For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ സ്ത്രീകള്‍ വിവാഹം ഭയക്കുന്നത്‌?

By Super Admin
|

ഇരുപത്‌ വയസ്സായാല്‍ ഉടന്‍ വിവാഹം എന്നതായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയിലെ പെണ്‍കുട്ടികളെ സംബന്ധിക്കുന്ന പ്രധാന വിഷയം . മിക്ക ഇന്ത്യന്‍ സിനിമകളും ഇപ്പോഴും കാണിക്കുന്നത്‌ പോലെ കല്യാണം കഴിക്കുക എന്നത്‌ മാത്രമല്ല ഇന്ന്‌ സ്‌ത്രീകളുടെ ജീവിതത്തിലെ ഏക ലക്ഷ്യം. വിവാഹം സാധ്യതമാകുന്നത്ര നീട്ടി കൊണ്ടുപോകാനാണ്‌ ഇന്ന്‌ പല പെണ്‍കുട്ടികളും ആഗ്രഹിക്കുന്നത്‌.

ആദ്യമായി സെക്‌സ്, സ്ത്രീകള്‍ അറിയേണ്ടവ

ഉദാര സമൂഹം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവ മാത്രമല്ല ഇതിന്റെ കാര്യങ്ങള്‍, ഇവ ഇത്തരം മാനസികാവസ്ഥ രൂപപ്പെടുത്തുന്നുണ്ടെങ്കിലും വിവാഹവുമായി ബന്ധപ്പെട്ടുള്ള മറ്റ്‌ പല പ്രശ്‌നങ്ങളും സ്‌ത്രീകളെ വിഷമിപ്പിക്കുന്നുണ്ട്‌. ഇതുമായി യോജിക്കാന്‍ കഴിയുന്നില്ലേ? എങ്കില്‍ ഇന്ത്യന്‍ സ്‌ത്രീകള്‍ വിവാഹത്തെ ഭയക്കുന്നതിനുള്ള ചില കാരണങ്ങള്‍ എന്തെല്ലാമാണന്ന്‌ നോക്കാം

1. സ്വാതന്ത്ര്യം നഷ്ടമാകും

1. സ്വാതന്ത്ര്യം നഷ്ടമാകും

അവിവാഹിതരായിരുന്നാല്‍ സ്വന്തം ഇഷ്ടങ്ങള്‍ക്ക്‌ അനുസരിച്ച്‌ ജീവിക്കാമെന്ന്‌ സ്‌ത്രീകളില്‍ പലരും കരുതുന്നു. വിവാഹം കഴിക്കുന്നതോടെ ഈ അവസ്ഥയ്‌ക്ക്‌ മാറ്റം ഉണ്ടാകും. ഭര്‍ത്താവും വീട്ടുകാരും പറയുന്നത്‌ എന്താണന്ന്‌ കേള്‍ക്കാതെ തന്റെ പദ്ധതികള്‍ ഒന്നും നടക്കില്ല എന്ന ഭയം വിവാഹത്തിനെതിരായ ചിന്തകള്‍ മനസ്സില്‍ ഉണ്ടാക്കുന്നു.

2. വലിയ മാറ്റം

2. വലിയ മാറ്റം

ഭൂരിഭാഗം ആളുകളുടെ കാര്യത്തിലും മാറ്റങ്ങള്‍ അംഗീകരിക്കുക എന്നത്‌ അത്ര എളുപ്പമല്ല, സ്വന്തം സുരക്ഷ മേഖലയില്‍ നിന്നും പുറത്ത്‌ വരാന്‍ ആരും ആഗ്രഹിക്കില്ല. പിന്നെ സ്‌ത്രീകള്‍ക്ക്‌ മാത്രം എന്താണ്‌ ഒരു വ്യത്യാസം? അതുകൊണ്ട്‌ സ്വന്തം വീട്‌, (ചിലപ്പോള്‍ നഗരം, രാജ്യം) കുടുംബം മൊത്തം ജീവിത രീതി എന്നിവയിലെല്ലാം മാറ്റം വരുമെന്ന ചിന്ത പോലും അവര്‍ക്ക്‌ വലിയ തലവേദന സൃഷ്ടിക്കും.ശരിയാണ്‌ , വിവാഹത്തെ ഭയക്കാനുള്ള മതിയായ കാരണമൊന്നുമല്ല ഇത്‌.

