For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറേഞ്ച്ഡ് മാര്യേജെങ്കില്‍.....

By Viji Joseph
|

ഭാരതത്തില്‍ ഇന്നും തുടര്‍ന്ന് പോരുന്ന പരമ്പരാഗതമായ വിവാഹ രീതിയാണ് മാതാപിതാക്കള്‍ നിശ്ചയിച്ചുറപ്പിക്കുന്ന അറേഞ്ച്ഡ് വിവാഹങ്ങള്‍. ഇതില്‍ രണ്ട് വ്യക്തികള്‍ പരസ്പരം ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് അറിവില്ലാതെ തന്നെ ബന്ധം സ്ഥാപിക്കുന്നു. മാതാപിതാക്കള്‍ മക്കള്‍ക്ക് പങ്കാളികളെ തിരയുകയും രണ്ടും പേരും കണ്ടുമുട്ടിയ ശേഷം ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്യുന്നു. എന്നാല്‍ വിവാഹത്തിന് മുമ്പ് ഇരുവര്‍ക്കും പരസ്പരം വളരെക്കുറച്ച് കാര്യങ്ങളേ അറിയാമായിരിക്കുകയുള്ളൂ.

ഒരു ഭാഗ്യക്കുറി പോലെയാണ് ഇത്തരം വിവാഹങ്ങള്‍. നിങ്ങള്‍ ഭാഗ്യമുള്ളയാളാണ് എങ്കില്‍ സ്വപ്നം കണ്ടതുപോലെയുള്ള ഒരു പങ്കാളിയെ ലഭിക്കും. ദൗര്‍ഭാഗ്യമുള്ളവരാകട്ടെ തുടര്‍ന്നുള്ള കാലം മുഴുവന്‍ ഒത്തുതീര്‍പ്പും, വിട്ടുവീഴ്ചകളും ചെയ്ത് കഴിഞ്ഞ് കൂടേണ്ടി വരും. ഒരു തരത്തില്‍ പറഞ്ഞാല്‍ അപരിചിതരായ ആളുകള്‍ തമ്മിലുള്ള ബന്ധത്തില്‍ സാവധാനമാകും പങ്കാളികള്‍ തമ്മില്‍ സ്നേഹം രൂപപ്പെട്ട് വരുന്നത്.

know your arrnaged marriage partner

അറേഞ്ച്ഡ് വിവാഹങ്ങളില്‍ പങ്കാളിയുടെ ശീലങ്ങള്‍ മനസിലാക്കുന്നത് ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഇത് അധികം പ്രയാസമില്ലെങ്കിലും അത്ര എളുപ്പമല്ല. വിവാഹബന്ധത്തിലേര്‍പ്പെടുന്ന ആളെക്കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. അവയില്‍ ചിലതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. സുഹൃത്തുക്കള്‍ - വിവാഹം ചെയ്യാന്‍ പോകുന്ന ആളെക്കുറിച്ചുള്ള വിവരങ്ങളും, രഹസ്യങ്ങളുമറിയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സുഹൃത്തുക്കളാണ്. സുഹൃത്തുക്കള്‍ക്ക് പങ്കാളിയുടെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് നല്ല അറിവുണ്ടായിരിക്കും. അവരുടെ ഇഷ്ടങ്ങളും, അനിഷ്ടങ്ങളും, രഹസ്യങ്ങളും, ജീവിതത്തിലെ പ്രധാന സംഭവങ്ങളുമൊക്കെ അവര്‍ക്കറിയാം. പ്രിയപ്പെട്ട സങ്കേതങ്ങള്‍, പൂര്‍വ്വ ബന്ധങ്ങള്‍ എന്നിവയൊക്കെ സുഹൃത്തുക്കളിലൂടെ അറിയാനാകും. വിവാഹത്തെ സംബന്ധിച്ച ഒരു ഉപദേശമെന്നത് പങ്കാളിയാകാന്‍ പോകുന്ന ആളുടെ സുഹൃത്തുക്കളുമായി ബന്ധം പുലര്‍ത്തണം എന്നതാണ്. സുഹൃത്തുക്കളിലൂടെ പങ്കാളിയെ സംബന്ധിച്ച വിവരങ്ങളെല്ലാം ലഭ്യമാകും. അഥവാ അത്തരം സുഹൃത്തുക്കള്‍ ഇല്ലാത്തയാളാണെങ്കില്‍ ഒരു വിചിത്രസ്വഭാവിയെയാണ് നിങ്ങള്‍ വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന് ഓര്‍മ്മിച്ചുകൊള്ളുക.

