For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യത്തിലെ വിള്ളലുകള്‍ക്കു പിന്നില്‍

|

ദാമ്പത്യബന്ധങ്ങള്‍ക്ക് വിള്ളലുണ്ടാക്കുന്ന കാരണങ്ങള്‍ പലതാണ്. ചിലപ്പോള്‍ നിസാര പ്രശ്‌നങ്ങളായിരിയ്ക്കും, നാം കാണിയ്ക്കുന്ന അനാവശ്യ വാശികളായിരിയ്ക്കും ഇതിന് കാരണമാകുന്നത്.

ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന ഘടകങ്ങള്‍ പലതാണെങ്കിലും ചില പൊതുവായ കാരണങ്ങള്‍ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താറുണ്ട്.

ബന്ധങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്ന ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,

Relatiohship

ആശയവിനിമയത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്ന ഒന്നാണ്. ഇതുമൂലം തെറ്റിദ്ധാരണകള്‍ ഉണ്ടാകാനും ഇടയാകുന്നു.

പങ്കാളിയെപ്പറ്റി അമിതമായ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുന്നതും പലപ്പോഴും ബന്ധങ്ങളില്‍ വിള്ളല്‍ വീഴാനുള്ള കാരണമാകാറുണ്ട്. അമിത പ്രതീക്ഷകള്‍ ഒരിക്കലും നല്ലതല്ല.

വഴക്ക് ഒരു രാത്രിയ്ക്കപ്പുറം നീണ്ടുപോകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇങ്ങനെ വന്നാല്‍ ചിലപ്പോള്‍ നമ്മള്‍ പിടിച്ചാലും നില്‍ക്കാത്തിടത്തേയ്ക്ക് കുടുംബതകര്‍ച്ചകള്‍ ഉണ്ടായേക്കാം.

ദാമ്പത്യത്തിലാണെങ്കിലും ഓരോ വ്യക്തികള്‍ക്കും തനതായ വ്യക്തിത്വം വേണം. എന്നാല്‍ രഹസ്യങ്ങള്‍ സൂക്ഷിയ്ക്കുന്നത് പലപ്പോഴും ദാമ്പത്യകലഹങ്ങള്‍ക്ക് വഴി വച്ചേക്കാം.

സെക്‌സ് ദാമ്പത്യത്തില്‍ പ്രധാനമാണ്. ഇതിന് പങ്കാളികളില്‍ ഒരാള്‍ വിമുഖത കാണിയ്ക്കുന്നതും ദാമ്പത്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.

Read more about: relationship ബന്ധം
English summary

Important Reasons For Break Up

There are some major reasons behind each break up. Know about these mistakes,
Story first published: Monday, June 2, 2014, 15:46 [IST]
X
Desktop Bottom Promotion