For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹം ധനം നോക്കിയോ?

By Shameer.K.A
|

രണ്ട് വ്യക്തികൾ തമ്മിലുള്ള പവിത്രമായ ഒരു ബന്ധമാണ് വിവാഹം. നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങളും പ്രണയവിവാഹങ്ങളും നമുക്കിടയിൽ നടക്കുന്നു. സ്നേഹിക്കപ്പെടാനും സംരക്ഷിക്കപ്പെടാനും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒരു ബന്ധം-അതാണ് വിവാഹം. എന്നാൽ ചിലര്‍ വിവാഹത്തെ കരുതുന്നത് ഒരു കച്ചവടമായാണ്. കൂടുതൽ ലാഭം കിട്ടുന്ന കച്ചവടം ഏതാണോ അത് തെരഞ്ഞെടുക്കുന്നു. അവഗണിക്കാനാവാത്ത ഒരു യാഥാര്ത്ഥ്യ മാണിത്. പണത്തിന് വേണ്ടി മാത്രം വിവാഹം കഴിക്കുന്നവർ നമുക്കിടയിലുണ്ട്.

കച്ചവടചിന്താഗതിയിൽ നടക്കുന്ന ഇത്തരം വിവാഹങ്ങൾ വിജയകരമായ ബന്ധങ്ങളായി മാറാറുണ്ട്. പണം നോക്കിയാണോ സ്നേഹം നോക്കിയാണോ വിവാഹം കഴിക്കേണ്ടതെന്ന് എന്നത് ഒരു ചോദ്യചിഹ്നമായി അപ്പോൾ അവശേഷിക്കുന്നു. സ്നേഹം ജീവിതത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യമാണെങ്കിൽ കൂടിയും പണത്തിന്റെ പങ്കിനെയും തള്ളിക്കളയാനാവില്ല. വര്ധിച്ചുവരുന്ന ആവശ്യങ്ങളും സാമ്പത്തികപ്രയാസങ്ങളും ഏതൊരാളെയും പ്രായോഗികമായി ചിന്തിക്കാൻ പ്രേരിപ്പിക്കും. ജീവൻ നിലനിർത്താൻ സ്നേഹം കൊണ്ട് മാത്രം കഴിയുകയില്ല. ചുറ്റും സാമ്പത്തികക്ലേശങ്ങളും കൈയിൽ ഒരു പണവുമില്ലാത്ത അവസ്ഥയാണെങ്കിൽ ആരെയും സ്നേഹം സഹായിക്കാൻ വരില്ല.

Marrying For Wealth Or Love: Which Is More Important

സ്നേഹം നോക്കാതെ പണം നോക്കി കല്യാണം കഴിക്കുന്നത് മൂലം നേട്ടമാണുണ്ടാവുക എന്നതിന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ സാധിക്കും. ബന്ധങ്ങൾ എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് താഴെ കാര്യകാരണസഹിതം വിശദീകരിക്കുന്നു.

സുരക്ഷിതത്വം-സ്നേഹം നോക്കിയാണെങ്കിലും പണം നോക്കിയാണെങ്കിലും കല്യാണത്തിലൂടെ ഉണ്ടാവേണ്ടത് സുരക്ഷിതത്വമാണ്. സുരക്ഷ എന്നത് സാമ്പത്തിക സ്ഥിരതക്ക് അനുസരിച്ച് ഇരിക്കും. മികച്ച സാമ്പത്തികസുരക്ഷയും സ്ഥിരതയും ലഭിക്കുന്ന വിവാഹം കഴിക്കുകയാണ് ഉത്തമം. സ്നേഹം എത്ര പ്രധാനമാണോ അത്ര പ്രധാനമാണ് സുരക്ഷയും. ഭാവിയെക്കുറിച്ചുള്ള മുൻകരുതൽ ഉണ്ടായിരിക്കണം. സ്വര്ണം കുഴിക്കുന്നവരായിരിക്കണമെന്നല്ല പകരം വിവാഹാനന്തരമുള്ള ഭാവിയെങ്കിലും സുരക്ഷിതമാക്കാനുള്ള കഴിവുള്ളവരാണ് എന്ന് ഉറപ്പുള്ള ബന്ധങ്ങൾ തിരഞ്ഞെടുക്കണം.

സുഖജീവിതം.-ജീവിതത്തിൽ എല്ലാ ലക്ഷ്വറികളും ലഭിക്കണമെന്നില്ല. അടിസ്ഥാന ആവശ്യങ്ങളെല്ലാം നിറവേറ്റിത്തരാൻ കഴിവുള്ളവരായിരിക്കണം പങ്കാളി. പ്രണയം മാത്രം നോക്കി വിവാഹം ചെയ്താൽ ഇത് ലഭിക്കണമെന്നില്ല. സ്നേഹിക്കുന്നയാളെ വിവാഹം ചെയ്യാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ തീര്ച്ചയായും ഇക്കാര്യങ്ങളെല്ലാം നോക്കി ചെയ്യുന്നതാണ് ഭാവിക്കു നല്ലത്.