2. സഹോദരങ്ങള്‍‌ - കുടുംബത്തിലെ ആളുകളില്‍ നിന്ന് മാത്രമല്ല, സഹോദരങ്ങളില്‍ നിന്നും ഭാവി പങ്കാളിയെക്കുറിച്ച് അറിയാനാകും. പങ്കാളിയുടെ കുട്ടിക്കാലത്തെ ഓര്‍മ്മകളും, ശീലങ്ങളുമൊക്കെ അറിയാന്‍ സഹോദരന്മാരോടും, സഹോദരിമാരോടും സംസാരിക്കാം. ബന്ധുക്കളെക്കുറിച്ചും ഇത്തരത്തില്‍ അറിയാനാവും. നിങ്ങള്‍ ഇപ്പോള്‍ ഭാഗമായിരിക്കുന്ന ഒരു കുടുംബത്തിന്‍റെ ചരിത്രമറിയുന്നത് രസകരമായിരിക്കും.

3. ഫേസ്ബുക്ക് - വ്യക്തിവിവരങ്ങളെക്കുറിച്ചറിയാന്‍ ഏറെ സഹായകരമാണ് ഫേസ്ബുക്ക്. നിങ്ങളുടെ സുഹൃദ് ലിസ്റ്റില്‍ നിലവിലില്ലാത്ത പങ്കാളിയെ സെര്‍ച്ച് ചെയ്യാം. ഫോട്ടോകളും, സുഹൃത്തുക്കളുടെ വിവരങ്ങളുമൊക്കെ ആളെക്കുറിച്ച് ഏകദേശ ധാരണ നല്കും. പങ്കാളി ഇഷ്ടപ്പെടുന്ന സംഗീതം, സിനിമ, വിദ്യാഭ്യാസ പശ്ചാത്തലം എന്നിവയൊക്കെ ഫേസ്ബുക്ക് വഴി അറിയാനാകും. സ്റ്റാറ്റസ് അപ്ഡേറ്റുകളും സ്വഭാവം സംബന്ധിച്ച് കൂടുതല്‍ അറിവ് നല്കും.

4. കിടപ്പുമുറി - വിവാഹശേഷം കഴിയേണ്ടുന്ന കിടപ്പുമുറി പങ്കാളിയെക്കുറിച്ച് വ്യക്തമായ അറിവ് നല്കും. അലസനാണ് പങ്കാളിയെങ്കില്‍ മുറിയിലെ സാധനങ്ങളൊക്കെ അലങ്കോലമായാവും കിടക്കുക. ബെഡ്റും ഏറെ അടുക്കും ചിട്ടയുമുള്ളതാണെങ്കില്‍ ആള്‍ അച്ചടക്കമുള്ളതും, ചിലപ്പോള്‍ അല്പം ബോറടിപ്പിക്കുന്ന സ്വഭാവമുണ്ടെന്നും മനസിലാക്കാം. മുറിയില്‍ പുസ്തകങ്ങള്‍ക്കോ, മാഗസിനുകള്‍ക്കോ ആയി അല്പം തെരച്ചില്‍ നടത്തുക. അവയും പങ്കാളിയുടെ സ്വഭാവം വ്യക്തമാക്കും.

5. അമ്മായിയമ്മ - പങ്കാളിയുടെ നല്ല സ്വഭാവങ്ങളെല്ലാം അറിയണമെന്നുണ്ടെങ്കില്‍ അമ്മായിയമ്മയോട് ചോദിച്ചാല്‍ മതി. ഇഷ്ടഭക്ഷണം, ദൈനംദിന കാര്യങ്ങള്‍, ആവശ്യങ്ങള്‍ എന്നിവയൊക്കെ മനസിലാക്കാന്‍ ഇത് വഴി സാധിക്കും. അമ്മായിയമ്മയുമായി നല്ലൊരു ബന്ധം പുലര്‍ത്തുന്നത് പങ്കാളിയെക്കുറിച്ച് ഏറെ വിവരങ്ങളറിയാന്‍ ഒരു മാര്‍ഗ്ഗമാണ്.

English summary

know your arrnaged marriage partner

There are a few ways to know your arranged marriage partner quickly without letting your partner know.
Story first published: Thursday, January 9, 2014, 15:35 [IST]
X
Desktop Bottom Promotion