3. ലാളന കുറയും

3. ലാളന കുറയും

ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച്‌ സ്വന്തം അമ്മയില്‍ നിന്നും ലഭിക്കുന്ന ലാളനയും ശ്രദ്ധയുമാണ്‌ ഏറ്റവും വലിയ കാര്യം. ഈ സ്‌നേഹം ഒന്നു കൊണ്ടും മാത്രം വിവാഹം കഴിക്കുക എന്നത്‌ അത്ര നല്ല കാര്യമല്ല എന്ന്‌ പെണ്‍കുട്ടികളെ കൊണ്ട്‌ ചിന്തിപ്പിച്ചേക്കാം, കാരണം വിവാഹം കഴിച്ചാല്‍ ഈ ലാളനകളും പരിഗണനയും ഉപേക്ഷിക്കേണ്ടി വരും. ഞാന്‍ ചെയ്‌ത്‌ തരുന്നത്‌ പോലെ ഭര്‍ത്താവിന്റെ അമ്മ ചെയ്‌തു തരണമെന്നില്ല എന്ന്‌ ഇടയ്‌ക്കിടെ സ്വന്തം അമ്മ പറയുന്നതും അവരില്‍ മനശ്ചാഞ്ചല്യം ഉണ്ടാക്കും.

4. വിവാഹ പെരുമാറ്റ ചട്ടം

4. വിവാഹ പെരുമാറ്റ ചട്ടം

കുട്ടികള്‍ ഉണ്ടാവുക,അവരെ പരിപാലിക്കുക, അവരുടെ പഠനത്തിനായി സമ്പാദിക്കുക എന്നിങ്ങനെയുള്ള പ്രതീക്ഷകള്‍ നിറഞ്ഞതാണ്‌ വിവാഹ ശേഷമുള്ള ഇന്ത്യന്‍ സ്‌ത്രീകളുടെ ജീവിതം. എന്നാല്‍ ഇപ്പോഴത്തെ പെണ്‍ കുട്ടികള്‍ സ്വന്തം ജീവിതം, സ്വന്തം ഇഷ്ടങ്ങള്‍ എന്നിവയ്‌ക്കാണ്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്‌ അതിനാല്‍ വിവാഹം കഴിക്കേണ്ടതിന്റെ ആവശ്യം ഉണ്ടോ എന്ന്‌ അവര്‍ സംശയിക്കുന്നു.

5. ഉത്തരവാദിത്ത ഭയം

5. ഉത്തരവാദിത്ത ഭയം

പുരുഷന്‍മാര്‍ മാത്രമല്ല സ്‌ത്രീകളും ഉത്തരവാദിത്തങ്ങളെ ഭയക്കുന്നുണ്ട്‌. ഇത്‌ വെറുമൊരു മതിഭ്രമം മാത്രമാണെങ്കില്‍? ഇത്‌ ശരിക്കും വിജയകരമായില്ലെങ്കില്‍ ? തുടങ്ങി നിരവധി എങ്കില്‍ ഉള്‍പ്പെടുന്ന ചോദ്യങ്ങള്‍ അവരെ വിവാഹം എന്ന ചിന്ത അകറ്റി നിര്‍ത്താന്‍ പ്രേരിപ്പിക്കും.

6. ജോലി

6. ജോലി

കല്യാണം കഴിക്കുന്നതോടെ ജോലിയുമായി ബന്ധപ്പെട്ടുള്ള ലക്ഷ്യങ്ങളും പദ്ധതികളും അവസാനിക്കുമെന്ന്‌ പല പെണ്‍കുട്ടികളും കരുതുന്നു. സ്വന്തം നഗരവും രാജ്യവുമൊക്കെ ഉപേക്ഷിച്ച്‌ പോകേണ്ടി വരുന്നവരെ സംബന്ധിച്ച്‌ ചിലപ്പോള്‍ ഇത്‌ സത്യമാകാം. പുതിയ സ്ഥലത്ത്‌ പെട്ടെന്ന്‌ ജോലി ലഭിച്ചു എന്ന്‌ വരില്ല. നന്നായി ജോലി ചെയ്യുന്ന ആരും കരിയറില്‍ ഒരു ഇടവേള ഉണ്ടാകാന്‍ ആഗ്രഹിക്കില്ല.

