For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബന്ധങ്ങളിലെ വിളളല്‍ തിരിച്ചറിയാം...

By Super
|

ബന്ധങ്ങള്‍ ആരംഭിക്കാനെളുപ്പമാണ്, എന്നാല്‍ നിലനിര്‍ത്താന്‍ പ്രയാസമാണ് എന്നൊരു ചൊല്ലുണ്ടല്ലോ. ഇന്നത്തെ സാഹചര്യത്തില്‍ ദീര്‍ഘകാലം ബന്ധങ്ങള്‍ നിലനിര്‍ത്തുക എന്നത് അല്പം പ്രയാസമുള്ള ഒന്നാണ്. നിരന്തരമായ പരിശ്രമവും, സഹവര്‍ത്തിത്വവും വഴിയേ ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോകാനാവൂ.

ഇന്ത്യയിലെ പുരുഷന്മാരുടെ ഭാര്യാ സങ്കല്‍പം

എന്നാല്‍ എത്രത്തോളം പരിശ്രമിച്ചാലും ചിലപ്പോള്‍ അവ ഫലം നല്കാതെ പോവുകയും രണ്ടാളും വേര്‍പിരിയാന്‍ തീരുമാനിക്കുകയും ചെയ്തേക്കാം. ഒരു ബന്ധം വേര്‍പിരിയലിലേക്കെത്തിയോ എന്ന് മനസിലാക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഏതാനും ലക്ഷണങ്ങളാണ് ഇവിടെ പറയുന്നത്.

1. ബഹുമാനമില്ലായ്മ

1. ബഹുമാനമില്ലായ്മ

ആരോഗ്യകരമായ ബന്ധത്തില്‍ പരസ്പരബഹുമാനം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നിങ്ങളുടെ ബന്ധം പ്രണയമായാലും, സൗഹൃദമായാലും അത് ഇങ്ങനെ തന്നെയാണ്. നിങ്ങളുടെ പങ്കാളി സദാ നിങ്ങളെ അപമാനിക്കുകയോ, താഴ്ത്തിക്കെട്ടുകയോ ചെയ്യുന്നുവെങ്കിലും, അക്കാര്യത്തില്‍ കുറ്റബോധം തോന്നുന്നില്ല എങ്കിലും ആ ബന്ധം അധികകാലത്തേക്ക് നീളാനിടയില്ല. വ്യക്തിപരമായ പരിധികള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നുവെങ്കില്‍ ബന്ധം അവസാനിച്ചതായും ബഹുമാനം നഷ്ടപ്പെട്ട് കഴിഞ്ഞതായും മനസിലാക്കാം.

2. പരസ്പരാകര്‍ഷണം ഇല്ലായ്മ

2. പരസ്പരാകര്‍ഷണം ഇല്ലായ്മ

ആരോഗ്യകരമായ ഒരു ബന്ധത്തിന് അനുയോജ്യരായ പങ്കാളികള്‍ ഒരു സുപ്രധാന ഘടകമാണ്. വിരുദ്ധമായവ ആകര്‍ഷിക്കപ്പെടും എന്ന് പറയാറുണ്ടെങ്കിലും അത് അധികകാലം നീണ്ടുനില്‍ക്കണമെന്നില്ല. ജീവിതത്തെ സംബന്ധിച്ച് ഇരുവര്‍ക്കുമുള്ള അടിസ്ഥാനാശയങ്ങള്‍ വ്യത്യസ്ഥമാണെങ്കില്‍ പരസ്പരാകര്‍ഷണത്തിന് വലിയ സ്ഥാനമുണ്ടാകില്ല. താമസിയാതെ പരസ്പരം അകല്‍ച്ച വര്‍ദ്ധിക്കുകയും ബന്ധം ദുര്‍ബലമാവുകയും ചെയ്യും.

3. വാദപ്രതിവാദങ്ങള്‍

3. വാദപ്രതിവാദങ്ങള്‍

എല്ലാ ബന്ധങ്ങളിലും ഉയര്‍ച്ച താഴ്ചകളുണ്ട്. അതേ പോലെ തന്നെയാണ് വാദപ്രതിവാദങ്ങളും. രണ്ട് വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ വ്യത്യസ്ഥമായിരിക്കുമെന്ന കാര്യം വ്യക്തമാണ്. അതിനാല്‍ തന്നെ അവിടെ അഭിപ്രായങ്ങളിലെ വ്യത്യാസങ്ങളും സ്വഭാവികമായും ഉയരും. എന്നാല്‍ അത് വലുതാവുകയും പരിധികള്‍ ലംഘിക്കുകയും ചെയ്താല്‍ അത് രണ്ട് പേരെയും നിരാശരാക്കുകയും ബന്ധത്തിന്‍റെ അന്ത്യത്തിലേക്ക് നയിക്കുകയും ചെയ്യും.

4. സമയമില്ലായ്മ

4. സമയമില്ലായ്മ

നിങ്ങളെ സംബന്ധിച്ച് ബന്ധത്തിന് അല്പം പോലും പ്രാധാന്യം ഇല്ലെങ്കില്‍ അത് ശക്തി നഷ്ടപ്പെട്ട് തകര്‍ന്ന് തുടങ്ങും. പ്രതിജ്ഞാബദ്ധമായ ഒരു ബന്ധത്തില്‍ സമയവും, ശ്രദ്ധയും ആവശ്യമാണ്. അവ ഇല്ലാതായാല്‍ അത് ബന്ധത്തിന്‍റെ അവസാനത്തിലേക്ക് നയിക്കും.

5. താല്പര്യം നഷ്ടപ്പെടുക

5. താല്പര്യം നഷ്ടപ്പെടുക

പങ്കാളി എന്ത് സംസാരിക്കുന്നുവെന്നോ, എന്താണ് ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതെന്നോ ശ്രദ്ധിക്കാതിരിക്കുന്നത് ബന്ധത്തിലെ വിരസതയും അകല്‍ച്ചയുമാണ് കാണിക്കുന്നത്. അതേ രീതി തിരിച്ചും സ്വീകരിക്കുകയും ബന്ധത്തില്‍ നിന്ന് പുറത്ത് കടക്കുകയുമാകും ഉചിതമായ കാര്യം.

Read more about: relationship ബന്ധം
English summary

Signs Of A Dead End Relationship

Seldom it happens that how many efforts you are giving doesn't bring out any fruitful outcome and most probably those two are destined to a dead end and nothing else. Here are the five signs that will tell you, now nothing remains in between both of that can help in sustaining the relationship.
X
Desktop Bottom Promotion