്തികള്‍ക്കും വ്യക്തത നല്‍കാനും ഇന്നത്തെ ദിവസം വളരെ അനുകൂലമാണ്.
സവിശേഷ ഊര്‍ജം എങ്ങനെ പ്രയോജനപ്പെടുത്താം
12/12 എന്ന ദിവസത്തിന്റെ സവിശേഷമായ ഊര്‍ജം പ്രയോജനപ്പെടുത്താന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് നോക്കാം.
വ്യക്തതയുള്ള ഉദ്ദേശങ്ങള്‍: ലക്ഷ്യങ്ങളിലും ഉദ്ദേശങ്ങളിലും വ്യക്തത വരുത്താന്‍ ഇന്നത്തെ ദിവസം അനുകൂലമാണ്. വരുംവര്‍ഷത്തെ ലക്ഷ്യങ്ങളില്‍ തീരുമാനമെടുക്കു. എന്തിലാണ് പ്രചോദനം തോന്നുന്നത് എന്ന് കണ്ടെത്തുക. സന്തുലിതാവസ്ഥ തേടുന്നത് എന്തിലാണെന്ന് മനസ്സിലാക്കുക.
സര്‍ഗാത്മക കാര്യങ്ങള്‍: ഇന്നത്തെ ദിവസം കലാപരമായ കാര്യങ്ങള്‍ ചെയ്യാന്‍ നല്ലതാണ്. ചിത്രരചന, എഴുത്ത്, നൃത്തം, സംഗീതം തുടങ്ങിയ കലാപരമായ ഉദ്യമങ്ങള്‍ക്ക് ഇന്നത്തെ ദിവസത്തിന്റെ ഊര്‍ജം വിജയവും കൂടുതല്‍ മികവും നല്‍കും.
കൃതജ്ഞത ശീലിക്കുക: ജീവിതത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും സംതൃപ്തി നല്കുന്ന, അനുഗ്രഹമെന്ന് തോന്നുന്ന 12 കാര്യങ്ങള്‍ എഴുതിവെക്കുക.
സന്തുലിതാവസ്ഥ: ജോലി, ബന്ധങ്ങള്‍, വ്യക്തിപരമായ വളര്‍ച്ച എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പരസ്പരം സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ ഒത്തകൊണ്ടുപോകാന് ശ്രമിക്കുക.
ആത്മീയവശം: തിരിച്ചറിയുക നമ്മളിലെ ആത്മീയമായ വശത്തെ തിരിച്ചറിയുക. കുറച്ചുസമയം നമ്മുടെ ഉള്ളിലുള്ള ചൈതന്യത്തെ തിരിച്ചറിയാന്‍ ശ്രമിക്കുക.
ചുരുക്കത്തില്‍ 12/12 എന്ന തീയതി കേവലമൊരു ദിവസം എന്നതിലുപരിയായ സര്‍ഗാത്മക കാര്യങ്ങള്‍ ചെയ്യാനും പ്രപഞ്ചത്തിന്റെ ഊര്‍ജത്തില്‍ ലയിക്കാനും അത് ഉപയോഗപ്പെടുത്തി ഉദ്യമങ്ങള്‍ പൂര്‍ത്തിയാക്കാനുമുള്ള അവസരമായി കാണണമെന്ന് സംഖ്യാശാസ്ത്ര പണ്ഡിതര്‍ ഓര്‍മ്മിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
