ആദ്യരാത്രിയിലെ അപകടങ്ങള്‍

Posted By:
Subscribe to Boldsky

ആദ്യരാത്രിയില്‍ സെക്‌സ് വേണമോ വേണ്ടയോ എന്നതിനെക്കുറിച്ചാണ് പലപ്പോഴും ചര്‍ച്ചകള്‍ നടക്കാറ്. ഇത് വേണമെന്നും വേണ്ടെന്നുമുള്ള വാദഗതികളുണ്ട്.

ആദ്യരാത്രിയില്‍ സെക്‌സ് ചിലപ്പോഴെങ്കിലും അപകടമാകാറുണ്ട്. ഇതിന് ശാരീരികവും മാനസികവും പാരിസ്ഥിതികവുമായുള്ള കാരണങ്ങളുണ്ടാകും. വിവാഹബന്ധം വരെ പ്രശ്‌നത്തിലാക്കാനും ഇതിന് സാധിയ്ക്കും. ലിംഗവലിപ്പം, സ്ത്രീയ്ക്ക് അതൃപ്തിയോ?

ആദ്യരാത്രിയിലെ അപകടങ്ങള്‍

വിവാഹദിവസം വധുവരന്മാര്‍ ശാരീരികമായി മിക്കവാറും ക്ഷീണിതരായിരിയ്ക്കും. ഇതുകൊണ്ടുതന്നെ സെക്‌സ് നിര്‍ബന്ധമെന്ന ചിന്താഗതി കിടക്കയിലെ പരാജയത്തിനു വഴിയൊരുക്കും. ഇത് ആത്മവിശ്വാസക്കുറവിനും പങ്കാളിയില്‍ നിന്നുള്ള അകന്നു പോകലിനും കാരണമാകും.

ആദ്യരാത്രിയിലെ അപകടങ്ങള്‍


പുതിയ പരിസ്ഥികളോട് ഇണങ്ങിച്ചേരാന്‍ സമയമെടുക്കും. ഇതുകൊണ്ടുതന്നെ മാനസികമായും പങ്കാളികള്‍ സെക്‌സിന് തയ്യാറായിരിയ്ക്കില്ല.

ആദ്യരാത്രിയിലെ അപകടങ്ങള്‍

ചിലരെങ്കിലുമുണ്ട്, ആദ്യരാത്രിയില്‍ തന്നെ ആണത്തം തെളിയിക്കണമെന്നു കരുതുന്നവര്. ഇതിനായി പങ്കാളിയോട് നിര്‍ബന്ധപൂര്‍മുള്ള ഇടപെടല്‍ പങ്കാളികള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്കു തന്നെ വഴിയൊരുക്കും.

ആദ്യരാത്രിയിലെ അപകടങ്ങള്‍

പങ്കാളികള്‍ തമ്മിലുള്ള സുഖകരമായ ബന്ധത്തിനു വഴിയൊരുക്കുന്ന കംഫര്‍ട്ട് സോണ്‍ ഉണ്ട്. ഇതിലെത്തുന്നതിന് പരസ്പര പരിചയവും അടുപ്പവും സാഹചര്യങ്ങളുമെല്ലാം ഒത്തിണങ്ങണം. കംഫര്‍ട്ട് സോണ്‍ എത്താതെയുള്ള ശാരീരിക ബന്ധം സുഖം നല്‍കില്ല. നല്ല അനുഭവമാകില്ല. പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്‌!!

 

ആദ്യരാത്രിയിലെ അപകടങ്ങള്‍

പങ്കാളികള്‍ തമ്മില്‍ അപരിചിതത്വം നില നില്‍ക്കുന്നുവെങ്കില്‍, പ്രത്യേകിച്ച് അറേഞ്ച്ഡ് വിവാഹത്തില്‍ ആദ്യരാത്രിയിലെ ബന്ധം ഒഴിവാക്കന്നതാണ് നല്ലത്. അപരിചിതരായ രണ്ടുപേര്‍ തമ്മില്‍ സെക്‌സ് അത്രകണ്ട് ആസ്വദിയ്ക്കാനാകില്ല.

ആദ്യരാത്രിയിലെ അപകടങ്ങള്‍

ശാരീരികവും പ്രധാനം. ക്ഷീണവും ഉറക്കവുമെല്ലാം വരുന്ന സാഹചര്യത്തില്‍ ഇരുവര്‍ക്കും വിശ്രമമാണ് അത്യാവശ്യമെങ്കില്‍ ഇതിനു പ്രാധാന്യം നല്‍കുക. അല്ലാതെയുള്ള ശ്രമങ്ങള്‍ ദുരനുഭവമായേക്കാം.

 

ആദ്യരാത്രിയിലെ അപകടങ്ങള്‍

ആദ്യരാത്രിയെക്കുറിച്ചുള്ള അമിതപ്രതീക്ഷകള്‍ പലപ്പോഴും ദാമ്പത്യത്തിന്റെ മുന തുടക്കത്തില്‍ തന്നെയൊടിയ്ക്കാറുണ്ട്. സിനിമയും നോവലുകളുമല്ല യാഥാര്‍ത്ഥ്യമെന്നറിയുക.

 

 

Read more about: relationship
Story first published: Tuesday, October 18, 2016, 12:48 [IST]
English summary

First Night Must Facts

Okay, let us not generalise anything. But frankly speaking, most of the couples seldom make love on the first night, though first nights are meant for that
Please Wait while comments are loading...
Subscribe Newsletter