ഹൃദയാഘാതം,പക്ഷാഘാതം,ഹൃദയസ്തംഭനം; തിരിച്ചറിയാം


ലോകത്താകമാനം മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയാണ് ഹൃദയാഘാതം. നമ്മുടെ ശരീരം അനുഭവിക്കുന്ന ഏറ്റവും കൂടിയ വേദനയില്‍ ഒന്നാണ് ഹൃദയാഘാതം എന്ന അവസ്ഥ. എന്നാല്‍ നമ്മള്‍ തന്നെയാണ് ഇത്തരം അവസ്ഥയില്‍ നമ്മുടെ ശരീരത്തെ എത്തിക്കുന്നത്. ഹൃദയാഘാതം സംഭവിക്കുന്നവരില്‍ നല്ലൊരു ശതമാനം പേര്‍ക്കും ഇത് വരാതെ നോക്കാന്‍ സാധിക്കുന്ന ഒന്നായിരുന്നു. ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം എന്നീ അവസ്ഥകളെല്ലാം ശരീരത്തില്‍ സംഭവിക്കുന്ന ഒന്ന് തന്നെയാണ്. പലപ്പോഴും ആരോഗ്യ കാര്യങ്ങളില്‍ ഉണ്ടാക്കുന്ന തെറ്റുകള്‍ തന്നെയാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നത്. ഒരു ഹൃദയാഘാതം ഉണ്ടായാല്‍ പോലും അതിനെ വേണ്ടത്ര വിധത്തില്‍ പരിചരിക്കാന്‍ പലരും ശ്രമിക്കാറില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഓരോ ദിവസം ചെല്ലുന്തോറും ഉണ്ടാവുന്നുണ്ട്. ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവ ഉണ്ടാക്കുന്ന അവസ്ഥകള്‍ വളരെ ഭീകരമാണ്.

ഉരുളക്കിഴങ്ങ് മുളച്ചതാണോ, കഴിക്കരുത് അപകടം

എന്നാല്‍ എന്താണ് ഹൃദയാഘാതം, ഹൃദയസ്പന്ദനം, പക്ഷാഘാതം എന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പലരേയും മരണത്തിലേക്ക് എത്തുന്നത്. എന്നാല്‍ ഇത് മൂന്നും മൂന്ന് തരത്തിലാണ് സംഭവിക്കുന്നത്. ഹൃദയാഘാതത്തിന്റെയും ഹൃദയസ്തംഭനത്തിന്റേയും കാരണങ്ങള്‍ മനസ്സിലാക്കിയാല്‍ അത് പ്രതിരോധിക്കാന്‍ നമുക്ക് കഴിയുന്നു. എന്താണ് ഇത് മൂന്നും തമ്മിലുള്ള വ്യത്യാസം എന്ന് മനസ്സിലാക്കാന്‍ ആദ്യം കഴിയണം. അറിവില്ലായ്മ തന്നെയാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ കൂടുതല്‍ പ്രതിസന്ധിയില്‍ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് മരണത്തിലേക്ക് വരെ എത്തിക്കുന്നു എന്ന കാര്യം മറക്കേണ്ടതില്ല.

ഹൃദയാഘാതം

സര്‍ക്കുലേഷന്‍ ഡിസോര്‍ഡര്‍ എന്ന് നമുക്ക് ഹൃദയാഘാതത്തെ പറയാവുന്നതാണ്. ഹൃദയ പേശികളിലേക്ക് ആവശ്യത്തിന് രക്തമെത്തിക്കാത്തതിന്റെ ഫലമായി ഹൃദയ പേശികള്‍ക്ക് നാശം സംഭവിക്കുന്നതിനെയാണ് ഹൃദയാഘാതം എന്ന് പറയുന്നത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുമ്പോള്‍ അത് രക്തത്തിലെ മസിലുകളെ തടസ്സപ്പെടുത്തുന്നു. എന്നാല്‍ പെട്ടെന്ന് ഓക്‌സിജന്റെ അളവിനെ റിസ്‌റ്റോര്‍ ചെയ്യാന്‍ സാധിക്കുകയില്ല. ഇതാണ് പലപ്പോഴും ഹൃദയാഘാതത്തിന്റെ പ്രധാന കാരണമായി മാറുന്നത്. ഹൃദയാഘാതം സംഭവിച്ച് കഴിഞ്ഞാലും ഹൃദയത്തിന്റെ മിടിപ്പ് അത് പോലെ തന്നെ തുടരുന്നു.

ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാവുന്ന നെഞ്ചുവേദനയും, ശ്വാസം മുട്ടലും, ഓക്കാനം, ഛര്‍ദ്ദി, നെഞ്ചിടിപ്പ്, വിയര്‍പ്പ് എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ദഹന പ്രശ്‌നങ്ങള്‍ നെഞ്ചെരിച്ചില്‍ എന്നിവയാണ് പലപ്പോഴും സ്ത്രീകളില്‍ ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം. ഇത് തിരിച്ചറിഞ്ഞാല്‍ തന്നെ രോഗം മാറ്റുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധി വളരെ ഗുരുതരമായിരിക്കും.

