തൈരും ചെറുപയര്‍ പൊടിയും ചേര്‍ത്തു പുരട്ടൂ


സൗന്ദര്യം എന്നു പറയുന്നത് കാണുന്നവരുടെ കണ്ണിലാണെന്നു പറയും. പക്ഷേ കാണുന്നവര്‍ക്കു കണ്ണില്‍ പെടണമെങ്കിലും സൗന്ദര്യം വേണം.

സൗന്ദര്യത്തിനു പ്രകൃതി ദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. യാതൊരു ദോഷവും വരുത്താത്ത പ്രകൃതി ദത്ത വഴികള്‍ പലതുമുണ്ട്. പണ്ടു കാലം മുതല്‍ നമ്മുടെ മുതുമുത്തശ്ശിമാര്‍ വരെ പരിക്ഷിച്ചു പോരുന്ന വഴികള്‍.

ഇത്തരം സൗന്ദര്യ സംരക്ഷണ വഴികളില്‍ പെട്ട ഒന്നാണ് ചെറുപയറും തൈരും. പണ്ടു കാലത്ത് കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉപയോഗിച്ചിരുന്ന സൗന്ദര്യ സംരക്ഷണ വഴിയാണിത്. സോപ്പിനു പകരം ഉപയോഗിച്ചിരുന്ന ഒന്ന്.

തൈരും സൗന്ദര്യത്തിന് ഏറെ നല്ലതാണ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും നിറം നല്‍കാനുമെല്ലാം ഏറെ ഗുണകരമാണിത്.

തൈരും ചെറുപയര്‍ പൊടിയും കലര്‍ത്തി നിങ്ങള്‍ അല്‍പനാള്‍ മുഖത്തു തേച്ചു നോക്കൂ, പല സൗന്ദര്യ ഗുണങ്ങളും ലഭിയ്ക്കുന്ന കൂട്ടാണിത്.

മുഖത്തെ മൃതകോശങ്ങള്‍

മുഖത്തെ മൃതകോശങ്ങള്‍ അകറ്റി മുഖത്തിനു നിറം നല്‍കാനുള്ള എളുപ്പ വഴിയാണിത്. നല്ലൊരു സ്‌ക്രബറിന്റെ ഗുണം നല്‍കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ഇത് മുഖത്തെ മൃതകോശങ്ങള്‍ നീക്കാന്‍ സഹായിക്കും. തൈരും ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മ കോശങ്ങള്‍ക്കു തിളക്കം നല്‍കുന്ന ഒന്നു തന്നെയാണ്. തൈരും ചെറുപയറും ചേര്‍ന്നാല്‍ മുഖത്തിന് തിളക്കവും മൃദുത്വവുമെല്ലാം വരും.

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധി

വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ചെറുപയറും തൈരും. തൈര് ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ ഏറെ നല്ലതാണ്. ഇത് ചര്‍മത്തിന്റെ വരണ്ട സ്വാഭാവം നീക്കം. ചെറുപയര്‍ മൃതകോശങ്ങളെ അകറ്റുന്നതു കൊണ്ടു തന്നെ മുഖത്തെ വരണ്ട സ്വഭാവം അകറ്റും. ഇവ രണ്ടും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കുകയും ചെയ്യും. പാലില്‍ ചെറുപയര്‍ പൊടി കലര്‍ത്തി തേയ്ക്കുന്നതും നല്ലതു തന്നെയാണ്.

സണ്‍ടാന്‍

സണ്‍ടാന്‍ മാററാനുള്ള നല്ലൊരു വഴിയാണ് തൈരും ചെറുപയര്‍ പൊടിയും കലര്‍ത്തിയ മിശ്രിതം. ഇതു കരുവാളിപ്പ് അകറ്റുന്നു. വെയിലേറ്റു കരുവാളിച്ചാല്‍ മുഖത്തു പുരട്ടാവുന്ന മികച്ചൊരു മിശ്രിതമാണിത്. ഇവ രണ്ടു കലരുമ്പോള്‍ നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് ലഭിയ്ക്കുന്നത്. മുഖത്തെ കരുവാളിപ്പു മാറാന്‍ ഇതാണ് സഹായിക്കുന്നതും.

