രക്ഷാബന്ധന്‍ ദിനത്തില്‍ ഈ സമ്മാനങ്ങള്‍ രാശിപ്രകാരം ഐശ്വര്യം പടികയറും


രക്ഷാബന്ധന്‍ എന്നത് നമ്മുടെ രാജ്യത്ത് വളരെ വിപുലമായി ആഘോഷിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. സഹോദരി സഹോദര ബന്ധത്തിന്റെ ആഴവും പവിത്രതയും തിരിച്ചറിയുന്ന ഒരു ദിനമാണ് രക്ഷാബന്ധന്‍ ദിനം. ഈ ദിനത്തില്‍ നല്‍കുന്ന സമ്മാനങ്ങള്‍ പോലും വളരെയധികം ശ്രദ്ധിച്ച് വേണം. കാരണം ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്ന സമ്മാനങ്ങളാണ് ഈ ദിനത്തില്‍ സഹോദരനും സഹോദരിക്കും പരസ്പരം നല്‍കേണ്ടത്.

Advertisement

സഹോദരി സഹോദരന്റെ കൈത്തണ്ടയില്‍ രാഖി കെട്ടുകയും ഇരുവരും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്ന ഒരു വിശേഷപ്പെട്ട ദിനമാണ് രക്ഷാബന്ധന്‍. ഈ വര്‍ഷത്തെ രക്ഷാബന്ധന്റെ തീയതി 2022 ഓഗസ്റ്റ് 11 ആണ്. ഈ ദിനത്തില്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്ക് അവരുടെ രാശിയെ അടിസ്ഥാനമാക്കി ഒരു സമ്മാനം നല്‍കാവുന്നതാണ്. ഓരോ രാശിക്കാര്‍ക്കും ഏതൊക്കെ രീതിയിലാണ് സമ്മാനം നല്‍കേണ്ടത് എന്ന് നോക്കാം.

Advertisement

മേടം രാശി

മേടം രാശിക്കാരായ സഹോദരിമാര്‍ക്ക് സഹോദരന്‍ ഈ ദിനത്തില്‍ ചുവന്ന നിറത്തിലുള്ള വസ്തുക്കള്‍ നല്‍കാവുന്നതാണ്. ഇത് കൂടാതെ മധുര പലഹാരങ്ങളും നിങ്ങള്‍ക്ക് നല്‍കാം. സഹോദരന്‍മാര്‍ക്കാണെങ്കില്‍ നിങ്ങള്‍ക്ക് ചുവപ്പ്, ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള രാഖികള്‍ നല്‍കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്നു എന്നാണ് വിശ്വാസം. ഇത് കൂടാതെ ഇവര്ക്ക് കായിക ഉപകരണങ്ങളും സമ്മാനമായി നല്‍കാം.

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് സഹോദരിമാര്‍ക്കാണെങ്കില്‍ പെര്‍ഫ്യൂമുകളും പഠനോപകരണങ്ങളും നല്‍കാവുന്നതാണ്. സഹോദരന്‍മാര്‍ക്ക് വേണ്ടി വെള്ള നിറമോ നീല നിറമോ ഉള്ള രാഖി നല്‍കാവുന്നതാണ്. ഇത് കൂടാതെ മധുരപലഹാരങ്ങളും ചെരുപ്പും എല്ലാം സമ്മാനമായി നല്‍കാവുന്നതാണ്.

മിഥുനം രാശി

മിഥുനം രാശിയില്‍ പെട്ട സഹോദരിമാര്‍ക്കാണെങ്കില്‍ ഇവര്‍ വളരെയധികം ശാന്തശീലരായിരിക്കും. ഇവര്‍ക്ക് സ്‌നേഹം പ്രകടിപ്പിക്കുന്ന തരത്തിലുള്ള എന്തെങ്കിലും സമ്മാനം വാങ്ങിക്കാവുന്നതാണ്. ഇത് കൂടാതെ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളും സമ്മാനമായി നല്‍കാം. എന്നാല്‍ സഹോദരന്‍മാര്‍ക്കാണെങ്കില്‍ ഇവര്‍ക്ക് പച്ച നിറത്തിലുള്ള രാഖി സമ്മാനമായി നല്‍കാം. അതോടൊപ്പം തന്നെ സംഗീതോപകരണങ്ങള്‍ സമ്മാനമായി നല്‍കുന്നതും നല്ലതാണ്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിയില്‍ പെട്ട സഹോദരിമാര്‍ക്ക് ഈ ദിനത്തില്‍ വിലയേറിയ സമ്മാനത്തേക്കാള്‍ സ്‌നേഹമാണ് ആഗ്രബിക്കുന്നത്. ഇവര്‍ക്ക് നിങ്ങള്‍ കൈകൊണ്ട് തയ്യാറാക്കിയ എന്ത് സമ്മാനവും നല്‍കാവുന്നതാണ്. സഹോദരന്‍മാര്‍ക്കാണെങ്കില്‍ മുത്ത് കോര്‍ത്ത രാഖി തയ്യാറാക്കി നല്‍കാം. ഇത് കൂടാതെ ഇവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി നല്‍കാവുന്നതാണ്. ഇത് ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു.