ഹൃദയസ്തംഭനം

ഹൃദയാഘാതത്തില്‍ നിന്ന് വളരെയധികം മാറ്റം ഉള്ള ഒരു രോഗാവസ്ഥയാണ് ഹൃദയസ്തംഭനം. ഹൃദയമിടിപ്പിലെ തകരാറുകള്‍ മൂലം പലപ്പോഴും രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയാതെ വരുന്നു. ഇത് മൂലം ഓക്‌സിജന്‍ ആവശ്യത്തിന് ലഭിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാക്കുന്നു. ഹൃദയത്തില്‍ നിന്നുള്ള രക്തത്തിന്റെ ഒഴുക്കിന് ഇവിടെ തടസ്സം സംഭവിക്കുന്നു. ഇതാണ് ഹൃദയസ്തംഭനം എന്ന് പറയുന്നത്. ഇതില്‍ പെട്ടെന്ന് മരണം സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിലൂടെ ഹൃദയസ്പന്ദനം പൂര്‍ണമായും നിലക്കുകയാണ് ചെയ്യുന്നത്. ഇത് മരണത്തിന് ആക്കം കൂട്ടുന്നു.

ലക്ഷണങ്ങള്‍

ബോധക്ഷയം, ക്ഷീണം, തലചുറ്റല്‍, നെഞ്ച് വേദന, കിതപ്പ്, ഛര്‍ദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഈ ലക്ഷണങ്ങള്‍ എല്ലാം തന്നെ ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ എന്ന് മാത്രം കണക്കാക്കാനാവില്ല. എന്നാല്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.

പക്ഷാഘാതം

തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുന്നത് മൂലം അടയുകയോ പെട്ടെന്ന് പൊട്ടുകയോ ചെയ്യുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ സംഭവിക്കുന്നത്. പലപ്പോഴും നമ്മുടെ അനാരോഗ്യകരമായ ജീവിത ശൈലി തന്നെയാണ് ഇത്തരം അവസ്ഥകള്‍ക്ക് പ്രധാന കാരണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ പലപ്പോഴും പക്ഷാഘാതം എന്ന അവസ്ഥയിലേക്ക് നമ്മളെ നയിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ജീവിതകാലം മുഴുവന്‍ വീല്‍ചെയറില്‍ ആവാതിരിക്കാന്‍ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

ലക്ഷണങ്ങള്‍

മുഖം ഒരു വശത്തേക്ക് കോടിപ്പോവുന്നതാണ് പക്ഷാഘാതത്തിന്റെ പ്രധാന ലക്ഷണം. കൈ പൊക്കാന്‍ ശ്രമിക്കുമ്പോഴും ബലമില്ലാത്ത പോലെ താഴേക്ക് ഊര്‍ന്നു പോവുന്നു, മാത്രമല്ല സംസാരിക്കാന്‍ ശ്രമിച്ചാല്‍ സംസാരം കുഴഞ്ഞ് പോവുന്നത് പോലെ തോന്നുക. ഇതെല്ലാം പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം നല്ലതു പോലെ ശ്രദ്ധിച്ചാല്‍ പക്ഷാഘാതത്തെ നമുക്ക് തിരിച്ചറിയാം.

ശ്രദ്ധിക്കേണ്ടത്

മുകളില്‍ പറഞ്ഞ മൂന്ന് അവസ്ഥയിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ച് കഴിഞ്ഞാല്‍ അത് ആരോഗ്യമുള്ള ജീവിതം നയിക്കുന്നതിന് സഹായിക്കുന്നു. എന്തൊക്കെ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്നത് പലപ്പോഴും ഗുരുതരമായ പ്രത്യാഘാതം തന്നെയായിരിക്കും. അതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഭക്ഷണത്തില്‍

എണ്ണയും കൊഴുപ്പും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ എണ്ണയടങ്ങിയതോ വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങള്‍ കഴിക്കരുത്. പഞ്ചസാരയും കൊഴുപ്പും കഴിക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം. ഇറച്ചി വര്‍ഗ്ഗങ്ങള്‍ പോലുള്ളവ കഴിക്കുന്നതും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിങ്ങളുടെ ജീവന്‍ കളഞ്ഞേക്കാം.

മത്സ്യം

ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് ഹൃദയത്തിന്റെ ആരോഗ്യം നമുക്ക് നിലനിര്‍ത്താവുന്നതാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ഇവയിലെ നാരുകള്‍ പഞ്ചസാരയേയും കൊളസ്‌ട്രോളിനേയും കൃത്യമാക്കുന്നു.

Have a great day!
Read more...

English Summary

Understanding cardiac arrest, heart attack and stroke, read on.