For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മായിയമ്മയെ സന്തോഷിപ്പിയ്‌ക്കാം !!

By Super
|

ശാന്തരൂപിയായ അമ്മായി അമ്മയെ ഭീകരരൂപിണിയാക്കി മാറ്റാതിരിക്കാന്‍ നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്ക്‌ ചെയ്യാന്‍ കഴിയും.

അമ്മായിഅമ്മയുമായുള്ള ബന്ധം ഊഷ്‌മളമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ലളിതമായ കാര്യങ്ങളിതാ,

ഗൃഹപാഠം ചെയ്യുക

ഗൃഹപാഠം ചെയ്യുക

അമ്മായി അമ്മയെ സ്വാധീനിച്ചേക്കാവുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണന്ന്‌ ഭര്‍ത്താവിനോട്‌ ചോദിച്ചറിയുക.

കുടംബ വഴക്കുകളും അതുപോലുള്ള മറ്റ്‌ പ്രശ്‌നങ്ങളും സംബന്ധിച്ചുള്ള കാര്യങ്ങള്‍ നിങ്ങള്‍ അറിയണമെന്നില്ല. അതിനാല്‍ വിശദാംശങ്ങള്‍ അറിയുന്നതിന്‌ മുമ്പ്‌ അഭിപ്രായം പറയരുത്‌. അമ്മായിഅമ്മയ്‌ക്ക്‌ ഇഷ്ടമുള്ള കാര്യങ്ങള്‍ എന്തെല്ലാമാണന്ന്‌ മനസ്സിലാക്കുക. അവര്‍ക്കിഷ്ടമുള്ള കാര്യങ്ങളെ കുറിച്ച്‌ സംസാരിക്കുക. ഇരുവര്‍ക്കും ഇടയിലുള്ള അകല്‍ച്ച കുറയാനും ബന്ധം ശക്തമാകാനും ഇത്‌ സഹായിക്കും.

സമ്മാനങ്ങള്‍ നല്‍കുക

സമ്മാനങ്ങള്‍ നല്‍കുക

അതിഥികള്‍ സമ്മാനുകളുമായി വരുന്നത്‌ നിങ്ങള്‍ ഇഷ്ടപ്പെടാതിരിക്കില്ല. അതുപോലെ ഇടയ്‌ക്കൊക്കെ അമ്മായി അമ്മയ്‌ക്ക്‌ സമ്മാനങ്ങള്‍ കൊണ്ടു കൊടുക്കുന്നതിലൂടെ നിങ്ങളുടെ സ്‌നേഹത്തെ അവര്‍ അംഗീകരിക്കും.

നന്നായി വസ്‌ത്രം ധരിക്കുക

നന്നായി വസ്‌ത്രം ധരിക്കുക

അമ്മായിഅമ്മയ്‌ക്ക്‌ മതിപ്പ്‌ തോന്നണമെങ്കില്‍ അവരുടെ അടുത്ത്‌ ചെല്ലുമ്പോള്‍ നിങ്ങളുടെ വസ്‌ത്രധാരണം മികച്ചതായിരിക്കണം.ഇസ്‌തിരി ഇട്ട വസ്‌ത്രങ്ങള്‍ ധരിക്കുകയും മുടി നന്നായി ഒതുക്കിവയ്‌ക്കുകയും ചെയ്യുക. ഇറുകിയ വസ്‌ത്രങ്ങള്‍ ഒഴിവാക്കുക. ശരീരത്ത്‌ പച്ചകുത്തിയിട്ടുണ്ടെങ്കില്‍ ആദ്യ കൂടിക്കാഴ്‌ചയില്‍ അവ വെളിപ്പെടുത്താതിരിക്കുക.

