For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പങ്കാളിക്കൊപ്പം എത്ര നേരം?

By Super
|

പങ്കാളിക്കൊപ്പം ചിലവഴിക്കേണ്ട സമയം എത്രയാണ്‌? പരസ്‌പര ബന്ധത്തിന്‌ ഏറെ പ്രാധാന്യം നല്‍കുന്ന ചിലര്‍ മുഴുവന്‍ സമയവും പങ്കാളിക്കൊപ്പം ചെലവിട്ട്‌ മറ്റ്‌ ബന്ധങ്ങളും സൗഹൃദങ്ങളും മറക്കും. എന്നാല്‍, മറ്റുചിലരാവട്ടെ മാസത്തില്‍ ഏതാനം ദിവസം മാത്രമായിരിക്കും പങ്കാളികള്‍ക്കൊപ്പം ചെലവിടുക.

ശേഷിക്കുന്നവര്‍ എങ്ങനെയാണ്‌? ശരിക്കും എത്ര സമയമാണ്‌ പങ്കാളിക്കൊപ്പം ചെലവിടേണ്ടത്‌?

100 ശതമാനം എന്നത്‌ വളരെ കൂടുതലാണ്‌ അതുപോലെ 0 ശതമാനം വളരെ കുറവുമാണ്‌. ഏറ്റവും അഭിമതമായ സമയം എത്രയാണ്‌ ?

ഇത്തരത്തില്‍ സമയം തുലനം ചെയ്യുക എന്നത്‌ നിങ്ങള്‍ വിചാരിക്കുന്നതിലും പ്രയാസമാണ്‌ . ഒരു വശത്ത്‌ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടവരായി മാറിയ പങ്കാളികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ പ്രേരണ ഉണ്ടാകുമ്പേള്‍ ജോലിയും മറ്റ്‌ ആവശ്യങ്ങളും ഈ സമയത്തിന്‌ പരിധി നിശ്ചിയിക്കുന്നു.

എങ്ങനെ സമയം തുലനം ചെയ്യണമെന്ന്‌ മനസ്സിലാക്കാം

സൗഹൃദം മറക്കരുത്‌

സൗഹൃദം മറക്കരുത്‌

പലപ്പോഴും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഒപ്പം ചെലവഴിച്ച സമയം പങ്കാളിയ്‌ക്കായി മാറ്റി വയ്‌ക്കേണ്ടി വരും. സൗഹൃദവലയങ്ങളിലെ സാന്നിദ്ധ്യം പലര്‍ക്കും കുറയ്‌ക്കേണ്ടി വരും. ഉദാഹരണത്തിന്‌ സ്‌ത്രീകള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്‌ പങ്കാളിക്കൊപ്പമാവുകയും സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയം തീരെ കുറയുകയും ചെയ്യും.

അമിതമായ അടുപ്പം

അമിതമായ അടുപ്പം

നിങ്ങളെ കാണുന്നതേയില്ല എന്ന്‌ സുഹൃത്തുക്കള്‍ പരാതിപ്പെട്ടു തുടങ്ങുമ്പോഴും നിങ്ങള്‍ എവിടെപ്പോയി എന്ന്‌ ബന്ധുക്കള്‍ അത്ഭുതപ്പെട്ടു തുടങ്ങുമ്പോഴും പങ്കാളിക്കൊപ്പം ചെലവഴിക്കേണ്ട സമയം സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാകും.

അമിത ആശ്രയത്വം ഒഴിവാക്കുക

അമിത ആശ്രയത്വം ഒഴിവാക്കുക

എല്ലാ ആവശ്യങ്ങള്‍ക്കും പങ്കാളിയെ അമിതമായി ആശ്രയിക്കുന്നവരുണ്ട്‌. അവരുടെ സാമൂഹ്യജീവിതം ചുറ്റികറങ്ങുന്നത്‌ പങ്കാളിക്ക്‌ ചുറ്റും മാത്രമായിരിക്കും. അവധി ദിവസങ്ങള്‍ അവര്‍ക്കൊപ്പം മാത്രമായിരിക്കും ചെലവഴിക്കുക. അവരുടെ സുഹൃത്തുക്കള്‍ പങ്കാളി മാത്രമായിരിക്കും . ഈ സമീപനം അപകടകരമാം വിധം പരസ്‌പരം അമിതമായി ആശ്രയിക്കുന്നതിന്‌ ഇടയാക്കും. ഇത്‌ അമിത പ്രതീക്ഷകള്‍ സൃഷ്ടിക്കുകയും പരസ്‌പരമുള്ള ബന്ധത്തിന്റെ ഇഴകള്‍ അകലുന്നതിലേക്ക്‌ നയിക്കുകയും ചെയ്യും. പരസ്‌പരം ആശ്രയിക്കുമ്പോഴും നിങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക.

സ്വന്തമായി സമയം ചെലവഴിക്കുക

സ്വന്തമായി സമയം ചെലവഴിക്കുക

മറ്റുള്ളവര്‍ക്കായി എന്ന പോലെ അവനവന്‌ വേണ്ടിയും സമയം ചെയലവഴിക്കുക. സ്വയം ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാനും സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കാനും പങ്കാളിക്കൊപ്പമല്ലാതെ സമയം കണ്ടെത്തണം. ബന്ധങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെങ്ങിലും സ്വന്തം കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തുന്നതിനും പരിഗണന നല്‍കണം.

സന്തുലനം നിലനിര്‍ത്തുക

സന്തുലനം നിലനിര്‍ത്തുക

പരസ്‌പരം പങ്കിടുന്ന സമയം സന്തുലിതമാണെങ്കില്‍ പങ്കാളികള്‍ ഒരുമിച്ച്‌ ചെലവഴിക്കുന്ന സമയം ഏറെ സന്തോഷപൂര്‍ണമായിരിക്കും. അതോടൊപ്പം സൗഹൃദങ്ങളും കുടുംബ ബന്ധങ്ങളും സ്‌നേഹത്തോടെ നിലനിര്‍ത്താനും തൊഴില്‍ പരമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും കഴിയും. ശരിയായ സംതുലനം ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്ന്‌ പറയാം.

Read more about: relationship ബന്ധം
English summary

How Much Time Should You Spend With Your Partner

Striking a balance is much harder than you think. On one hand, people are tempted to spend time with their partners, who go on to become the most important people in their lives.
X
Desktop Bottom Promotion