സംതൃപ്തി-ഒരു ബന്ധം നിലനിൽക്കാൻ ഏറ്റവും വേണ്ടത് പരസ്പരസ്നേഹമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതോടൊപ്പം തന്നെ ഒരു കുടുംബം നിലനിൽക്കാൻ ഏറ്റവും വേണ്ടതാണ് ധനം. സംതൃപ്തമായ കുടുംബജീവിതത്തിന് പണം ഒരു പ്രധാന ഘടകമാവുന്നു. നല്ലൊരു കുടുംബജീവതവും അതോടൊപ്പം തങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റപ്പെടുകയും ചെയ്യണമെന്നാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുക. തന്റെട ഭാര്യ കുടുംബം നല്ല രീതിയിൽ നോക്കണമെന്നും തന്നെ സംതൃപ്തിപ്പെടുത്തണമെന്ന് പുരുഷനും ആഗ്രഹിക്കും. പണാധിഷ്ടതമാണെങ്കിലും ധനാതിഷ്ടിതമാണെങ്കിലും അവസാനം വേണ്ടത് സംതൃപ്തമായ ജീവിതമാണ്. ഇക്കാര്യത്തിൽ ഏറ്റവും വിജയിച്ച് കാണുന്നത് സ്നേഹാധിഷ്ടിതമായ വിവാഹത്തേക്കാൾ ധനാതിഷ്ടിതമായി നടക്കുന്ന വിവാഹങ്ങളാണ്.

കുടുംബബന്ധങ്ങൾ-സമൂഹത്തിൽ നടക്കുന്ന വിവാഹങ്ങൾ പണ്ടു മുതലേ ധനം നോക്കിയാണ്. കുടുംബങ്ങൾ തിരയുന്നത് ഒരേ ജാതിയിലുള്ള, തുല്യ സാമൂഹ്യനിലവാരമുള്ള പങ്കാളികളെയാണ്. പണം നോക്കി വിവാഹം കഴിച്ചവരായിരിക്കും തങ്ങളുടെ പിതാക്കൻമാരും മുത്തശ്ശൻമാരുമെന്നതിനാൽ അതിൽ വലിയ അദ്ഭുതത്തിന് വകയില്ല. വിവാഹാനന്തരം ഇവര്ക്കി ടയിൽ സ്നേഹം വളരുകയാണ് ചെയ്യുന്നത്. ഒരേ നിലവാരത്തിലും ബന്ധത്തിലുമുള്ളവരെ കണ്ടെത്താനാണ് അറേ‍ഞ്ചഡ് മാര്യേജുകാരും പണം നോക്കി വിവാഹം കഴിക്കുന്നവരും ശ്രമിക്കുക. സമൂഹത്തിലെ പലരെയു പിണക്കുകയും നാട്ടുനടപ്പുകൾ ലംഘിക്കുകയും ചെയ്യുന്ന രീതിയിലായിരിക്കും പലപ്പോഴും പ്രണയവിവാഹങ്ങൾ നടക്കുക.

നീണ്ടുനിൽപ്പ് -ധനം നോക്കിയോ സമ്പത്ത് നോക്കിയോ ഉണ്ടാകുന്ന ബന്ധങ്ങൾ പ്രണയവിവാഹങ്ങളേക്കാൾ കൂടുതൽ കാലം നിലനിൽക്കുമെന്നത് അദ്ഭുതപ്പെടുത്തുന്ന ഒരു സത്യമാണ്. പ്രണയവിവാഹങ്ങളിൽ പുതുമോടി കഴിയുമ്പോൾ പഴയ സ്നേഹവും ആരാധനയും നശിക്കുന്നതാണ് ഇതിനു കാരണം. ദൈനംദിന കാര്യങ്ങളിൽ പല സമ്മര്ദ്ദ ങ്ങളേയും നേരിടേണ്ടിവരുന്നു. വിവാഹജീവിതത്തിൽ തര്ക്കരവും ബഹളവും സ്വാഭാവികമാണ്. ഇത് ധനാധിഷ്ടിതമായ വിവാഹങ്ങളിലും ഉണ്ടായേക്കാം. പക്ഷേ സൈക്കിളിലിരുന്ന് കരയുന്നതിനേക്കാൾ ഉത്തമം ഒരു ബി.എം.ഡബ്ലിയൂവിൽ ഇരുന്ന് കരയുന്നതല്ലേ നല്ലത് എന്ന് ഒരു വട്ടം ചിന്തിക്കുന്നത്

Read more about: marriage വിവാഹം
English summary

Marrying For Wealth Or Love: Which Is More Important

Marriages are pious relationships bound between two people. There are either arranged marriages or love marriages. People marry because they want somebody to love, care and cherish them all life.
Story first published: Thursday, January 2, 2014, 14:11 [IST]
X
Desktop Bottom Promotion