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്കാണെങ്കില്‍ പുതുവസ്ത്രം ധരിക്കാനാണ് ഈ രാശിയില്‍ പെട്ട പെണ്‍കുട്ടികള്‍ എപ്പോഴും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് എപ്പോഴും പ്രിയപ്പെട്ട വസ്ത്രം വെളുത്ത നിറത്തിലുള്ളത് സമ്മാനമായി നല്‍കാം. ഇത് കൂടാതെ സഹോദരന്‍മാര്‍ക്കാണെങ്കില്‍ അവരുടെ കൈത്തണ്ടയില്‍ പിങ്ക്, ഓറഞ്ച് അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള രാഖി കെട്ടി നിങ്ങളുടെ സന്തോഷം പങ്ക് വെക്കാവുന്നതാണ്. ഇത് കൂടാതെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ സമ്മാനമായി നല്‍കാം.

കന്നി രാശി

കന്നി രാശിക്കാരാണെങ്കില്‍ ഇതില്‍ സഹോദരിമാര്‍ക്ക് വിലപിടിപ്പുള്ള സമ്മാനമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. എപ്പോഴും സ്വര്‍ണമോ വെള്ളിയൊ ഇവര്‍ക്ക് സമ്മാനമായി നല്‍കാവുന്നതാണ്. ഇത് കൂടാതെ എന്തെങ്കിലും കലാപരമായ വസ്തുക്കളും നിങ്ങള്‍ക്ക് സമ്മാനമായി നല്‍കാം. എന്നാല്‍ സഹോദരന്‍മാര്‍ക്കാണെങ്കില്‍ ഇവര്‍ക്ക് പട്ട് കൊണ്ട അല്ലെങ്കില്‍ വെള്ളയും പച്ചയും നിറമുള്ള രാഖിയോ കെട്ടിക്കൊടുക്കാവുന്നതാണ്. ഇത് കൂടാതെ ഇവര്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുന്നതും നല്ലതാണ്.

തുലാം രാശി

തുലാം രാശിക്കാരാണെങ്കില്‍ ഇവര്‍ക്ക് അനുയോജ്യമായ സമ്മാനം നല്‍കുന്നത് ഇവരെ വളരെയധികം സന്തോഷവതികളാക്കുന്നു. പൂജാ വസ്തുക്കളോ അല്ലെങ്കില്‍ ഫോട്ടോ ഫ്രെയിമോ അല്ലെങ്കില്‍ മൂല്യമുള്ള മറ്റെന്തെങ്കിലും വസ്തുക്കളോ സമ്മാനമായി നല്‍കുന്നത് ഇവര്‍ക്ക് നല്ലതാണ്. എന്നാല്‍ ഇത് കൂടാതെ സഹോദരന്‍മാര്‍ക്കാണെങ്കില്‍ പര്‍പ്പിള്‍ നിറത്തിലുള്ള രാഖി കെട്ടുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കൂടാതെ ലോഷനുകള്‍, പെര്‍ഫ്യൂമുകള്‍ എന്നിവയെല്ലാം തുലാം രാശിക്കാര്‍ക്ക് സമ്മാനമായി നല്‍കാം.

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാരായ സഹോദരിമാര്‍ക്ക് അവരോട് ചോദിച്ച് സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കുന്നതാണ് ഏറ്റവും ഉചിതം. മധുരപലഹാരവും ഇതോടൊപ്പം നല്‍കാവുന്നതാണ്. സഹോദരന്‍മാര്‍ക്കാണെങ്കില്‍ ഇവര്‍ക്ക് കുങ്കുമ നിറത്തിലോ അല്ലെങ്കില്‍ ചുവന്ന നിറത്തിലോ ഉള്ള രാഖി കെട്ടുന്നതാണ് ഏറ്റവും അനുയോജ്യം. ഇത് കൂടാതെ വേറിട്ട് നില്‍ക്കുന്ന എന്തെങ്കിലും സമ്മാനങ്ങള്‍ നല്‍കുന്നതും മികച്ചതാണ്. ഇതില്‍ പെര്‍ഫ്യൂം മികച്ച ഓപ്ഷനാണ്.

