For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവിഹിത ബന്ധങ്ങള്‍ക്ക് പിന്നിലെ രഹസ്യം!

By Super
|

സ്ത്രീകളിലും പുരുഷന്മാരിലും വിവാഹേതര ബന്ധങ്ങള്‍ ഒരേ പോലെ സാധാരണമാണ്. പണ്ട് കാലത്ത് വിവാഹത്തെ ഒരു സാമൂഹിക വ്യവസ്ഥ എന്നതിലുപരി ദിവ്യമായ ഒന്നായാണ് കണ്ടിരുന്നത്. എന്നാലിന്ന് പുതിയ ജീവിതശൈലികളും, ആധുനിക ചിന്തകളും ചേര്‍ന്ന് ആ ദിവ്യത്വത്തെ നീക്കം ചെയ്ത് ഭൗതിക ഘടകങ്ങള്‍ വേരൂന്നുകയും, ആളുകള്‍ കുടുംബ ജീവിതത്തെ അവശ്യമായ ഒരു സാമൂഹികമായ സംവിധാനമായി മാത്രം കണക്കാക്കാന്‍ തുടങ്ങുകയും ചെയ്തു.

വിവാഹേതര ബന്ധങ്ങള്‍ ബന്ധത്തെയും പങ്കാളിയെയും തകര്‍ക്കാന്‍ കാരണമാകുന്നതാണ്. ഇത്തരം ബന്ധങ്ങളിലേക്ക് ആളുകള്‍ പോകുന്നതിന് പല കാരണങ്ങളുണ്ട്. അത്തരം കാരണങ്ങളും അതിന്‍റെ ഫലങ്ങളുമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

വിവാഹേതര ബന്ധങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളുമുണ്ടെങ്കിലും അത് നിലവിലുള്ള വിവാഹ ബന്ധത്തെ കുഴപ്പത്തിലാക്കുന്നതും തകര്‍ക്കുന്നതുമാണ്.

വിവാഹം

വിവാഹം

വിവാഹബന്ധം തകരാറിലാവുകയോ, രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ അവഗണന സംഭവിക്കുകയോ ചെയ്താല്‍ പുതിയ ബന്ധങ്ങള്‍ക്ക് കാരണമാകും. ബന്ധങ്ങളില്‍ ഏറെ ഉത്തരവാദിത്വങ്ങളുണ്ടെങ്കിലോ, പങ്കാളികള്‍ തമ്മിലുള്ള ആശയവിനിമയം പരാജയപ്പെടുകയോ ചെയ്താല്‍ പുതിയ ബന്ധങ്ങള്‍ക്കിടയാകാം. സമ്പത്ത്, പങ്കാളിത്തം, അടുപ്പം, മതം എന്നിവയൊക്കെ പ്രധാനപ്പെട്ട ഘടകങ്ങള്‍ തന്നെയാണ്.

അഹങ്കാരം

അഹങ്കാരം

അഹങ്കാരത്തിന്‍റെ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് ബന്ധങ്ങളിലെ സാധാരണ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനാവാതെ വരും. വളരെ കുഴപ്പം പിടിച്ച ഈ പ്രശ്നം പരിഹരിക്കുന്നതിന് എത്ര അളവ് സ്നേഹവും മതിയാകാതെ വരും. പങ്കാളികള്‍ പരസ്പരം കീഴടങ്ങാതെ ഇതിന് പരിഹാരമില്ല.

സ്നേഹം

സ്നേഹം

സ്നേഹവും മറ്റ് വികാരങ്ങളെ പോലെ തന്നെ കാലത്തിനനുസരിച്ച് മാറും. ആദ്യ വര്‍ഷങ്ങളിലെ ആവേശവും ജിജ്ഞാസയും വൈകാതെ മറഞ്ഞുതുടങ്ങും. തങ്ങള്‍ക്ക് ആവേശവും സ്നേഹവും ആകാംഷയും വീണ്ടെടുക്കേണ്ടതുണ്ടെന്ന് ചിലര്‍ കരുതും. ഇതില്‍ പരാജയപ്പെട്ടാല്‍ അവര്‍ പുതിയ ബന്ധങ്ങള്‍ പരീക്ഷിക്കും.

