For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യകലഹങ്ങളുടെ ചില കാരണങ്ങള്‍

|

ദാമ്പത്യത്തില്‍ വഴക്കുകള്‍ സാധാരണം. ചെറിയ വഴക്കുകളും സൗന്ദര്യപ്പിണക്കങ്ങളുമെല്ലാം ദാമ്പത്യം കൂടുതല്‍ മനോഹരമാക്കുന്നുവെന്നു പറയാം. എന്നാല്‍ ചില വഴക്കുകള്‍ വിവാഹമോചനം വരെയെത്താറുമുണ്ട്.

ചില പൊതുവായ കാരണങ്ങള്‍ ദാമ്പത്യകലഹങ്ങള്‍ക്കു വഴി വയ്ക്കാറുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

പണത്തിന്റെ പേരില്‍ പങ്കാളികള്‍ തമ്മിലുള്ള വഴക്കുകള്‍ പതിവാണ്. പണം ആവശ്യപ്പെടുന്നതും കൊടുക്കാത്തതും എടുക്കുന്നതും ചെലവാക്കുന്നതുമെല്ലാം വഴക്കുകള്‍ക്ക് ഇട വരുത്തും. അത്താഴത്തിനു ശേഷമുള്ള അരുതുകള്‍

Couple Fight

പങ്കാളിയുടെ ദുശീലങ്ങളുടെ പേരില്‍, ഇത് പുകവലിയാകാം, മദ്യപാനമാകാം, വഴക്കുകള്‍ സാധാരണമാണ്.

പങ്കാളികളില്‍ ഒരാളുടെ തിരക്കും വഴക്കുകള്‍ക്കുള്ള പ്രധാന കാരണമാണ്. തനിക്കായി തന്റെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് സമയം കണ്ടെത്താത്തത് പലപ്പോഴും വഴക്കുകള്‍ക്കു കാരണമാകാറുണ്ട്.

വിവാഹേതര ബന്ധങ്ങളും പൂര്‍വബന്ധങ്ങളുമെല്ലാം പങ്കാളികളുടെ ഇടയിലുള്ള വഴക്കുകള്‍ക്കുള്ള പ്രധാന കാരണമാണ്.

സെക്‌സിന്റെ കാര്യത്തിലും ചിലപ്പോള്‍ ദമ്പതികള്‍ തമ്മിലുള്ള വഴക്കുകള്‍ പതിവു തന്നെ.

പങ്കാളികളുടെ കുടുംബത്തെച്ചൊല്ലിയും മാതാപിതാക്കളെ ചൊല്ലിയും വഴക്കുകളുണ്ടാകുന്നതും സര്‍വസാധാരണമാണ്.

English summary

Top Reasons Why Couple Fight After Marriage

There are some common reasons why couples fight. You will agree with all these reasons if you are married and fighting!,
Story first published: Monday, December 15, 2014, 12:40 [IST]
X
Desktop Bottom Promotion