മത്സരിക്കാതിരിക്കുക

മത്സരിക്കാതിരിക്കുക

അമ്മ എപ്പോഴും മകന്റെ കാര്യത്തില്‍ സ്വാര്‍ത്ഥരായിരിക്കും എന്ന്‌ മനസ്സിലാക്കുക. അതുകൊണ്ട്‌ ഭര്‍ത്താവിന്‌ വേണ്ടി എങ്ങനെ പാചകം ചെയ്യണമെന്ന്‌ അമ്മായി അമ്മയോട്‌ പറയാതിരിക്കുക. ഭര്‍ത്താവിന്‌ നിങ്ങളുടെ വിഭവങ്ങളാണ്‌ കൂടുതല്‍ ഇഷ്ടമെങ്കിലും അത്‌ അവരോട്‌ എടുത്ത്‌ പറയാതിരിക്കുക. അവരുടെ പാചകത്തിനുള്ള കഴിവുകളെ അഭിനന്ദിക്കുകയും പാകം ചെയ്യേണ്ട രീതികള്‍ അവരില്‍ നിന്നും മനസ്സിലാക്കുകയും ചെയ്യുക. അല്‍പം മുഖ സ്‌തുതി ഒക്കെ ആകാം.

വിനയമുള്ളവരായിരിക്കുക

വിനയമുള്ളവരായിരിക്കുക

അധികം പാവം ആകാന്‍ നിങ്ങള്‍ക്ക്‌ കഴിയില്ലായിരിക്കും എന്നാല്‍ കുറച്ചെങ്കിലും വിനയം ഉള്ളവരായിരിക്കണം. അവര്‍ പറയുന്നതെന്തിനും എതിര്‍ത്ത്‌ പറയരുത്‌. . ആദ്യ കൂടിക്കാഴ്‌ചയില്‍ തന്നെ അവരുമായി തര്‍ക്കിക്കരുത്‌.

ഇടയ്‌ക്ക്‌ ഫോണ്‍ വിളിക്കുക

ഇടയ്‌ക്ക്‌ ഫോണ്‍ വിളിക്കുക

അമ്മായി അമ്മയുമായുള്ള ആശയവിനിമയം സുഗമമായി നിലനിര്‍ത്തുക. ഇടയ്‌ക്കിടെ അവരെ ഫോണില്‍ വിളിക്കുക. അവര്‍ നിങ്ങളെ വിളിക്കുന്നതിന്‌ കാത്തിരിക്കരുത്‌.

ഉപദേശം തേടുക

ഉപദേശം തേടുക

നിങ്ങള്‍ നടപ്പിലാക്കിയാലും ഇല്ല എങ്കിലും ചില കാര്യങ്ങളില്‍ അവരുടെ ഉപദേശം കേള്‍ക്കുക. സ്വന്തം കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും സ്വാധീനം ഉണ്ട്‌ എന്ന്‌ തോന്നുന്നത്‌ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക്‌ സന്തോഷം നല്‍കും.

ഒരുമിച്ച്‌ നില്‍ക്കുക

ഒരുമിച്ച്‌ നില്‍ക്കുക

അമ്മായി അമ്മയുമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും മറ്റുള്ളവരുടെ മുമ്പില്‍ വച്ച്‌ അവരെ മോശമാക്കി കാണിക്കാതിരിക്കുക. കുടംബങ്ങള്‍ ഒത്തു ചേരുന്ന ചടങ്ങുകളില്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടമാക്കാതെ ഒരുമിച്ച്‌ നില്‍ക്കുക.

ഭര്‍ത്താവിനോട്‌ നന്നായി പെരുമാറുക

ഭര്‍ത്താവിനോട്‌ നന്നായി പെരുമാറുക

മാതാപിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ വളരെ സ്വാര്‍ത്ഥരായിരിക്കും, അതിനാല്‍ അവരുടെ ഇഷ്ടം നേടാനുള്ള എളുപ്പ വഴി അവരുടെ കുട്ടികളോട്‌ നന്നായി പെരുമാറുക എന്നതാണ്‌.

ശാന്തരായിരിക്കുക

ശാന്തരായിരിക്കുക

അമ്മായി അമ്മയുടെ അടുത്ത്‌ എത്തുമ്പോള്‍ അധികം പരിഭ്രമിക്കരുത്‌. ശാന്തരായിരിക്കുക. മറക്കാനും പൊറുക്കാനും കഴിയുക എന്നതാണ്‌ ഏറ്റവും പ്രധാനം.

English summary

Tips To Please Your Mother In Law

Impressing mother-in-law is going to take some time for newly-weds. Here are some of the best tips to impress your Indian mother-in-law.
X
Desktop Bottom Promotion