ഗര്‍ഭധാരണവും പ്രസവവും അറിയേണ്ടതെല്ലാം


ഗര്‍ഭകാലം ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഒരിക്കലും ഗര്‍ഭം ഒരു രോഗാവസ്ഥയല്ല, ഗര്‍ഭത്തെ അത്തരത്തില്‍ കണക്കാക്കുകയും ചെയ്യരുത്. ഒരു സ്ത്രീ അമ്മയാവാന്‍ പോവുമ്പോള്‍ അവളില്‍ ശാരീരികമായും മാനസികമായും ധാരാളം മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇതിനെയെല്ലാം പോസിറ്റീവ് ആയി എടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ ഏത് കാര്യത്തിലും അല്‍പം കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്. തന്റെയുള്ളില്‍ ഒരു കുഞ്ഞ് വളര്‍ന്നു കൊണ്ടിരിക്കുന്നു എന്ന ചിന്ത സ്ത്രീക്ക് വരുന്നതോടെ അവള്‍ ചെറിയ കാര്യങ്ങളില്‍ പോലും കൂടുതല്‍ ശ്രദ്ധിക്കുന്നു.

വര്‍ഷങ്ങളായിട്ടും ഗര്‍ഭിണിയാവുന്നില്ലേ, കാരണമിതാണ്

അമ്മ ആരോഗ്യകരമായ മാനസികാവസ്ഥയില്‍ അല്ലെങ്കില്‍ അത് കുഞ്ഞിന്റെ വളര്‍ച്ചയേയും വളരെയധികം മോശമായി ബാധിക്കാം. അമ്മയും കുഞ്ഞും തമ്മിലുള്ള ഒരു ബന്ധം ഗര്‍ഭം ധരിക്കുന്നതോടെ തന്നെ രൂപപ്പെട്ട് വരുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഗര്‍ഭാവസ്ഥയില്‍ അനാവശ്യ ടെന്‍ഷനുകളും മറ്റും ഏറ്റെടുത്ത് ആരോഗ്യം അനാരോഗ്യകരമാക്കരുത്. ഗര്‍ഭകാലത്തെക്കുറിച്ച് സ്ത്രീകള്‍ നിര്‍ബന്ധമായും അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞ് കൃത്യമായി അതനുസരിച്ച് ചെയ്താല്‍ അത് ഗര്‍ഭകാലം സന്തോഷകരവും ആരോഗ്യകരവും ആക്കാന്‍ സഹായിക്കുന്നു. എന്തൊക്കെ കാര്യങ്ങളാണ് അവ എന്ന് നോക്കാം.

ഗര്‍ഭധാരണത്തിന് മുന്‍പ് ഡോക്ടറെ കാണുക

ഗര്‍ഭിണിയായിക്കഴിഞ്ഞ ശേഷം മാത്രമല്ല ഗര്‍ഭധാരണത്തിന് മുന്‍പ് തന്നെ ഡോക്ടറെ കാണാന്‍ ശ്രമിക്കുക. കാരണം നമ്മുടെ ആരോഗ്യനില തൃപ്തികരമാണോ രോഗങ്ങള്‍ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ടോ എന്നെല്ലാം അറിയേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല പല രോഗങ്ങളും ഗര്‍ഭധാരണത്തിന് ശേഷമാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ ഇതെല്ലാം നേരത്തെ തിരിച്ചിറിയുന്നതിന് ഗര്‍ഭം ധരിക്കാന്‍ പ്ലാന്‍ ചെയ്യുന്നതിന് മുമ്പ് തന്നെ ഡോക്ടറെ കാണുക.

ടെസ്റ്റ് ചെയ്യേണ്ടത് എപ്പോള്‍

എന്നാല്‍ ഗര്‍ഭം ധരിച്ചിട്ടുണ്ടോ എന്നറിയാന്‍ ടെസ്റ്റ് ചെയ്യേണ്ടത് എപ്പോഴാണെന്ന് പലര്‍ക്കും അറിയില്ല. ആര്‍ത്തവം മുടങ്ങുമ്പോഴാണ് പലരും ഇത്തരം ടെസ്റ്റുകള്‍ നടത്തുന്നത്. മൂത്രം പരിശോധിച്ചാല്‍ ഗര്‍ഭധാരണത്തെക്കുറിച്ച് മനസ്സിലാക്കാം. ഇതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത് കൂടാതെ രക്ത പരിശോധനയിലൂടേയും ഗര്‍ഭധാരണ സാധ്യതയെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്. ഇതിലൂടെ നമുക്ക് ഗര്‍ഭിണിയാണോ അല്ലയോ എന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ എല്ലാം പോസിറ്റീവ് ഫലം തരുന്നതും ആണ്.

ആദ്യത്തെ മൂന്ന് മാസം

ഗര്‍ഭിണികള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ആദ്യത്തെ മൂന്ന് മാസമാണ്. ആദ്യത്തെ മൂന്ന്മാസത്തിലാണ് കുഞ്ഞിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടം. അതുകൊണ്ട് തന്നെ ചെറിയ ചില കാര്യങ്ങള്‍ പോലും വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. മാത്രമല്ല ആര്‍ത്തവം തെറ്റിയ ഉടനേ തന്നെ ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ക്ഷീണം, ഛര്‍ദ്ദി, സ്തനങ്ങളില്‍ വേദന, മൂത്രമൊഴിക്കണം എന്ന തോന്നല്‍ ഇവയെല്ലാം ഗര്‍ഭധാരണത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്.