സെക്സ്

സെക്സ്

ദാമ്പത്യ ബന്ധങ്ങളില്‍ പ്രധാന പ്രശ്നമാകുന്ന ഒന്നാണ് സെക്സ്. രണ്ട് വ്യക്തികളുടെ പ്രണയത്തിന്‍റെയും വികാരങ്ങളുടെയും കൂടിച്ചേരലാണ് സെക്സ്. എന്നാല്‍ സെക്സില്‍ ഒരാളുടെ ആഗ്രഹവും, വികാരവും, പ്രണയവും നഷ്ടമാകുമ്പോള്‍ അത് അകല്‍ച്ചക്കും മറ്റൊരാളെ തേടാനും കാരണമാകും. സെക്സിനോടുള്ള അടിമത്തവും വിവാഹേതര ബന്ധങ്ങള്‍ക്ക് പിന്നിലെ ഒരു പ്രധാന കാരണമാണ്.

ശാരീരിക സൗന്ദര്യത്തിലുള്ള അതൃപ്തി

ശാരീരിക സൗന്ദര്യത്തിലുള്ള അതൃപ്തി

നിങ്ങളുടെയും പങ്കാളിയുടെയും രൂപം ലൈംഗിക ജീവിതത്തെ സ്വാധീനിക്കുന്നതാണ്. നിങ്ങള്‍ സ്വന്തം ആകാരത്തില്‍ ആത്മവിശ്വാസമില്ലാത്ത ആളാണെങ്കില്‍ അല്ലെങ്കില്‍ നിങ്ങളുടെ പങ്കാളിയുടേത് സംതൃപ്തികരമായ വ്യക്തിത്വമല്ലെങ്കില്‍ ലൈംഗിക ബന്ധത്തില്‍ അസംതൃപ്തിയുണ്ടാകും. ഇതൊഴിവാക്കാന്‍ പങ്കാളികള്‍ ശാരീരികമായ രൂപഭംഗിയുള്ള ഒരാളെ തിരയും. അത് കിടക്കയില്‍ നല്ല പ്രകടനം കാഴ്ച വെയ്ക്കാന്‍ അവരെ സഹായിക്കുന്നതാണ്.

ലൈംഗികവിരസത

ലൈംഗികവിരസത

നിലവിലുള്ള പങ്കാളിയെ അവഗണിച്ച് പുതിയൊരാളെ തേടാന്‍ ഇടയാക്കുന്ന ഒരു പ്രധാന കാരണമാണ് ലൈംഗികമായ വിരസത. വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങളാകുമ്പോള്‍ ബന്ധത്തില്‍ മുമ്പുണ്ടായിരുന്ന ത്രില്ലും രസങ്ങളും നഷ്ടമാവും. അതിന്‍റെ ഫലമായി പുതിയ അനുഭവങ്ങള്‍ തേടും. ഇത്തരത്തിലുള്ള വഞ്ചന ശരിക്കും പുതിയ പരീക്ഷണവും, ദിവസവുമുള്ള ലൈംഗിക വിരസതയില്‍ നിന്നുള്ള മോചനത്തിനുള്ള ലൈംഗികമായ ശക്തിപ്പെടുത്തലും ലക്ഷ്യമിട്ടുള്ളതാണ്.

സന്തോഷത്തിനുള്ള ആഗ്രഹം

സന്തോഷത്തിനുള്ള ആഗ്രഹം

സമൂഹം സ്വാര്‍ത്ഥ താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. പലരും തങ്ങളുടെ പ്രവൃത്തികള്‍ അല്ലെങ്കില്‍ പെരുമാറ്റം മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന് ശ്രദ്ധിക്കാറില്ല. കൂടാതെ ഇത് സാമൂഹികമായി അംഗീകരിക്കപ്പെട്ട ഒരു കാര്യവുമായി മാറുന്നു. തങ്ങള്‍ സന്തുഷ്ടരല്ല എന്ന് ആളുകള്‍ പറയുന്നത് അസാധാരണവുമല്ല. ഇതും വിവാഹേതര ബന്ധങ്ങള്‍ക്ക് ഇടയാക്കുന്ന ഒരു കാരണമാണ്.