7. കൂടുതല്‍ ചുമതലകള്‍

7. കൂടുതല്‍ ചുമതലകള്‍

വിവാഹത്തിന്‌ ശേഷം സ്‌ത്രീകളുടെ ഉത്തവാദിത്തങ്ങളിലും ചുമതലകളിലും മാറ്റം വരുകയും കൂടുകയും ചെയ്യും. പാചകം, വൃത്തിയാക്കല്‍, വീട്ടിലെ മറ്റ്‌ ചുമതലകള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരും. പല അമ്മമാരും മകനു വേണ്ടി പെണ്‍കുട്ടിയെ നോക്കുമ്പോള്‍ ആഗ്രഹിക്കുന്നത്‌ സഹായത്തിനും കൂടി ഒരാള്‍ എന്ന നിലയിലാണന്ന്‌ എല്ലാ പെണ്‍കുട്ടികള്‍ക്കും അറിയാം. എല്ലാവരും ഈ ആശയത്തെ അംഗീകരിക്കാന്‍ തയ്യാറായിരിക്കില്ല. വിവാഹത്തെ സംബന്ധിച്ച്‌ അവരെ വിഷമിപ്പിക്കുന്ന ഈ കാര്യം തെറ്റല്ല.

8. മൊത്തം കുടുംബത്തിനും ഒപ്പം താമസം

8. മൊത്തം കുടുംബത്തിനും ഒപ്പം താമസം

ഇന്ത്യയില്‍ വിവാഹം എന്നാല്‍ രണ്ട്‌ പേരെ മാത്രമല്ല അവരുടെ കുടുംബങ്ങളെയും കൂടി പരസ്‌പരം ബന്ധിപ്പിക്കുന്നതാണ്‌. സാധാരണ വിവാഹത്തിന്‌ ശേഷം പെണ്‍കുട്ടികള്‍ ഇടപെടേണ്ട പുതിയ ബന്ധക്കളുടെ ഒരു നീണ്ട പട്ടിക തന്നെ ഉണ്ടാകും. ഇവര്‍ക്ക്‌ പരസ്‌പരം ഇഷ്ടപ്പെട്ടില്ലെങ്കില്‍ എതിര്‍പ്പുകള്‍ ഉണ്ടാവുകയും ചെയ്യും. കൂടാതെ വിവാഹത്തോടെ പെണ്‍ കുട്ടി പെട്ടെന്ന്‌ ചിലരുടെ നാത്തൂനായും ചേച്ചിയായും മറ്റും മാറും. ഈ പുതിയ ബന്ധങ്ങള്‍ മാത്രമല്ല വിവാഹ ശേഷം ഈ പുതിയ മുഴുവന്‍ ആളുകളോടും പൊരുത്തപ്പെട്ടു പോകേണ്ട കാര്യം ചിന്തിക്കേണ്ടി വരുമ്പോഴും പെണ്‍കുട്ടികളില്‍ ഭയം ഉണ്ടാകും.

9. പേര്‌ മാറ്റം

9. പേര്‌ മാറ്റം

ഇന്ത്യയില്‍ ഇപ്പോഴും വിവാഹ ശേഷം പെണ്‍കുട്ടികള്‍ കുടുംബപേരില്‍ മാറ്റം വരുത്തണം എന്നുണ്ട്‌. ചില സമുദായങ്ങളില്‍ ആദ്യത്തെ പേരും മാറ്റേണ്ടി വരും. ഇത്‌ പല സ്‌ത്രീകള്‍ക്കും പ്രശ്‌നമാകാറുണ്ട്‌. ഇതുവരെ ജീവിച്ചപ്പോള്‍ അറിയപ്പെട്ടതില്‍ നിന്നും മാറുക എന്നത്‌ പലരെയും മറ്റു പലകാര്യങ്ങളേക്കാള്‍ വിഷമിപ്പിക്കും.

നിങ്ങളില്‍ പലരും ഈ പറഞ്ഞിട്ടുള്ള പലതുമായും ബന്ധപ്പെട്ടിരിക്കും, എന്നാല്‍ നിങ്ങളുടെ വിവാഹം സംബന്ധിച്ച്‌ എപ്പോള്‍, എങ്കില്‍ തുടങ്ങിയ അമിതമായ ചിന്തകള്‍ ആവശ്യമില്ല എന്നാണ്‌ നിര്‍ദ്ദേശിക്കാനുള്ളത്‌. ഇപ്പോള്‍ വിവാഹം കഴിക്കേണ്ട എങ്കില്‍ ആവശ്യമുള്ള സമയമെടുക്കുക മറ്റെല്ലാം മറക്കുക.

English summary

Reasons Why Young Indian Women Are Sacred Of Marriage

Gone are the days when getting married used to be one of the biggest concerns for Indian women as soon as they reached early 20s. Don’t agree with us? Well, then let us tell you some real reasons why young Indian women are scared of getting married.
X
Desktop Bottom Promotion