ഇന്നത്തെ ദിവസ ഫലം(2018 സെപ്റ്റംബര്‍ 12 ബുധനാഴ്ച)


ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിയുന്ന ഒന്നാണ് ജീവിതം. ഇന്നു ഭാഗ്യമുള്ളവര്‍ക്കു ചിലപ്പോള്‍ നാളെ നിര്‍ഭാഗ്യമാകും, ഫലം. ഇന്നത്തെ നിര്‍ഭാഗ്യം നാളത്തെ ഭാഗ്യവുമാകാം.

ഓരോ ദിവസവും നമ്മുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്നത് രാശികള്‍ അനുസരിച്ചു വ്യത്യസ്തമായവയാണ്. പ്രത്യേക രാശികള്‍ക്കു ചില ദിവസങ്ങള്‍ നല്ലതാകാം, ചിലതു മോശമാകാം. ചില ദിനങ്ങള്‍ ഭാഗ്യവും മറ്റു ചിലതു നിര്‍ഭാഗ്യവുമാകാം.

2018 സെപ്റ്റംബര്‍ 12 ബുധനാഴ്ച രാശി പ്രകാരം ഓരോരുത്തരുടേയും ഫലമറിയൂ, ഇത് നല്ലതോ ചീത്തയോ എന്നറിയൂ.ഈ ദിവസം നിങ്ങളെ ഏതെല്ലാം വിധത്തില്‍ സ്വാധീനിയ്ക്കുമെന്നറിയൂ,

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശിക്കാര്‍ക്ക് ഇതു തിരിച്ചറിവിന്റെ ദിനമാണ്. അറിവിനൊപ്പം തുറന്ന വിശാല മനസ് സംതൃപ്തി വരുമെന്നു തിരിച്ചറിയുന്ന ഒന്നാണിത്. നിങ്ങള്‍ ഒന്നു നല്‍കിയാല്‍ അത് ഒന്‍പതു മടങ്ങായി നിങ്ങള്‍ക്കു തിരിച്ചു ലഭിയ്ക്കും. ഇത് നന്മയാണെങ്കിലും തിന്മയാണെങ്കിലും. തുറന്ന ചിന്താഗതിയും പ്രവൃത്തിയുമെങ്കില്‍ ബഹുമാനം നേടാന്‍ സാധിയ്ക്കും.

ടോറസ് അഥവാ ഇടവരാശി

ടോറസ് അഥവാ ഇടവരാശിയില്‍ പെട്ടവര്‍ക്ക് ഈ ദിവസം പൊതുവേ അല്‍പം സ്‌ട്രെസ് ഉള്ള ദിവസമായിരിയ്ക്കും. കാര്യങ്ങളില്‍ ഫോക്കസ് ചെയ്ത് ഊര്‍ജം അനാവശ്യമായി പാഴാക്കാതെ ശ്രദ്ധിയ്‌ക്കേണ്ട സമയമാണിത്. വരുംദിവസങ്ങളില്‍ ജോലി മാറുന്നതു സംബന്ധമായുള്ള ചിന്തകളുമുണ്ടാകാന്‍ സാധ്യതയുണ്ട്. ദിവസാവസാനം മനസിന് ഇഷ്ടപ്പെട്ടവരുമായി സമയം ചെലവഴിയ്ക്കാനും സന്തോഷിയ്ക്കാനും സാധിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിയില്‍ പെട്ടവര്‍ക്ക് ബു്ദ്ധിമുട്ടേറിയ, ചാലഞ്ചിംഗായ ദിവസമായിരിയ്ക്കും, ഇന്ന്. ജോലിയില്‍ പുതിയ ഡെഡ് ലൈനുകള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാം. കുടംബവും കുട്ടികളുമായി വളരെ തിരക്കുളള ദിവസമാകും, ഇന്ന്. പ്രണയവും റൊമാന്‍സും നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുന്ന ദിവസമാണ് ഇന്ന്. കരിയര്‍ സംബന്ധമായ പുതിയ ജോലി , ആളുകള്‍ എ്ന്നിവയ്ക്കും സാധ്യതയുണ്ട്

