For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹം കഴിക്കാന്‍ സമയമായി

|

പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവര്‍ക്കും ഓരോ കാരണമുണ്ട്. അതുപോലെ വിവാഹം കഴിക്കാനും ഓരോ കാരണമുണ്ട് എന്നതാണ് സത്യം. പ്രത്യേകിച്ച് നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത്. വിവാഹത്തിന് തയ്യാറെടുക്കുന്നവരും വിവാഹം കഴിച്ചവരും ഇത്രയും കാര്യം അറിഞ്ഞിരിക്കേണ്ടതാണ്.

നമ്മുടെ രാജ്യത്ത് വിവാഹം കഴിക്കാനുള്ള തീരുമാനം എടുക്കുന്നതിനു പുറകില്‍ നിരവധി കാരണങ്ങളുണ്ട്. പ്രേമവിവാഹത്തേക്കാള്‍ വീട്ടുകാര്‍ ഉറപ്പിച്ചു കുഴിയില്‍ ചാടിക്കുന്ന വിവാഹമായിരിക്കും ഏറ്റവും അധികവും. എന്നാല്‍ പലരേയും ഒരുമിച്ചു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് പലപ്പോഴും പ്രണയവും ഇഷ്ടവും ഒന്നുമായിരിക്കില്ല. ഇതിനെല്ലാമുപരിയായി പല കാര്യങ്ങളുമുണ്ട്.

എന്നാല്‍ ഇതെല്ലാം പല രസകരമായ കാര്യങ്ങളാണ് എന്നുള്ളതാണ് സത്യം. പലപ്പോഴും നിങ്ങള്‍ക്കു തോന്നും ഇതൊക്ക ആണോ കാരണങ്ങളെന്ന്. എങ്കിലും വെറുതേ നോക്കാം എന്തൊക്കെയാണ് ആ കാര്യങ്ങളെന്ന്.

സമയം ശരിയായി

സമയം ശരിയായി

വിവാഹം കഴിക്കാനുള്ള സമയമായെന്ന് ജ്യോത്സ്യന്‍ ഗണിച്ചു പറഞ്ഞു, അതുകൊണ്ട് വിവാഹം കഴിക്കുന്നതാണ് അല്ലാതെ ഇഷ്ടമുണ്ടായിട്ടല്ല എന്ന തരക്കാരും കുറവല്ല. ഇന്ത്യയില്‍ ഏറ്റവും അധികം പേര്‍ വിവാഹം കഴിക്കുന്നത് ജ്യോത്സ്യ പ്രവചനങ്ങളെ തുടര്‍ന്നാണ്.

 ഒരു ഗ്രീന്‍ കാര്‍ഡിനായി

ഒരു ഗ്രീന്‍ കാര്‍ഡിനായി

ഒരു ഗ്രീന്‍ കാര്‍ഡിനായി വിവാഹം കഴിക്കുന്നവരുടെ നാടാണ് ഇന്ത്യ. ഇഷ്ടമുള്ള രാജ്യത്തേക്ക് പോവാന്‍ എന്‍ ആര്‍ ഐകളെ വിവാഹം കഴിക്കുന്നവരും കുറവല്ല. അതുകൊണ്ടു തന്നെ ആ രാജ്യത്തെ പൗരത്വത്തിനായി ഈ സാഹസത്തിനു മുതിരുന്നവരും ഒട്ടും കുറവല്ല.

ജോലിക്കാര്‍ക്ക് വീട് കിട്ടാന്‍

ജോലിക്കാര്‍ക്ക് വീട് കിട്ടാന്‍

ജോലിക്കാര്‍ക്ക് വീട് ലഭിക്കാന്‍ ഏറ്റവും നല്ലൊരു ഉപാധിയായാണ് ഇപ്പോള്‍ വിവാഹം മാറിയിരിക്കുന്നത്. കാരണം വിവാഹം കഴിക്കാതെ വാടകയ്ക്ക് വീട് കിട്ടാന്‍ അത്ര എളുപ്പമല്ല എന്നത് തന്നെ.

പകരം വീട്ടാന്‍

പകരം വീട്ടാന്‍

പലരും ഇങ്ങനെയൊരു ഉപാധി വെച്ചിട്ടായിരിക്കും വിവാഹം കഴിക്കുന്നത്. കാരണം നമ്മളെ ഇട്ടിട്ടു പോയ കാമുകിയെ കാണിക്കാന്‍ താന്‍ വിവാഹം കഴിക്കുന്നത് അതിനേക്കാള്‍ കൂടുതല്‍ സൗന്ദര്യമുള്ളയാളെയാണെന്ന് കാണിക്കാന്‍ കല്ല്യാണത്തിന് ഒരുങ്ങുന്നവരും കുറവല്ല.

