For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭര്‍ത്താവിന്റെ പ്രണയം തിരിച്ചു പിടിയ്ക്കാം

By Super
|

വിവാഹത്തിന്‍റെ ആദ്യകാലങ്ങളില്‍ ഭര്‍ത്താവ് കാണിച്ചിരുന്ന സ്നേഹം ഇപ്പോള്‍ കാണിക്കുന്നില്ല എന്ന് പലര്‍ക്കും തോന്നിയിട്ടുണ്ടാവും. ഭര്‍ത്താവിന്‍റെ തിരക്കുകള്‍ കാരണമായി പറയുമ്പോഴും അദ്ദേഹത്തിന്‍റെ ശ്രദ്ധ നേടാനുള്ള പരിശ്രമങ്ങള്‍ നിങ്ങളുപേക്ഷിച്ചുട്ടുള്ളതാവാം കാരണം.

ഓറഞ്ച് തൊലി കളയാനുള്ളതല്ല

അമേരിക്കന്‍ പത്രപ്രവര്‍ത്തകനും, എഴുത്തുകാരനുമായ മിഗ്നോന്‍ മക് ലാഫ്ലിന്‍ ഒരിക്കല്‍ പറഞ്ഞു, "ഒരു വിജയകരമായ ദാമ്പത്യബന്ധത്തിന് ഒരേ വ്യക്തിയുമായി പല തവണ പ്രണയത്തിലാവേണ്ടതുണ്ട്". എന്തെങ്കിലും കാരണത്താല്‍ ഭര്‍ത്താവ് തന്നില്‍ നിന്ന് അകന്ന് പോകുന്നു എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, അദ്ദേഹവുമായി വീണ്ടും പ്രണയത്തിലാവുക. ആശ്ചര്യം തോന്നുന്നുണ്ടോ? അതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ പരിയപ്പെടുക.

1. ഭര്‍ത്താവിന് വേണ്ടി വസ്ത്രം ധരിക്കുക

1. ഭര്‍ത്താവിന് വേണ്ടി വസ്ത്രം ധരിക്കുക

ഭര്‍ത്താവില്‍ മതിപ്പുണ്ടാക്കാന്‍ വേണ്ടി വസ്ത്രം ധരിക്കുന്നത് നിങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ടാവണം. സ്റ്റൈലിനേക്കാള്‍ സൗകര്യത്തിനാണ് നിങ്ങള്‍ ഇപ്പോള്‍ പ്രാധാന്യം നല്കുന്നതെങ്കില്‍ ഇതാണ് അത് വീണ്ടും ആരംഭിക്കുന്നതിനുള്ള സമയം. നല്ല രീതിയില്‍ വസ്ത്രം ധരിക്കുക. ചിലപ്പോഴൊക്കെ അദ്ദേഹത്തിന് ഇഷ്ടമുള്ള വസ്ത്രം ധരിച്ച് സുഗന്ധവും പൂശി ആശ്ചര്യപ്പെടുത്തുകയും ചെയ്യാം. ഇത്തരത്തിലുള്ള നീക്കം വഴി അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിങ്ങളില്‍ നിന്ന് മാറിപ്പോകില്ല.

2. കായിക പ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേരുക

2. കായിക പ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേരുക

ഭര്‍ത്താവ് ഇഷ്ടപ്പെടുന്ന ഒരു വ്യായാമം അല്ലെങ്കില്‍ പ്രവര്‍ത്തനത്തില്‍ ഒപ്പം ചേരുക. ഒരു സ്പോര്‍ട്സ് ഇനം അല്ലെങ്കില്‍ വ്യായാമം തലച്ചോറിലെ ഡോപാമൈന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയും അത് ലൈംഗികതാല്പര്യം കൂട്ടുകയും ചെയ്യും. നിങ്ങളും സ്പോര്‍ട്സ് ക്ലബ്ബില്‍ ചേര്‍ന്നാല്‍ ഭര്‍ത്താവിന് കൂട്ട് നല്കാന്‍ സാധിക്കും. അതകൊണ്ട് ജോഗിങ്ങ്, സൈക്ലിങ്ങ്, ജിംനേഷ്യം എന്നിവിടങ്ങളിലൊക്കെ ഒരുമിച്ച് പോകാന്‍ ശ്രമിക്കുക.

