For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലിയ്‌ക്കേണ്ട ചില വിവാഹമര്യാദകള്‍

By Viji Joseph
|

വിവാഹം ആഘോഷങ്ങളുടെയും ആഹ്ലാദത്തിന്‍റെയും അവസരമാണ്. വിവാഹത്തിന് സുഭിക്ഷമായ ഭക്ഷണവും ഒട്ടേറെ തമാശകളുമുണ്ടാകും. അനേകം കുടുംബങ്ങള്‍ ഒത്തുചേരുകയും അവധിക്കാലത്തിന് സമാനമായ അന്തരീക്ഷമുണ്ടാവുകയും ചെയ്യും - പരിപാടി നടത്തുന്നവര്‍ക്കൊഴികെ.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ആതിഥേയര്‍ക്ക് നിങ്ങള്‍ അധികം പ്രയാസങ്ങളുണ്ടാക്കി വെയ്ക്കരുതെന്നതാണ്. ഒരു വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ ഓര്‍മ്മിച്ചിരിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്.

Marriage 1

1. ജോലികള്‍ ചെയ്യാന്‍ സഹായവാഗ്ദാനം ചെയ്യാം. എന്നാല്‍ ഇത് അമിതമായാല്‍ അവരുടെ പദ്ധതികളും തയ്യാറെടുപ്പുകളും പൊളിഞ്ഞ് പോകും. ചിലര്‍ യാതൊരു സഹായം ചെയ്യാത്തവരും ചിലര്‍ ഓടി നടന്ന് ജോലികള്‍ ചെയ്യുന്നവരുമാകും. ഇതിനിടയില്‍ ഒരു സന്തുലനം കണ്ടെത്തുക.

2. ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുകയും സമയക്രമത്തെ അംഗീകരിക്കുകയും ചെയ്യുക. സമയത്തിന് മുമ്പ് തന്നെ നിങ്ങളുടെ കാര്യം നടത്താന്‍ നോക്കരുത്.

3. പാചകം നടത്തുന്നവര്‍ ആതിഥേയരുമായി നേരത്തെ തന്നെ കരാറിലേര്‍പ്പെട്ടിരിക്കും. ഭക്ഷണത്തിന് വില നിശ്ചയിക്കുന്നത് പ്ലേറ്റിനനുസരിച്ചാവും. പല കോഴ്സിന് വേണ്ടി പ്ലേറ്റ് മാറ്റാതിരിക്കുക. കാരണം അത് അധികച്ചെലവിന് ഇടവരുത്തും.

marriage 2

4. നിങ്ങള്‍ സ്വന്തം സൗകര്യം ഉപേക്ഷിക്കേണ്ടതില്ല. എന്നാല്‍ നിങ്ങള്‍ ഇടപെട്ട് ചെറിയ കാര്യങ്ങളില്‍ അനാവശ്യമായ കലഹങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കാതിരിക്കുക.

5. വിവാഹച്ചടങ്ങുകള്‍ ആസ്വദിക്കുക. നിങ്ങളുടെ സൗകര്യം ആതിഥേയര്‍ അന്വേഷിക്കും. അതുകൊണ്ട് നിങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നവ ആസ്വദിക്കുക. നിങ്ങള്‍ നന്നായി ആസ്വദിച്ചു എന്നറിയുന്നതാവും അവര്‍ക്ക് ഏറ്റവും സന്തോഷമുളള കാര്യം.

6. പരിപാടിയുടെ അവസാനം ആതിഥേയരോട് സ്നേഹവും നന്ദിയും കാണിക്കാന്‍ മറക്കരുത്. വിവാഹത്തിനു മുമ്പ് സെക്‌സ് ബന്ധത്തിനു ദോഷം

Read more about: marriage വിവാഹം
English summary

Wedding Etiquettes You Must Know

Weddings are a fun time for everyone - there is so much food and so much fun, there is a lot of family and it is almost like a big fat vacation - except for those who're hosting the party! Here's what you can do to ensure that you're not too much trouble to the hosts.
Story first published: Monday, May 25, 2015, 20:36 [IST]
X
Desktop Bottom Promotion