For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യത്തകര്‍ച്ചകള്‍ക്കു പുറകില്‍

|

ദാമ്പത്യമെന്നത് ഒരു വഞ്ചി പോലെയാണെന്നു പറയാം.സൂക്ഷിച്ചു തുഴഞ്ഞില്ലെങ്കില്‍ ഏതു സമയത്തു വേണമെങ്കിലും മുങ്ങിപ്പോകാം.

സുഖകരമായ ദാമ്പത്യം എല്ലാവര്‍ക്കും വിധിച്ചിട്ടുള്ളതല്ല. ചിലരുടെ ദാമ്പത്യം സുഖകരമാകും. മറ്റു ചിലരുടേത് കുഴപ്പമില്ല എന്ന രീതിയിലാകും. മറ്റു ചില ദാമ്പത്യങ്ങളാകട്ടെ, തകരും.

ദാമ്പത്യത്തകര്‍ച്ചകള്‍ക്കു പുറകില്‍ പല കാരണങ്ങളുമുണ്ടാകാം. ചില പ്രധാന കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്.

Divorce

ദാമ്പത്യത്തില്‍ പങ്കാളികള്‍ക്ക് ഒരു പരിധി വരെ സ്വാര്‍ത്ഥതയാകാം. എന്നാല്‍ ഇത് അതിരു വിടുന്നത് ദാമ്പത്യത്തകര്‍ച്ചയ്ക്കുള്ള ഒരു പ്രധാന കാരണമാണ്.

പങ്കാളിയെ നല്ലപോലെ മനസിലാക്കേണ്ടത് സുഖകരമായ ദാമ്പത്യത്തിന് അത്യാവശ്യം. പങ്കാളിയെക്കുറിച്ച് തെറ്റായ വിലയിരുത്തലുകള്‍ പലപ്പോഴും ദാമ്പത്യത്തകര്‍ച്ചയ്ക്കുള്ള കാരണമാകാറുണ്ട്.

ദാമ്പത്യത്തില്‍ പങ്കാളികള്‍ക്ക് തുല്യ ഉത്തരവാദിത്വമാണ്. ഒരാള്‍ ഇതു മറന്നാല്‍ മതി, പ്രശ്‌നങ്ങളുണ്ടാകാന്‍.

പര്‌സപര ബഹുമാനമില്ലാത്തതും ദാമ്പത്യത്തകര്‍ച്ചകള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്.

Couple

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങളാകണമെന്നില്ല, ഇരുവരുടേയും കുടുംബത്തെച്ചൊല്ലിയുള്ള പ്രശ്‌നങ്ങളും പല ദാമ്പത്യങ്ങളും തകര്‍ക്കാറുണ്ട്.

ലൈംഗിക അസംതൃപ്തിയാണ് പല ദാമ്പത്യങ്ങളിലേയും വില്ലന്‍. ഇതും ചിലപ്പോള്‍ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്.

English summary

Top Reasons Why Marriages Fall

Knowing the reasons why marriages fail will help you to have a look on to your relationship to know how you are handling your life.
Story first published: Tuesday, January 27, 2015, 15:19 [IST]
X
Desktop Bottom Promotion