ആദ്യ ചെക്കപ്പ്

ഡോക്ടറുടെ പരിശോധന ഒരു കാരണവശാലും ഗര്‍ഭകാലത്ത് ഒഴിവാക്കാന്‍ പാടുള്ളതല്ല. അതുകൊണ്ട് തന്നെ ആദ്യത്തെ ചെക്കപ് നേരത്തെയാക്കാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ ആരോഗ്യപരമായി മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. രക്ത പരിശോധനയും സ്‌കാനിംഗ് എന്നിവ നടത്തണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഇതെല്ലാം ഗര്‍ഭാവസ്ഥയില്‍ വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ടത് തന്നെയാണ്.

ഛര്‍ദ്ദി

ഛര്‍ദ്ദിയും ക്ഷീണവും ഗര്‍ഭത്തിന്റെ ആദ്യ നാളുകളില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. എന്നാല്‍ സാധാരണ ഉണ്ടാവുന്നതിനേക്കാള്‍ ഛര്‍ദ്ദി നിങ്ങളില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ചിലരില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍ ഇതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഇത് സ്‌കാന്‍ ചെയ്ത ശേഷം മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

രക്തസ്രാവം

ചിലരില്‍ ഗര്‍ഭാവസ്ഥയില്‍ രക്തസ്രാവം ഉണ്ടാവുന്നു. എന്നാല്‍ ഇത് നിസ്സാരമായി കണക്കാക്കരുത്. രക്തസ്രാവം എപ്പോള്‍ ഉണ്ടായാലും ഉടനേ തന്നെ ഡോക്ടറുടെ അടുത്തെത്തേണ്ടത് അത്യാവശ്യമാണ്. അബോര്‍ഷന്‍ സംഭവിക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു അവസ്ഥയുണ്ടാവാം. സാധാരണ ഗര്‍ഭാവസ്ഥയിലും ചെറിയ തോതില്‍ രക്തസ്രാവം ഉണ്ടാവാം. എന്നാല്‍ അതും ശ്രദ്ധിക്കണം.

യാത്ര ചെയ്യുമ്പോള്‍

ഗര്‍ഭത്തിന്റെ ഏത് കാലഘട്ടത്തിലായാലും കുലുങ്ങിക്കുലുങ്ങിയുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ട്രെയിനിലും കാറിലും എല്ലാം യാത്ര ചെയ്യുന്നത് സുരക്ഷിതമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ വളരെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അബോര്‍ഷന്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടുള്ളവര്‍ യാത്ര പൂര്‍ണമായും ഒഴിവാക്കുന്നതാണ് ഉചിതം. കാരണം ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു.

മരുന്ന് കഴിക്കുമ്പോള്‍

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മരുന്നുകള്‍ കഴിക്കാന്‍ പാടുകയുള്ളൂ. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അല്ലാതെയുള്ള ഒരു മരുന്നും ഗര്‍ഭിണികള്‍ കഴിക്കാന്‍ പാടില്ല. ഇത് പ്രതികൂലാവസ്ഥയാണ് ഉണ്ടാക്കുക. ആരോഗ്യത്തിന് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു ഇത്. അമ്മക്കും കുഞ്ഞിനും ഒരു പോലെ ദോഷം ചെയ്യുന്നതാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ആറാം മാസം

ആറാം മാസം ആവുമ്പോഴേക്ക് കുഞ്ഞ് വളര്‍ച്ചയെത്താന്‍ തുടങ്ങിയിട്ടുണ്ടാവും. ഇത് ആദ്യകാല അസ്വസ്ഥതകളെയെല്ലാം ഇല്ലാതാക്കി വളരെയധികം ആരോഗ്യമുള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഗര്‍ഭത്തിന്റെ പതിനെട്ടാമത്തെ ആഴ്ചമുതല്‍ കുഞ്ഞിന്റെ ചലനം അനുഭവപ്പെടാന്‍ തുടങ്ങുന്നു. ആദ്യ ഗര്‍ഭമാണെങ്കില്‍ കുറച്ച് കൂടി നേരത്തെ കുഞ്ഞിന്റെ ചലനം അനുഭവപ്പെടുന്നു.

അവസാന മാസങ്ങളില്‍

ഗര്‍ഭത്തിന്റെ അവസാന മാസങ്ങളില്‍ കുഞ്ഞിന്റെ വളര്‍ച്ച വളരെയധികം വേഗത്തിലായിരിക്കും. ഇതോടൊപ്പം തന്നെ അമ്മക്കും ശാരീരിക അസ്വസ്ഥതകളും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. ബിപി, ഡയബറ്റിസ് എന്നിവയെല്ലാം കൂടെ തന്നെ ഉണ്ടാവുന്നു. ഉറക്കത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. രാത്രി ഒന്‍പത് മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. അധികം പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്തവര്‍ക്ക് ചെറിയ ചെറിയ വ്യായാമങ്ങളും ചെയ്യാവുന്നതാണ്.

Have a great day!
Read more...

English Summary

Here in this article we explaiend some important things about first time pregnancy, take a look.