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയില്‍ പെട്ടവര്‍ ഇന്ന് കരിയറിനേയും ഭാവിയേയും പറ്റി ചിന്തിച്ച് ഏറെ സമയം ചെലവഴിയ്ക്കുവാന്‍ സാധ്യത കാണുന്നു. വൈകീട്ടാകുമ്പോഴേയ്ക്കും ചിന്തിച്ചുറപ്പിച്ച കാര്യങ്ങള്‍ നടപ്പിലാക്കാനും സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുകയും ചെയ്യും.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയില്‍ പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുന്ന ഒന്നാണ്. അതേ സമയം പ്രൊഫഷണല്‍ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകാന്‍ വഴിയുണ്ടാകുന്ന ദിവസം കൂടിയാണ്. അവസരങ്ങള്‍ ലഭ്യമാകുമ്പോള്‍ ഇവ സ്വന്തമാക്കാന്‍ ശ്രമിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയില്‍ പെട്ടവര്‍ക്ക് നല്ലതു വിതയ്ക്കാനും കൊയ്യാനും സാധിയ്ക്കുന്ന സമയമാണിത്. പങ്കാളിയുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും സാധ്യയുള്ള ദിവസമാണ് ഈ രാശിക്ക് ഇന്ന്.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയില്‍ പെട്ടവര്‍ക്ക് സ്ഥിരമായുള്ള ചിട്ടകളില്‍ നിന്നും വ്യതിചലിച്ച് ഊര്‍ജം സംഭരിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ് ഇന്നത്തേത്. സാമ്പത്തികമായി ഉന്നമനമുണ്ടാകുന്ന ദിവസം കൂടിയാണിത്. ഉച്ചയ്ക്കു ശേഷമാണിത്. കുട്ടികളുള്ളവര്‍ക്ക് ദിവസാവസാനം അവര്‍ വഴി സന്തോഷിയ്ക്കാന്‍ അവസരം ലഭിയ്ക്കാവുന്ന ദിവസം കൂടിയാണിത്.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിക്കാര്‍ക്ക് കുടുംബാംഗങ്ങള്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിയ്ക്കുന്ന ദിവസമാണ് ഇന്ന്. സമയവും ജോലിയുമെല്ലാം നല്ല രീതിയില്‍ നടക്കുന്ന ദിവസം കൂടിയാണിത്. പുതിയ ഉത്തരാവാദിത്വങ്ങളില്‍ ശ്രദ്ധിയ്‌ക്കേണ്ട സമയം കൂടിയാണിത് ടൂറിനും മറ്റുമായി പണം ചെലവാക്കേണ്ടി വരുന്ന ദിവസം കൂടിയാകാം, ഇത്.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിക്കാര്‍ക്ക് ജോലിയില്‍ കൂടുതല്‍ മിടുക്കു കാണിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാകും, ഇന്നത്തേത്. വൈകുന്നേരത്തോടെ സര്‍പ്രൈസ് എന്നു കരുതാന്‍ പറ്റുന്ന ഫലങ്ങളുമുണ്ടാകും. നിങ്ങളുടെ ആകര്‍ഷണം പങ്കാളി ശ്രദ്ധിയ്ക്കാനും വഴിയുണ്ട്.

കാപ്രികോണ്‍ മകര രാശി

കാപ്രികോണ്‍ മകര രാശി വിഭാഗത്തില്‍ പെട്ടവര്‍ക്ക് പഴയ ചില ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ സാധിയ്ക്കും. ചെയ്യാന്‍ വേണ്ടി കാര്യങ്ങള്‍ ചെയ്യുന്ന തരമാകില്ല. കാര്യങ്ങള്‍ക്കു വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിയ്ക്കുകയും ഏറ്റവും നന്നായി പ്രയത്‌നിയ്ക്കുകയും ചെയ്യും.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിക്കാര്‍ക്ക് തുടക്കത്തില്‍ ദേഷ്യവും സമാധാനക്കേടുകളുമുണ്ടാകുമെങ്കിലും ഇതെല്ലാം നിയന്ത്രിച്ചു ദിവസം നന്നാക്കാനും ലക്ഷ്യം നേടാനും ശ്രമിയ്ക്കുന്ന ദിവസമാകും, ഇന്ന്. കരിയര്‍ സംബന്ധമായി ലഭിയ്ക്കുന്ന അവസരങ്ങള്‍ ഉപയോഗിയ്ക്കാന്‍ ശ്രമിയ്ക്കുക.

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശിയില്‍ പെട്ടവര്‍ക്ക് അത്ര നല്ല ദിവസമല്ല. കുടുംബാംഗങ്ങള്‍ കാരണം ധന നഷ്ടത്തിന് സാധ്യതയുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് സാധ്യതയുള്ള ദിവസം കൂടിയാണ്. ജോലിയില്‍ ത്ങ്ങളുടെ മേധാവിയുമായി അഭിപ്രായ വ്യത്യാസത്തിനും സാധ്യതയുണ്ട്.

Have a great day!
Read more...

English Summary

Daily Horoscope (12 September 2018, Read more to know about the fate of your zodiac sign today,