 പാരമ്പര്യ സ്വത്ത് കിട്ടാന്‍

പാരമ്പര്യ സ്വത്ത് കിട്ടാന്‍

സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ജയറാമിനെ ഓര്‍മ്മയില്ലേ, മുത്തച്ഛന്റെ സ്വത്തിനായി വിവാഹം കഴിക്കാന്‍ ഒരുങ്ങുന്ന കഥാപാത്രത്തെ. അതുപോലെ തന്നെയാണ് പലരും വിവാഹത്തിനെ കാണുന്നതെന്നതും സത്യമാണ്.

 നാട്ടുകാരുടെ വായടയ്ക്കാന്‍

നാട്ടുകാരുടെ വായടയ്ക്കാന്‍

ഇത്രയും പ്രായമായിട്ടും കല്ല്യാണം കഴിച്ചില്ലെങ്കില്‍ നാട്ടുകാരെന്തു പറയും എന്ന് വിചാരിച്ച് വിവാഹം കഴിക്കുന്നവരാണ് മിക്കവാറും പേരും. പെണ്‍ കുട്ടികളാണെങ്കില്‍ പ്രത്യേകിച്ച്. ഇത്ര പ്രായമായിട്ടും എന്താ വിവാഹം കഴിക്കാത്തത് എന്നു ചോദിച്ച് നിരവധി പേര്‍ പുറകേ ഉണ്ടാവും എന്നതും സത്യം. മാത്രമല്ല ബന്ധുക്കളുടെ ശല്യം സഹിക്കാന്‍ കഴിയില്ല.

നിങ്ങള്‍ ക്യൂവിലാണ്

നിങ്ങള്‍ ക്യൂവിലാണ്

നിങ്ങളുടെ സഹോദരങ്ങള്‍ക്ക് പ്രായമേറുന്നു നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു വേണം ഇനി അവര്‍ക്ക് എന്ന ചിന്തയെല്ലാം നിങ്ങളെ വിവാഹത്തിനു നിര്‍ബന്ധിക്കും എന്നതാണ് സത്യം.

മുത്തച്ഛന്റെ അവസാന ആഗ്രഹം

മുത്തച്ഛന്റെ അവസാന ആഗ്രഹം

മുത്തച്ഛന്റെ അല്ലെങ്കില്‍ മുത്തശ്ശിയുടെ അവസാന ആഗ്രഹം നടത്തിക്കൊടുക്കാന്‍ വിവാഹം കഴിക്കുന്നവരും കുറവല്ല. അതുകൊണ്ടു തന്നെ പ്രായമായവരുടെ ആഗ്രഹനിവൃത്തിക്കായി വിവാഹം കഴിക്കുന്നവരും കുറവല്ല.

കൂടെയുള്ളവരുടെ വിവാഹംകഴിഞ്ഞു

കൂടെയുള്ളവരുടെ വിവാഹംകഴിഞ്ഞു

കൂടെ പഠിച്ചവരുടെയെല്ലാവരുടേയും വിവാഹം കഴിഞ്ഞു, ഇനി ഞാനായെന്തിന് വിവാഹം കഴിക്കാതിരിക്കണം എന്ന ചിന്തയാണ് പലപ്പോഴും പലരേയും വിവാഹത്തിലേക്ക് തള്ളിവിടുന്നത്.

പ്രേമം പൊട്ടിയാല്‍

പ്രേമം പൊട്ടിയാല്‍

പ്രേമം പൊട്ടിയാല്‍ അല്ലെങ്കില്‍ പ്രേമിക്കുന്നയാളിനെ വീട്ടുകാര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അത് പലപ്പോഴും അവസാനിക്കുന്നത് ഒരു വിവാഹത്തില്‍ തന്നെയായിരിക്കും.

ഉത്തരവാദിത്വം വിവാഹത്തിന്

ഉത്തരവാദിത്വം വിവാഹത്തിന്

ഉത്തരവാദിത്വത്തോടു കൂടി കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ വിവാഹം കഴിച്ചേ മതിയാവൂ എന്ന് കരുതുന്നവരും കുറവല്ല. വിവാഹത്തിലൂടെയെങ്കിലും അല്‍പം ഉത്തരവാദിത്വം കൊണ്ടു വരാന്‍ ഇവര്‍ വിവാഹം കഴിക്കും.

English summary

People Who Getting Marriage Because Of These Weird Reasons

People have been getting married for centuries. But some people get married for reasons that 5really don't make sense.
Story first published: Wednesday, October 7, 2015, 13:51 [IST]
X
Desktop Bottom Promotion