കറ്റാര്‍ വാഴയിലെ സിംപിള്‍ വഴി നിറം വരാന്‍


സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഇതില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ.

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ഉപയോഗിച്ച് മുഖത്തെ കറുത്ത പാടുകള്‍, മുഖത്തിന്റെ നിറം മറ്റ് പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് കഴിയുന്നു. ഏതൊക്കെ സൗന്ദര്യ പ്രതിസന്ധികളെയാണ് ഇല്ലാതാക്കാന്‍ കറ്റാര്‍ വാഴ സഹായിക്കുന്നത് എന്ന് നോക്കാം. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കറ്റാര്‍ വാഴ എങ്ങനെയെല്ലാം ഉപയോഗിക്കുന്നു എന്ന് നോക്കാം. എന്തൊക്കെയാണ് ഇത്തരത്തില്‍ കറ്റാര്‍ വാഴയുടെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

നിറം വര്‍ദ്ധിപ്പിക്കാന്‍

സൗന്ദര്യ സംരക്ഷണത്തില്‍ എപ്പോഴും വില്ലനാവുന്ന ഒന്നാണ് നിറം കുറവുള്ളത്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറ്റാര്‍ വാഴ. കറ്റാര്‍ വാഴ കൊണ്ട് ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാം. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കറ്റാര്‍ വാഴ നീരില്‍ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്യാന്‍ ശീലിക്കണം. ഇത് ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ സഹായിക്കുന്നു. ഇത് ഏത് വിധത്തിലും ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു.

കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍

ഉറക്കമില്ലായ്മ പല വിധത്തില്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ക്ക് കാരണമാകുന്നു. ഇത് പലപ്പോഴും കണ്‍തടങ്ങളില്‍ കറുപ്പുണ്ടാവുന്നതിന് കാരണമാകുന്നു. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറ്റാര്‍ വാഴ. കറ്റാര്‍ വാഴ നീരിനോടൊപ്പം അല്‍പം നാരങ്ങ നീരു കൂടി മിക്സ് ചെയ്ത് കണ്‍തടങ്ങളില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ടിനു ശേഷം ഇത് തുടച്ച് കളയാവുന്നതാണ്. ഇത് കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു. ഇതെല്ലാം കണ്‍തടത്തിലെ കറുപ്പകറ്റുന്നതിന് സഹായിക്കുന്നു.

മുഖക്കുരുവിന്റെ പാടുകള്‍

മുഖക്കുരു പാടുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന് വളരെ വില്ലനായി മാറുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറ്റാര്‍ വാഴ. കറ്റാര്‍ വാഴ നീരിനോടൊപ്പം അല്‍പം റോസ് വാട്ടര്‍ മിക്സ് ചെയ്ത് മുഖക്കുരു പാടിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കവും മുഖക്കുരു പാടിനെ നിശ്ശേഷം ഇല്ലാതാക്കുകയും ചെയ്യുന്നു.

ഓയിലി സ്‌കിന്‍

പലപ്പോഴും ചര്‍മ്മസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഓയിലി സ്‌കിന്‍. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. അതില്‍ തന്നെ കറ്റാര്‍ വാഴ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നു ഇത്. കറ്റാര്‍ വാഴയില്‍ അല്‍പം തേന്‍ മിക്സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണുന്നു. അതുകൊണ്ട് ദിവസവും ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഇതെല്ലാം സഹായിക്കുന്നു.

സൂര്യാഘാതം

സൂര്യാഘാതം മൂലം പലപ്പോഴും ചര്‍മ്മത്തില്‍ പല അവസ്ഥയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് മൂലം ചര്‍മ്മത്തില്‍ കറുത്ത പാടുകളും മറ്റും ഉണ്ടാവുന്നു. ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കറ്റാര്‍ വാഴ. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ കറ്റാര്‍ വാഴ ഇത്തരം പ്രശ്നത്തെ ഇല്ലാതാക്കുന്നു. കറ്റാര്‍ വാഴ നീര് അല്‍പം തേന്‍ മിക്സ് ചെയ്ത് സണ്‍ബേണ്‍ ഉള്ള സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിക്കാം.

മോയ്സ്ചുറൈസര്‍

മോയ്‌സ്ചുറൈസിംഗ് ചര്‍മ്മത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ്. പലപ്പോഴും ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. നല്ലൊരു മോയ്സ്ചുറൈസര്‍ ആണ് കറ്റാര്‍ വാഴ. ഇത് ചര്‍മ്മം വരണ്ടതാവുന്നതില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു. പ്രകൃതി ദത്ത മോയ്സ്ചുറൈസര്‍ ഉണ്ടാവുമ്പോള്‍ ഒരിക്കലും കൃത്രിമമായ മോയ്സ്ചുറൈസര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല.

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിന് പല വിധത്തിലുള്ള പരിഹാരം ഉണ്ട്. അതില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും കറ്റാര്‍ വാഴ. കറ്റാര്‍ വാഴ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ നമുക്ക് പരിഹരിക്കാവുന്നതാണ്. കറ്റാര്‍ വാഴ നീരില്‍ അല്‍പം റോസ് വാട്ടര്‍ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇതിലൂടെ അകാല വാര്‍ദ്ധക്യം എന്ന വില്ലനെ നമുക്ക് ഇല്ലാതാക്കാം.

Have a great day!
Read more...

English Summary

Here are some beauty benefits of aloe vera read on to know more.