ആദ്യരാത്രിയില്‍ സംഭവിയ്‌ക്കേണ്ടത്...

Posted By:
Subscribe to Boldsky

പലര്‍ക്കും ആദ്യരാത്രി എന്നു പറയുമ്പോള്‍ തളത്തില്‍ ദിനേശനെ ആണ് ഓര്‍മ്മവരിക. വെപ്രാളപ്പെട്ട് എന്ത് ചെയ്യണമെന്നും എന്ത് സംസാരിയ്ക്കണം എന്നും അറിയാതെ പെരുമാറുന്ന വ്യക്തി. മിക്ക ദമ്പതികള്‍ക്കും ആദ്യ രാത്രി എന്നാല്‍ ആകാംഷകള്‍ തന്നെയായിരിക്കും ഉണ്ടായിരിക്കുക.

സുഹൃത്തുക്കളില്‍ നിന്നും സിനിമകളില്‍ നിന്നും കണ്ടതും കേട്ടതുമായ പല കാര്യങ്ങളും മനസ്സിലിട്ടായിരിക്കും പലരും മണിയറയില്‍ എത്തുക. 

എന്നാല്‍ ആദ്യ രാത്രി അവസാന രാത്രിയാകാതിരിയ്ക്കാന്‍ എങ്ങനെയാണ് പെരുമാറേണ്ടത് എന്നതാണ് പലരേയും ആശങ്കയിലാക്കുന്നത്. സെക്‌സ് മാത്രമല്ല ആദ്യരാത്രിയെ വ്യത്യസ്തമാക്കുന്നത്. മറ്റെന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധ വേണം എന്ന് നോക്കാം.

ധൃതി പിടിയ്ക്കാതിരിക്കുക

എന്ത് കാര്യത്തിനാണെങ്കിലും ആവേശം കൂടുതലാവുന്നത് പലപ്പോഴും നെഗറ്റീവ് ഫലം ആയിരിക്കും ഉണ്ടാക്കുക. അതുകൊണ്ട് തന്നെ ലൈംഗിക കാര്യങ്ങളിലാണെങ്കില്‍ പോലും ധൃതി പിടിയ്ക്കാതിരിക്കുക. ഇത് പലപ്പോഴും അബദ്ധങ്ങളും ഇത്തരം ബന്ധങ്ങളോട് അകല്‍ച്ചയുണ്ടാവാനും കാരണമാകും.

പരീക്ഷണങ്ങള്‍ പ്രശ്‌നമാകുമ്പോള്‍

കിടപ്പറയില്‍ താന്‍ കേമനാണെന്ന് തെളിയിക്കാന്‍ പല പുരുഷന്‍മാരും ആദ്യ രാത്രി തന്നെ തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ സന്തോഷകരമായ ദാമ്പത്യത്തിന് ചിലപ്പോള്‍ വിള്ളല്‍ വീഴ്ത്തിയേക്കാം.

വസ്ത്രരീതി

പലപ്പോഴും സെറ്റും മുണ്ടും ഉടുത്ത് മുല്ലപ്പൂ ചൂടി വരുന്ന നവവധുവിനെയായിരിക്കും എല്ലാവരും ആഗ്രഹിക്കുക. എന്നാല്‍ ഇത്തരം കാഴ്ച്ചപ്പാടുകള്‍ക്ക് മാറ്റം നല്‍കുക. എങ്ങനെയായാലും അവനവന് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള വസ്ത്രം ധരിയ്ക്കുക.

സംസാരിക്കുക മനസ്സു തുറന്ന്

അറേഞ്ച്ഡ് മാര്യേജ് ആണെങ്കില്‍ ചെക്കനും പെണ്ണിനും പരസ്പരം മനസ്സിലാക്കാനുള്ള സമയം ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ആദ്യ രാത്രി മനസ്സു തുറന്ന് സംസാരിയ്ക്കാന്‍ തയ്യാറാകുക.

പ്രണയബന്ധങ്ങള്‍

പല പുരുഷന്‍മാരിലുമുള്ള പ്രവണതയാണ് ഇത്. മുന്‍കാലബന്ധങ്ങള്‍ ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് ചോദിയ്ക്കുകയും പിന്നീട് ജീവിതത്തില്‍ അവസരം ലഭിയ്ക്കുമ്പോള്‍ അത് പറഞ്ഞ് പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നതും. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യാതിരിയ്ക്കുക.

ഇഷ്ടങ്ങളും അനിഷ്ടങ്ങളും

പരസ്പരം ഇഷ്ടങ്ങളെക്കുറിച്ചും അനിഷ്ടങ്ങളെക്കുറിച്ചും മനസ്സിലാക്കുക. ഇത്തരത്തില്‍ പറയുന്നത് ഭാവിയില്‍ നല്ലൊരു കുടുംബ ജീവിതം ഉണ്ടാവാന്‍ സഹായിക്കും.

Story first published: Sunday, October 9, 2016, 10:00 [IST]
English summary

Exciting Ways To Make Your first night Memorable

Here is everything you need to know to make your first night memorable.
Please Wait while comments are loading...
Subscribe Newsletter