For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോജിച്ച പങ്കാളിയെ കണ്ടെത്താം

By Super
|

സന്തുഷ്ടമായ ദാമ്പത്യബന്ധത്തിന് യോജിച്ച ജീവിത പങ്കാളിയെ തെരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്.

ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങളെ സംബന്ധിക്കുന്ന നിര്‍ണ്ണായകമായ കാര്യങ്ങളെ കണക്കിലെടുക്കുകയാണ്.

യോജിച്ച പങ്കാളിയെ കണ്ടെത്തുന്നത് എങ്ങനെ സാധ്യമാക്കാമെന്നാണ് ഇവിടെ പറയുന്നത്.

1. നിങ്ങളുമായി വേഗത്തില്‍ ബന്ധം സ്ഥാപിക്കുന്നയാള്‍

1. നിങ്ങളുമായി വേഗത്തില്‍ ബന്ധം സ്ഥാപിക്കുന്നയാള്‍

വേഗത്തില്‍ നിങ്ങളുമായി സംഭാഷണത്തിലേര്‍പ്പെടാന്‍ സാധിക്കുന്ന ആളെ തെരഞ്ഞെടുക്കാം. ഇത്തരത്തില്‍ നിങ്ങളോടൊപ്പം കാര്യങ്ങള്‍ ചെയ്യാനും, സംസാരിക്കാനും തയ്യാറാകുന്നവരുമായുള്ള ബന്ധം ബോറടിപ്പിക്കുന്നതാവില്ല.

2. ഒരേ താല്പര്യങ്ങള്‍

2. ഒരേ താല്പര്യങ്ങള്‍

നിങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് സമാനമായവയുള്ള പങ്കാളിയെ തെരഞ്ഞെടുക്കുന്നത് അനുയോജ്യമാണ്. എന്നാല്‍ നിങ്ങളുടെ എല്ലാ താല്പര്യങ്ങളും അതേ പോലെ തന്നെ മറ്റൊരാള്‍ക്കുണ്ടാവില്ല, എന്നാല്‍ ചിലത് ഉണ്ടാവുകയും ചെയ്യും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും, റിലേഷന്‍ഷിപ്പ് എക്സ്പെര്‍ട്ടുമായ സീമ ഹിന്‍ഗോറാനിയുടെ അഭിപ്രായത്തില്‍ നിങ്ങള്‍ ഒരാള്‍ക്കൊപ്പം ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഇരുവരും ഒരേ പോലെ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന് നിങ്ങള്‍ ഒരു സിനിമ പ്രേമിയാണെങ്കില്‍ സിനിമ ഇഷ്ടപ്പെടുന്ന മറ്റുള്ളവരെയും നിങ്ങള്‍ക്ക് ഇഷ്ടമാകും. ഇത് നിങ്ങളുടെ ജീവിതം ആസ്വാദ്യകരമാക്കും.

3. പങ്കാളിയുടെ പ്രതിഭ

3. പങ്കാളിയുടെ പ്രതിഭ

നിങ്ങള്‍ ഒരു മെല്ലെപ്പോക്കുകാരനും പങ്കാളി അമിതോത്സാഹമുള്ള ആളുമാണെങ്കില്‍ അത് ദാമ്പത്യബന്ധത്തിന് ഭീഷണിയാകാം. കാര്യങ്ങളെ സംബന്ധിച്ച് എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്ന് പരസ്പരം നോക്കി വിശകലനം ചെയ്യണം.

4. കുടുംബത്തിന്‍റെ നില

4. കുടുംബത്തിന്‍റെ നില

ഒരു ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെയും കുടുംബത്തിന്‍റെയും നില പരിഗണിക്കുക. സാമൂഹികമായി നിങ്ങളുടെ നിലയിലുള്ള ഒരാളല്ല പങ്കാളിയെങ്കില്‍ അത് പ്രശ്നമാകില്ല എന്ന് ഉറപ്പ് വരുത്തണം.

5. പരസ്പര ബഹുമാനം

5. പരസ്പര ബഹുമാനം

നിങ്ങളേയും, നിങ്ങളുടെ സ്വപ്നങ്ങളേയും, ലക്ഷ്യങ്ങളേയും, വ്യക്തിത്വത്തെയും ബഹുമാനിക്കാത്ത ഒരാളോടൊപ്പം ജിവിക്കുക അസാധ്യമാണ്. നിങ്ങളെ അംഗീകരിക്കുന്ന ഒരാളെ പങ്കാളിയായി തെരഞ്ഞെടുക്കുക.

6. വിശ്വസ്തത

6. വിശ്വസ്തത

ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് വിശ്വസനീയമായ ഒരു പങ്കാളിയെ തെരഞ്ഞെടുക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പരസ്പരം വിശ്വസ്ഥതയില്ലാതെ ഒരു ദാമ്പത്യജീവിതം സാധ്യമാകില്ല.

7. ഒരുമിച്ച് സമയം ചെലവഴിക്കല്‍

7. ഒരുമിച്ച് സമയം ചെലവഴിക്കല്‍

ഒരേ താല്പര്യങ്ങള്‍ പോലെ പ്രധാനപ്പെട്ടതാണ് ഒരുമിച്ച് ചെലവഴിക്കുന്ന സമയവും. നിങ്ങള്‍ക്കൊപ്പം മതിയായ സമയം ചെലവഴിക്കാനിഷ്ടപ്പെടുന്ന പങ്കാളിയുണ്ടാവേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

വിവാഹത്തിന്‌ മുമ്പ്‌ സെക്‌സ് വേണ്ട!!

Read more about: relationship ബന്ധം
English summary

7 Ways To Choose The Right Partner

Selecting the right life partner is necessary to lead a happy married life. Here's how you can select your perfect one.
Story first published: Saturday, October 25, 2014, 13:55 [IST]
X
Desktop Bottom Promotion