3. ഒരുമിച്ച് സമയം ചെലവഴിക്കുക

3. ഒരുമിച്ച് സമയം ചെലവഴിക്കുക

തിരക്കേറിയ ജീവിതത്തില്‍ ഒരുമിച്ച് ചെലവഴിക്കാന്‍ സമയം കിട്ടാറില്ലെങ്കിലും അത് കണ്ടെത്തുക. ഒരുമിച്ച് ഒരു റൊമാന്‍റിക്കായ നടത്തം, അല്ലെങ്കില്‍ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി അടുത്തടുത്ത് കിടക്കുക എന്നിവയൊക്കെ ചെയ്യാം. അല്ലെങ്കില്‍ വീട്ടില്‍ തന്നെ ഒരു ക്യാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ നടത്തി ഒരുമിച്ച് സമയം പങ്കിടുക. ഇത് നിങ്ങളുടെ ജീവിതത്തിന് കൂടുതല്‍ ഭംഗി പകരുമെന്ന് ഉറപ്പാണ്.

4. ആശ്ചര്യപ്പെടുത്തുന്ന സമ്മാനങ്ങള്‍

4. ആശ്ചര്യപ്പെടുത്തുന്ന സമ്മാനങ്ങള്‍

ചില സാധനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് ഭര്‍ത്താവ് ഏറെക്കാലമായി ചിന്തിക്കുന്നുണ്ടാവും. എങ്കില്‍ എന്തുകൊണ്ട് അതിലൊന്ന് സമ്മാനമായി വാങ്ങി നല്കി ആശ്ചര്യപ്പെടുത്തിക്കൂടേ? അദ്ദേഹത്തിന്‍റെ ഇഷ്ട ഗായകന്‍റെ സംഗീത പരിപാടിക്കുള്ള ടിക്കറ്റോ, പ്ലേ സ്റ്റേഷനോ അങ്ങനെയെന്തും നല്കാം. ഭര്‍ത്താവ് ഏറെക്കാലമായി അഗ്രഹിക്കുന്ന ഒന്നാവണം ഈ സമ്മാനം. അത് വഴി തീര്‍ച്ചയായും നിങ്ങളെ അദ്ദേഹം ഇഷ്ടപ്പെടും.

5. പ്രശ്നപരിഹാരം

5. പ്രശ്നപരിഹാരം

ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നത് സ്വഭാവികമായ കാര്യമാണ്. അത് കൈകാര്യം ചെയ്യുന്ന രീതിക്കാണ് പ്രാധാന്യം. പരാതി പറയുകയും, തുടര്‍ന്നും വഴക്കുണ്ടാക്കുകയും ചെയ്യുന്നതിന് പകരം ഒരു പരിഹാരം കണ്ടെത്തുക. നിങ്ങളുടെ പക്വമായ തീരുമാനം പോസിറ്റീവായി ബന്ധത്തെ മുന്നോട്ട് കൊണ്ടുപോവുക മാത്രമല്ല, അദ്ദേഹത്തില്‍ ഏറെ മതിപ്പുണ്ടാക്കുകയും ചെയ്യും.

6. അഭിപ്രായം ചോദിക്കുക

6. അഭിപ്രായം ചോദിക്കുക

ഒരു വസ്ത്രം വാങ്ങുമ്പോളും പാര്‍ട്ടിയില്‍ പങ്കെടുക്കാനായി ഒരെണ്ണം തെരഞ്ഞെടുക്കുമ്പോഴും, പണം കൈകാര്യം ചെയ്യുമ്പോഴും, വീട്ടിലെ ചെറിയ തീരുമാനങ്ങള്‍ എടുക്കുമ്പോഴുമൊക്കെ ഭര്‍ത്താവിന്‍റ അഭിപ്രായം ചോദിക്കുക. അദ്ദേഹത്തിന്‍റെ അഭിപ്രായത്തെ നിങ്ങള്‍ വിലമതിക്കുന്നുണ്ട് എന്ന തോന്നല്‍ നല്കുക. അത് നിങ്ങളെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമായി കാണാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിക്കും.

7. പരിചരണം

7. പരിചരണം

പുരുഷന്മാര്‍‍ ഭാര്യമാരുടെ പരിചരണം ആഗ്രഹിക്കുന്നവരാണ്. അത് നിങ്ങളുടെ പ്രവൃത്തിയില്‍ കാണിക്കുക. ലഞ്ച് ബോക്സില്‍ ഒരു പ്രണയക്കുറിപ്പ് നിക്ഷേപിക്കാം. ഓഫീസില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ ആലിംഗനവും ചുംബനവും നല്കാം. ഈ ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും.

English summary

Super Romantic Tricks To Make Your Husband Fall In Love With You

ladies, if you ever feel that he is drifting away from you due to any reason, you really need gear up and make him fall in love with you, yet again. Wondering how? Well, then here are some smart tricks to make that happen.
X
Desktop Bottom Promotion