For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോപ്പര്‍ ടി ധരിച്ചു സെക്‌സ് ചെയ്യുമ്പോള്‍....

എന്നാല്‍ കോപ്പര്‍ ടി ധരിച്ചു സെക്‌സ് ചെയ്യുന്നതുകൊണ്ട് പ്രശ്‌നങ്ങളുണ്ടാകുമോയെന്ന സംശയം പലര്‍ക്കമുണ്ട

|

സ്ത്രീകള്‍ ഉപയോഗിയ്ക്കുന്ന ഗര്‍ഭനിരോധനമാര്‍ഗമാണ് കോപ്പര്‍ ടി പോലുള്ള ഐയുഡികള്‍ അഥവാ ഇന്‍ട്രായൂട്രൈന്‍ ഡിവൈസസ്. സാധാരണ ടി ഷേപ്പിലുള്ള ഇത് ഒരു പ്രസവം കഴിഞ്ഞ ശേഷമാണ് ഉപയോഗിയ്ക്കാറ്.

കോപ്പര്‍ ടി ധരിയ്ക്കുമ്പോള്‍ ചില സ്ത്രീകള്‍ക്കും ബ്ലീഡിംഗ് പോലുള്ള പ്രശ്‌നങ്ങളും മറ്റുമുണ്ടാകുന്നതു സ്വാഭാവികം. എന്നാല്‍ കോപ്പര്‍ ടി ധരിച്ചു സെക്‌സ് ചെയ്യുന്നതുകൊണ്ട് പ്രശ്‌നങ്ങളുണ്ടാകുമോയെന്ന സംശയം പലര്‍ക്കമുണ്ട്. ഇതേക്കുറിച്ചു ചില കാര്യങ്ങളറിയൂ,

കോപ്പര്‍ ടി ധരിച്ചു സെക്‌സ് ചെയ്യുമ്പോള്‍....

കോപ്പര്‍ ടി ധരിച്ചു സെക്‌സ് ചെയ്യുമ്പോള്‍....

സാധാരണ ഗതിയില്‍ പ്രശ്‌നമുണ്ടാകില്ലെങ്കിലും കോപ്പര്‍ ടിയുടെ സ്ട്രിംഗ് അപൂര്‍വമായെങ്കിലും പുരുഷലിംഗത്തിന് അസ്വസ്ഥതയുണ്ടാക്കാറുണ്ട്. പ്രത്യേകിച്ചു കോപ്പര്‍ ടി സ്ഥാനം തെറ്റുമ്പോഴും ഡീപ് പെനിട്രേഷന്‍ പൊസിഷനുകളിലും. ഈ പ്രശ്‌നത്തിന് ഡോക്ടര്‍മാര്‍ക്കു പരിഹാരം കാണാവുന്നതേയുള്ളൂ.

കോപ്പര്‍ ടി ധരിച്ചു സെക്‌സ് ചെയ്യുമ്പോള്‍....

കോപ്പര്‍ ടി ധരിച്ചു സെക്‌സ് ചെയ്യുമ്പോള്‍....

ഐയുഡി ധരിച്ചുള്ള സെക്‌സില്‍ ചില സ്ത്രീകള്‍ക്കു ബ്ലീഡിംഗ് ഉണ്ടാകുന്നതു സാധാരണമാണ്. എന്‍ഡോമെട്രിയല്‍ ലൈനിംഗിന്റൈ പാളികള്‍ ഇവ കാരണം അടരുന്നതാണ് കാരണം. സാധാരണ ഐയുഡി ധരിച്ച ചില സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്തുണ്ടാകുന്ന അമിതരക്തസ്രാവം എന്‍ഡോമെട്രിയല്‍ ലൈനിംഗ് ഐയുഡി കാരണം കൂടുതല്‍ പൊഴിയുന്നതാണ്.

കോപ്പര്‍ ടി ധരിച്ചു സെക്‌സ് ചെയ്യുമ്പോള്‍....

കോപ്പര്‍ ടി ധരിച്ചു സെക്‌സ് ചെയ്യുമ്പോള്‍....

ഹോര്‍മോണ്‍ അടങ്ങിയവയും അല്ലാത്തവയുമായ ഐയുഡികളുണ്ട്. ഇവയേതാണെങ്കിലും സെക്‌സ് താല്‍പര്യത്തിന് കുറവു വരുത്തുകയോ സെക്‌സ് താല്‍പര്യങ്ങളെ ബാധിയ്ക്കുകയോ ചെയ്യുന്നില്ലെന്നതാണ് വാസ്തവം. വാസ്തവത്തില്‍ ഗര്‍ഭധാരണഭയമില്ലാത്തതു കൊണ്ടുതന്നെ സെക്‌സ് കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്യുക.

കോപ്പര്‍ ടി ധരിച്ചു സെക്‌സ് ചെയ്യുമ്പോള്‍....

കോപ്പര്‍ ടി ധരിച്ചു സെക്‌സ് ചെയ്യുമ്പോള്‍....

ഏതു സെക്‌സ് പൊസിഷന്‍ പരീക്ഷിയ്ക്കുന്നതിനും ഐയുഡികള്‍ തടസമല്ല. ഇതുകൊണ്ടു ബുദ്ധിമുട്ടുണ്ടാവുകയുമില്ല. സെക്‌സ് പൊസിഷനുകള്‍ കാരണം ഐയുഡികള്‍ സ്ഥാനം തെറ്റുമെന്ന ഭയവും വേണ്ട.

കോപ്പര്‍ ടി ധരിച്ചു സെക്‌സ് ചെയ്യുമ്പോള്‍....

കോപ്പര്‍ ടി ധരിച്ചു സെക്‌സ് ചെയ്യുമ്പോള്‍....

അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ഐയുഡി സ്ഥാനം മാറാം. ഇത് സെക്‌സ് കൊണ്ടാകണമെന്നില്ല. ഐയുഡി സ്ഥാനം തെറ്റിയാല്‍ ഗര്‍ഭധാരണസാധ്യതയും തള്ളിക്കളനാവില്ല.

കോപ്പര്‍ ടി ധരിച്ചു സെക്‌സ് ചെയ്യുമ്പോള്‍....

കോപ്പര്‍ ടി ധരിച്ചു സെക്‌സ് ചെയ്യുമ്പോള്‍....

ഐയുഡി ഉപയോഗിയ്ക്കുന്നതിന് ഒരു നിശ്ചിതകാല പരിധിയുണ്ട്. ഇതിനു ശേഷം ഇതു മാറ്റി വേറെ വയ്ക്കുന്നതാണ് നല്ലത്.

Read more about: relationship
English summary

Intercourse Myths With IUD

Intercourse Myths With IUD, Read more to know about,
Story first published: Thursday, April 6, 2017, 11:43 [IST]
X
Desktop Bottom Promotion