ധനു രാശി

ധനു രാശിക്കാര്‍ക്ക് സഹോദരിക്ക് എപ്പോഴും മികച്ച സമ്മാനങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക. ആഭരണങ്ങളും മറ്റും നല്‍കുന്നത് എന്തുകൊണ്ടും ഇവരെ സന്തോഷവതിയാക്കുന്നു. സഹോദരന്‍മാര്‍ക്കാണെങ്കില്‍ മഞ്ഞ നിറത്തിലുള്ള രാഖി വേണം തിരഞ്ഞെടുക്കുന്നതിന്. അത് മാത്രമല്ല ഇവര്‍ക്ക് അവരുടെ പ്രൊഫഷനും വ്യക്തിത്വത്തിനും അനുയോജ്യമായ എന്തെങ്കിലും നല്‍കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

മകരം രാശി

മകരം രാശിക്കാര്‍ക്ക് കരിയര്‍ അധിഷ്ഠിതമായ എന്തെങ്കിലും സമ്മാനങ്ങള്‍ നല്‍കുന്നതിന് സഹോദരന്‍മാര്‍ ശ്രദ്ധിക്കണം. ഇവര്‍ക്ക് എപ്പോഴും കരിയര്‍ അധിഷ്ഠിത സമ്മാനങ്ങള്‍ നല്‍കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. സഹോദരന്‍മാര്‍ക്കാണെങ്കില്‍ ഇവര്‍ക്ക് പിങ്ക് നിറത്തിലുള്ള രാഖി കെട്ടാവുന്നതാണ്. ഇത് കൂടാതെ ഫാഷനബിള്‍ ആയ സമ്മാനങ്ങളായിരിക്കും ഇവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും. ഇത് അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കും.

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിമാര്‍ക്ക് നല്‍കാവുന്ന സമ്മാനം എന്ന് പറയുന്നത് എപ്പോഴും പണം തന്നെയാണ്. ഇത് കൂടാതെ ഇവരെ സാമ്പത്തികമായി ശക്തരാക്കുകയാണ് ചെയ്യേണ്ടതും. സഹോദരന്‍മാര്‍ക്കാണെങ്കില്‍ നീല നിറത്തിലുള്ള രാഖി നല്‍കാവുന്നതാണ്. ഇത് കൂടാതെ സാങ്കേതിക ഉപകരണങ്ങള്‍ സമ്മാനമായി നല്‍കുന്നതും നല്ലതാണ്.

മീനം രാശി

മീനം രാശിക്കാരായ സഹോദരിമാര്‍ക്ക് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ സമ്മാനമായി നല്‍കാം. ഇത് കൂടാതെ പച്ച നിറത്തിലും മഞ്ഞ നിറത്തിലും ഉള്ള വസ്തുക്കളും നല്‍കാവുന്നതാണ്. സഹോദരന്‍മാരാണെങ്കില്‍ ഇവര്‍ക്ക് കരുതലും സഹാനുഭൂതിയും മറ്റുള്ളവര്‍ക്ക് നല്‍കാന്‍ സാധിക്കുന്നു. മഞ്ഞയോ അല്ലെങ്കില്‍ വെള്ളയോ നിറത്തിലുള്ള രാഖി ഇവര്‍ക്ക് കെട്ടാവുന്നതാണ്. ഇത് കൂടാതെ മധുരപലഹാരങ്ങള്‍ നല്‍കുകയോ വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കുകയോ ചെയ്യാം.

രക്ഷാബന്ധന്‍ ദിനം രാശിഫലം ഇപ്രകാരം: ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മുന്നേയറിയാം

സഹോദരന് വര്‍ഷം മുഴുവന്‍ ഐശ്വര്യം: രാഖി കെട്ടുമ്പോഴും വാങ്ങുമ്പോഴും ശ്രദ്ധിക്കണം

Read more...

English Summary

Here in this article we are sharing the Raksha Bandhan gifts as per your zodiac sign in malayalam. Take a look.