കടപ്പാടില്ലായ്മ

കടപ്പാടില്ലായ്മ

വിവാഹബന്ധത്തെ വിജയകരമാക്കുന്നതിന് കഠിന പരിശ്രമം ആവശ്യമാണ്. പല ആളുകളും വിവാഹ ബന്ധത്തിലെ കടപ്പാടില്‍ പരാജയപ്പെടുകയും അതില്‍ നിന്ന് പുറത്ത് പോകുന്നതാണ് എളുപ്പമുള്ള കാര്യം എന്നും കണ്ടെത്തുന്നു. ജീവിതത്തോടുള്ള മാറിയ കാഴ്ചപ്പാട് ഈ കടപ്പാടിന്‍റെ അളവും, വിവാഹത്തിന്‍റെ പ്രാധാന്യവും കുറച്ചിട്ടുണ്ട്. പലപ്പോഴും ആളുകള്‍ വിവാഹത്തേക്കാള്‍ പ്രാധാന്യം നല്കുന്നത് വിദ്യാഭ്യാസത്തിനും തൊഴിലിനുമാണ്.

അയഥാര്‍ത്ഥമായ പ്രതീക്ഷകള്‍

അയഥാര്‍ത്ഥമായ പ്രതീക്ഷകള്‍

അനേകമാളുകള്‍ അയഥാര്‍ത്ഥമായ കാര്യങ്ങള്‍ പങ്കാളിയില്‍ നിന്ന് പ്രതീക്ഷിച്ച് കൊണ്ടാണ് വിവാഹബന്ധത്തിലേക്ക് കടക്കുന്നത്. ഇവ യാഥാര്‍ത്ഥ്യമാവാതെ വരുമ്പോള്‍ ബന്ധം തകരാറിലാവും. ഇവിടെ പ്രശ്നം ബന്ധത്തിലല്ല, ബന്ധത്തെ സംബന്ധിച്ച ആശയങ്ങളിലും വിശ്വാസങ്ങളിലുമാണ്. സുഖസന്തോഷങ്ങളില്‍ അല്പം പോലും കുറവുണ്ടാകുന്നത് പലര്‍ക്കും പൊരുത്തപ്പെടാനാവാത്ത കാര്യമാണ്. ബന്ധത്തിലെ മാറ്റങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ പക്വതയില്ലാത്ത ആളാണ് ഒരു പങ്കാളിയെങ്കില്‍ അവര്‍ മറ്റൊരു ബന്ധത്തിന് തുനിഞ്ഞേക്കാം.

മറ്റ് കാരണങ്ങള്‍

മറ്റ് കാരണങ്ങള്‍

വിവാഹേതര ബന്ധങ്ങള്‍ക്ക് വഴിവെയ്ക്കാവുന്ന മറ്റ് ചില കാരണങ്ങളാണ് വഴക്കുകള്‍, വിവാഹബന്ധത്തിന് പുറത്തുള്ള അടുപ്പങ്ങള്‍, മാനസിക പ്രശ്നങ്ങള്‍, ശാരീരിക പ്രശ്നങ്ങള്‍, ജീവിതത്തില്‍ മാറ്റമുണ്ടാക്കുന്ന മറ്റ് കാര്യങ്ങള്‍ തുടങ്ങിയവ. ഏകാന്തതയും വിവാഹേത ബന്ധങ്ങള്‍ക്കിടയാക്കുന്ന ഒരു പ്രധാന കാരണമാണ്. വിവാഹപ്പിറ്റേന്ന് നവവധുവിന്റെ ചിന്തകള്‍...

English summary

Extramarital Affairs And Its Possible Solution

Here are some of the reasons of extramarital affairs and its possible solutions. Read more to know about,
X
Desktop Bottom Promotion