ഈ നിമിത്തങ്ങള്‍ മരണഭയം ഉണ്ടാക്കുന്നതാണ്


നിമിത്തങ്ങളും ശകുനങ്ങളും നോക്കി പല കാര്യങ്ങള്‍ക്കും ഇറങ്ങിപ്പുറപ്പെടുന്നവരാണ് നമ്മളില്‍ പലരും. നമ്മളെയെല്ലാം പലപ്പോഴും ഭയപ്പെടുത്തുന്ന ഒന്നാണ് ശകുനം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം വിശ്വാസം ഇന്നത്തെ തലമുറക്കും കൂടുതലാണ്. എന്നാല്‍ ചില ശകുനങ്ങളും നിമിത്തങ്ങളും എല്ലം നല്ല രീതിയില്‍ നമ്മളെ ബാധിക്കുമ്പോള്‍ ചിലതെല്ലാം വളരെ മോശമായാണ് നമ്മളെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. വിശ്വാസമുണ്ടെങ്കില്‍ പോലും പലരും ഇതിനെ അന്ധവിശ്വാസമായേ കണക്കാക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ച് മാത്രമേ കാര്യങ്ങള്‍ പലരും ചെയ്യാറുള്ളൂ.

വിവാഹശേഷം പ്രശ്‌നങ്ങളോ, ഈ രാശിയുടെ പ്രശ്‌നമാണ്

പലപ്പോഴും മരണവുമായി ബന്ധപ്പെട്ട് പല ശകുനങ്ങളും നിമിത്തങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. എന്നാല്‍ ഇതെല്ലാം ഒരു വിശ്വാസത്തിന്റെ പുറത്താണ് നിലനില്‍ക്കുന്നത് എന്നത് വേറൊരു സത്യം. മരണം നിങ്ങളുടെ അല്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ അടുത്തെത്തിയെന്ന് കാണിക്കുന്ന ചില നിമിത്തങ്ങളും ശകുനങ്ങളും ഉണ്ട്. ഇത്തരം ശകുനങ്ങളും നിമിത്തങ്ങളും നോക്കിയാല്‍ തന്നെ ഇത്തരത്തിലുള്ള പല ധാരണകളും നമ്മുടെ മനസ്സില്‍ ഉണ്ടാവുന്നു. മരണം എടുത്തെത്തിയെന്ന് നിങ്ങളെ അറിയിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

കാക്ക ചത്ത് കിടക്കുന്നത്

പലപ്പോഴും കാക്ക ഒരു ദു:ശകുനമായിട്ട് തന്നെയാണ് നമ്മള്‍ കണക്കാക്കുന്നത്. എന്നാല്‍ ചത്ത് കിടക്കുന്ന കാക്കയെ കാണുന്നത് മരണത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. ഇത് കണ്ടാല്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ മരണം അല്ലെങ്കില്‍ അപകട വാര്‍ത്ത കേള്‍ക്കും എന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരം വിശ്വാസങ്ങളെല്ലാം പലപ്പോഴും മനസ്സില്‍ അടിയുറച്ച് പോയതിന്റെ കൂടി ഫലമാണ് എന്ന കാര്യവും മറക്കേണ്ടതില്ല. എന്ന് കരുതി കാക്ക ചത്ത് കിടന്നാല്‍ എല്ലാം അത് മരണ ലക്ഷണമാണെന്ന് കരുതുകയും വേണ്ട.

പൂമ്പാറ്റയുടെ നിറം

പൂമ്പാറ്റ പലപ്പോഴും വീട്ടിന് ചുറ്റും പാറിപ്പറക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? കറുപ്പ് നിറമുള്ള പൂമ്പാറ്റ നിങ്ങളെ ചുറ്റി പറക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ കുടുംബത്തില്‍ ഒരു മരണം നടക്കുന്നതിനുള്ള സാധ്യതയുണ്ട് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇതെല്ലാം പലപ്പോഴും പൊതുവേയുള്ള വിശ്വാസത്തിന്റെ പുറത്ത് ഉണ്ടായിട്ടുള്ള കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വിശ്വസിച്ച് ജീവിതത്തില്‍ ദു:ഖിച്ചിരിക്കേണ്ട ആവശ്യമില്ല. കാരണം പ്രതീക്ഷിക്കാതെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കാം. എന്നാല്‍ ഇത് മരണമാണ് എന്ന് ചിന്തിക്കേണ്ടതില്ല. എപ്പോഴും നല്ലതിനെക്കുറിച്ച് മാത്രം ചിന്തിക്കുക.

മൃഗങ്ങള്‍ ബഹളം വെക്കുന്നത്

രാത്രിയില്‍ വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളും നായകളും ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ ബഹളം വെക്കുന്നുണ്ടോ? പലപ്പോഴും രോഗശയ്യയില്‍ ദിവസങ്ങളായി കിടക്കുന്നവരെ തേടി മരണമെത്തുന്നുണ്ട് എന്നതിന്റെ സൂചനയാണ് ഇത്. പണ്ട് കാലം മുതല്‍ തന്നെ നമുക്കിടയില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങളില്‍ ഒന്നാണ് മൃഗങ്ങള്‍ക്ക് മരണം മുന്‍കൂട്ടി കാണാന്‍ സാധിക്കും എന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ച് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

വവ്വാല്‍ വീട്ടില്‍ വരുന്നത്

പലരും അല്‍പം പേടിയോടെ മാത്രം കാണുന്ന ഒന്നാണ് ഇത്. കാരണം വവ്വാല്‍, മൂങ്ങ തുടങ്ങിയവയെല്ലാം മരണത്തിന്റെ വാഹകരാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇവ വീട്ടില്‍ വരുന്നത് മരണവും കൊണ്ടാണ് എന്ന് പ്രായം കൂടിയവര്‍ പറയുന്നു. എന്നാല്‍ ഇതിനൊന്നും ഒരു ശാസ്ത്രീയമായ അടിത്തറയും ഇല്ല എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും വിശ്വാസത്തിന്റെ പുറത്ത് ഉണ്ടാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം എന്ന് മുതിര്‍ന്നവര്‍ പറയുന്നു.

ഗ്രഹണ സമയത്ത്

വീട്ടില്‍ പ്രായമായവര്‍ അല്ലെങ്കില്‍ രോഗശയ്യയിലായവര്‍ ഉണ്ടെങ്കില്‍ അവര്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ഗ്രഹണ സമയത്താണ്. കാരണം ഇത് പലപ്പോഴും പല വിധത്തില്‍ മരണഭയം ഇവരില്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതെല്ലാം വിശ്വാസത്തിന്റെ പുറത്ത് നമ്മള്‍ തന്നെ ചിന്തിച്ച് കൂട്ടുന്ന ചില കാര്യങ്ങളാണ്. എന്നാല്‍ ഇതല്ലാതെ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ കാലങ്ങളായി വിശ്വാസത്തിന്റെ പുറത്ത് ഉണ്ടാവുന്നതും കൂടിയാണ്. ഒന്നിനും ശാസ്ത്രീയമായ അടിത്തറയും വിശകലനവും ഇല്ലെങ്കിലും ഇന്നും ഇത്തരം വിശ്വാസങ്ങളുടെ പുറത്ത് ജീവിക്കുന്നവര്‍ ചില്ലറയല്ല.

Have a great day!
Read more...

English Summary

Let us look into some of death omens and signs, read on.