മുഖത്തു പല തരത്തിലായി നിറങ്ങളുള്ളത്

മുഖത്തു പല തരത്തിലായി നിറങ്ങളുള്ളത് പലരുടേയും സൗന്ദര്യത്തെ ബാധിയ്ക്കുന്ന പ്രശ്‌നമാണ്. കരുവാളിപ്പും വെളുപ്പും ചിലപ്പോള്‍ അല്‍പം ഇരുണ്ട നിറവുമെല്ലാം പല ഭാഗത്തായി വരും. ഇതിനുള്ള നല്ലൊരു പ്രതിവിധി, അഥവാ സ്‌കിന്‍ ടോണ്‍ ചെയ്യാനുള്ള വഴിയാണ് ചെറുപയറും തൈരും കലര്‍ന്ന മിശ്രിതം.

മുഖത്തെ ബ്ലാക് ഹെഡ്‌സ്

മുഖത്തെ ബ്ലാക് ഹെഡ്‌സ് നീക്കാനുള്ള നല്ലൊരു വഴിയാണ് ചെറുപയര്‍, തൈര് കൂട്ട്. ആന്റിസെപ്റ്റിക് ഗുണങ്ങളുള്ള ഒന്നാണ് ഇത്. ബ്ലാക് ഹെഡ്‌സിന്റെ നിറം കുറയ്ക്കാനും ഇവയെ നശിപ്പിയ്ക്കാനും ഇത് അടുപ്പിച്ചു മുഖത്തിടുന്നത് നല്ലതാണ്.

മുഖത്തെ മുഖക്കുരുവും മുഖക്കുരു പാടുകളും

മുഖത്തെ മുഖക്കുരുവും മുഖക്കുരു പാടുകളും അകറ്റാനുള്ള നല്ലൊരു വഴിയാണ് തൈരും ചെറുപയറും കലര്‍ത്തിയ മിശ്രിതം. ഇത് മുഖത്തെ സുഷിരങ്ങളില്‍ അഴുക്കും എണ്ണയും അടിഞ്ഞു കൂടി മുഖക്കുരുവിനുള്ള സാധ്യതയുണ്ടാക്കുന്നതു നീക്കുന്ന ഒന്നാണ്. ഈ മിശ്രിതം മുഖത്തു പുരട്ടുന്നത് മുഖക്കുരു പ്രശ്‌നങ്ങള്‍ അകറ്റാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണ്.

മുഖത്തിനു നിറം

മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് തൈരും ചെറുപയര്‍ പൊടിയും കലര്‍ത്തിയ മിശ്രിതം. ഇതിനു നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്‍കാനാകും. ഇതാണ് മുഖത്തിനു നിറം നല്‍കുന്നത്. മുഖത്തിന് നല്ലൊരു ഫെയര്‍നസ് പായ്ക്കാണ് തൈരും ചെറുപയര്‍ പൊടിയുമെന്നു പറയാം. ഇതില്‍ ഒരു നുള്ളു മഞ്ഞള്‍ കൂടി ഇടുന്നത് ഗുണം നല്‍കും.

ചര്‍മത്തിലെ ചുളിവുകള്‍

ചര്‍മത്തിലെ ചുളിവുകള്‍ അകറ്റി ചര്‍മത്തിന് ചെറുപ്പം നല്‍കാനും അകാല വാര്‍ധക്യം ചെറുക്കാനും സഹായിക്കുന്ന ഒന്നാണ് ചെറുപയറും തൈരും കലര്‍ന്ന മിശ്രിതം. ഇത് ചര്‍മ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കി ചര്‍മം അയഞ്ഞു പോകാതെ തടയുന്നു.

Have a great day!
Read more...

English Summary

Curd And Green Gram Flour Face Pack Beauty Benefits, Read more to know about,