For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുപ്പതിനു ശേഷം വിവാഹ മോചനം?

|

മുപ്പതു വയസ്സിനു ശേഷം വിവാഹം കഴിക്കുന്നവരില്‍ വിവാഹ മോചന സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍. 30 വയസ്സിനുള്ളില്‍ വിവാഹം കഴിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അല്ലാത്ത പക്ഷം വിവാഹമോചനത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് നിക്കോളാസ് വോള്‍ഫിംഗര്‍ നടത്തിയ ദേശീയ സര്‍വ്വേയില്‍ പ്രതിപാദിക്കുന്നത്. പ്രണയത്തകര്‍ച്ച സ്ത്രീയെ തളര്‍ത്തും

ഓരോ വര്‍ഷവും വിവാഹ മോചനത്തിനുള്ള സാധ്യത 5 ശതമാനമായി കൂടുന്നുണ്ടെന്നും പഠനങ്ങള്‍ ടൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വൈകി വിവാഹം കഴിക്കുന്നത് വിവാഹ മോചന സാധ്യത കുറയ്ക്കുമെന്നാണ് ആദ്യം നടത്തിയ പഠനങ്ങളില്‍ പറയുന്നത്. ഭര്‍ത്താവിനോട് ഭാര്യ ചെയ്യരുരാത്തത്....

എന്നാല്‍ ഇപ്പോള്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. നേരത്തേ വിവാഹം കഴിച്ചാല്‍ വിവാഹമോചന സാധ്യത 11 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വാദം. 1990കളില്‍ നേരത്തേയുള്ള വിവാഹം വിവാഹമോചന സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം തന്നെയാണ് കണ്ടെത്തിയത്.

അപകര്‍ഷതാ ബോധം കൂടുന്നു

അപകര്‍ഷതാ ബോധം കൂടുന്നു

അപകര്‍ഷതാ ബോധം കൂടുതലാവാന്‍ വൈകി ഉള്ള വിവാഹം കാരണമാകുന്നെന്നാണ് പുതിയ വിലയിരുത്തല്‍. ഇത്തരക്കാരില്‍ പല തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുമെന്നു പറയപ്പെടുന്നു.

ഞാനോ നീയോ വലുത്

ഞാനോ നീയോ വലുത്

ഞാനോ നീയോ വലുത് എന്ന ചിന്ത പല കുടുംബങ്ങളുടേയും താളം തെറ്റിക്കുന്നു. ഇത് പിന്നീട് വിവാഹമോചനം വരെ എത്താന്‍ കാരണമാകുന്നു.

ജോലി കുടുംബം

ജോലി കുടുംബം

ജോലിയും കുടുംബവും ഒരുമിച്ചു കൊണ്ടു പോകാനുള്ള പ്രശ്‌നം ഇരു കൂട്ടരിലും വര്‍ദ്ധിക്കുന്നത് ഈ പ്രായത്തിലാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ഭാര്യ ജോലിക്കു പോവേണ്ടെന്ന രീതിയിലുള്ള കടുത്ത തീരുമാനങ്ങള്‍ വിവാഹ മോചനം വരെ എത്തിക്കുന്നു.

പ്രണയവിവാഹങ്ങളില്‍ സാധ്യത കൂടുതല്‍

പ്രണയവിവാഹങ്ങളില്‍ സാധ്യത കൂടുതല്‍

പ്രണയവിവാഹങ്ങളിലാണ് വിവാഹമോചന സാധ്യത കൂടുതല്‍ ഏറ്റവും കൂടുതല്‍ എന്ന് വിലയിരുത്തപ്പെടുന്നു. അതുകൊണ്ടു തന്നെ പ്രായം വൈകി വിവാഹം കഴിക്കുന്നത് ഇത്തരക്കാരില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

പ്രായം കൂടുന്തോറും പിടിവാശി കൂടുന്നു

പ്രായം കൂടുന്തോറും പിടിവാശി കൂടുന്നു

പ്രായം കൂടുന്നതോടൊപ്പം പിടിവാശി വര്‍ദ്ധിക്കുന്നതും ഇത്തരക്കാര്‍ക്ക് പാരയാണ്. അതുകൊണ്ടു തന്നെ ഇവരില്‍ വിവാഹ മോചന സാധ്യത തള്ളിക്കളയാനാവില്ല.

അഡ്ജസ്റ്റ്‌മെന്റ് ജീവിതം

അഡ്ജസ്റ്റ്‌മെന്റ് ജീവിതം

ജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ തയ്യാറാവാത്തതും വിവാഹമോചനസാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നതാണ്. എന്നാല്‍ പലരും പല വിട്ടു വീഴ്ചയ്ക്കും ശ്രമിക്കുമെങ്കിലും ഇത് അവസാനം കൊണ്ടെത്തിക്കുന്നത് വിവാഹ മോചനത്തില്‍ തന്നെ.

എന്നാല്‍ എല്ലാവരും ഒരു പോലല്ല

എന്നാല്‍ എല്ലാവരും ഒരു പോലല്ല

മുപ്പതിനു ശേഷം വിവാഹം കഴച്ചാല്‍ എല്ലാ വിവാഹങ്ങളും പരാജയമാകണമെന്നില്ല, എന്നാല്‍ ഇത്തരക്കാരില്‍ സാധ്യത കൂടുതലാണെന്നതാണ് സത്യം.

English summary

Divorce More Likely Married After age 30

People who wait until after their early 30s to get married are far more likely to end up getting a divorce.
Story first published: Friday, September 4, 2015, 12:28 [IST]
X
Desktop Bottom Promotion