For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹത്തിന്‌ മുമ്പ്‌ പുരുഷന്മാര്‍ ചെയ്യേണ്ട 15 കാര്യങ്ങള്‍

By Super
|

നിങ്ങള്‍ ഉടന്‍ തന്നെ വിവാഹിതനാകാന്‍ പോവുകയാണോ? വിവാഹ ജീവിതത്തിലേക്ക്‌ കടക്കുന്നതിന്‌ മുമ്പ്‌ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. അവ നിങ്ങള്‍ക്ക്‌ സുഖവും സന്തോഷവും നല്‍കും.

വിവാഹം നിങ്ങള്‍ക്കു ചേര്‍ന്നതല്ലാ...

ഇക്കാര്യങ്ങള്‍ പിന്നീട്‌ ചെയ്യാമെന്ന്‌ കരുതി മാറ്റിവച്ചാല്‍, ഒരുപക്ഷെ ജീവിത്തതില്‍ ഒരിക്കലും നിങ്ങള്‍ക്ക്‌ അവ ചെയ്യാന്‍ കഴിഞ്ഞെന്നുവരില്ല.

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

നിങ്ങള്‍ക്ക്‌ ആവശ്യമുള്ള എല്ലാ ഉപകരണങ്ങളും വാങ്ങുക. നിങ്ങളുടെ ഭാര്യ ഇത്തരം സാധനങ്ങള്‍ വാങ്ങുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്ന്‌ അറിയാന്‍ കഴിയില്ലല്ലോ?

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട എല്ലാ ആക്ഷന്‍ സിനിമകളും കാണുക. വിവാഹം കഴിയുന്നതോടെ നിങ്ങളുടെ സിനിമാ താത്‌പര്യങ്ങളില്‍ മാറ്റം വരുകയും കൂടുതല്‍ ഗൗരവതരമായ സിനിമകളുടെ ആരാധകനായി നിങ്ങള്‍ മാറുകയും ചെയ്യാം.

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

തൊട്ടതിനും പിടിച്ചതിനും സത്യം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ശീലമായാല്‍ ഇത്‌ പ്രശ്‌നമായി മാറും. സത്യം ചെയ്യല്‍ നിരുപദ്രവകരമാണെങ്കില്‍ മിക്ക ഭാര്യമാരും അത്‌ കാര്യമാക്കാറില്ല.

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

സ്‌കൂളിലും കോളിജിലും ഒപ്പം പഠിച്ച സുഹൃത്തുക്കളെ കാണുക. പിരിയുന്നതിന്‌ മുമ്പ്‌ കല്ല്യാണക്കാര്യം അവരോട്‌ പറയുക. കത്ത്‌ നല്‍കി അവരെ ക്ഷണിക്കുക.

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

സ്‌ത്രീകളോട്‌ എങ്ങനെ സംസാരിക്കണം, പെരുമാറണം എന്ന്‌ കൃത്യമായി മനസ്സിലാക്കുക. അല്ലെങ്കില്‍ പെട്ടെന്ന്‌ നിങ്ങളുടെ വിവാഹ ജീവിതത്തിന്റെ താളംതെറ്റും.

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

സ്‌ത്രീകളോട്‌ അടുത്തിടപഴകി പരിചയമില്ലെങ്കില്‍ കുറച്ച്‌ കഴിയുമ്പോള്‍ വിവാഹ ജീവിത്തില്‍ അസ്വസ്ഥതകള്‍ തലപൊക്കാന്‍ തുടങ്ങും. അതുകൊണ്ട്‌ സ്‌ത്രീകളോട്‌ നന്നായി പെരുമാറാന്‍ പഠിക്കുക.

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

പാചകം അഭ്യസിക്കുക. ഇത്‌ ഭാര്യയുടെ സ്‌നേഹം പിടിച്ചുപറ്റാന്‍ മാത്രമല്ല അപ്രതീക്ഷിത സമയങ്ങളില്‍ പട്ടിണിയാകാതിരിക്കാനും നിങ്ങളെ സഹായിക്കും.

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

പണം ചെലവഴിക്കുന്നതിലും മറ്റും കൂടുതല്‍ ശ്രദ്ധിക്കുക. ഇത്രയും കാലം നിങ്ങള്‍ എത്രവലിയ ധൂര്‍ത്തനായിരുന്നെങ്കിലും സാരമില്ല. ഇനി നിങ്ങളുടെ ബാങ്ക്‌ ബാലന്‍സ്‌ മെച്ചപ്പെടുത്തണം.

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

വിവാഹശേഷം എങ്ങനെ പണം ചെലവഴിക്കണമെന്ന്‌ ആലോചിച്ച്‌ തീരുമാനിക്കുക. ഭാര്യ ഭാവിയിലേക്ക്‌ വേണ്ടി സമ്പാദിക്കണമെന്ന്‌ കരുതുമ്പോള്‍ നിങ്ങള്‍ മുഴുവന്‍ പണവും ചെലവാക്കി കളയുകയാണെന്നിരിക്കട്ടെ. വിവാഹബന്ധം വഷളാകും.

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

ഒറ്റയ്‌ക്ക്‌ യാത്ര പോവുക. ഒരിക്കലും ശ്രദ്ധിക്കാതെ പോയ എന്തെങ്കിലും സ്വഭാവസവിശേഷത തിരിച്ചരിയാന്‍ ഈ യാത്ര നിങ്ങളെ സഹായിക്കും. ഒരിക്കലും മറക്കാനാവാത്ത അനുഭവമായി ആ യാത്ര മാറുകയും ചെയ്യും.

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

പഠിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാം പഠിക്കാന്‍ ചേരുക. ഗിത്താറോ സ്‌പാനിഷോ എന്ത്‌ വേണമെങ്കിലും പഠിക്കാം. ഇപ്പോള്‍ ചെയ്‌തില്ലെങ്കില്‍ പിന്നെ അവയ്‌ക്ക്‌ പിന്നാലെ പോവാതിരിക്കുന്നതായിരിക്കും നല്ലത്‌.

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

ആഗ്രഹങ്ങളെ പിന്തുടരുക. മിക്ക ആളുകള്‍ക്കും അവര്‍ക്ക്‌ ഇഷ്ടപ്പെട്ട ജോലി ചെയ്യാന്‍ കഴിയാറില്ല. അതുകൊണ്ട്‌ വിവാഹത്തിന്‌ മുമ്പ്‌ നിങ്ങളുടെ ആഗ്രഹങ്ങള്‍ മനസ്സിലാക്കി അവയ്‌ക്ക്‌ വേണ്ടി കുറച്ച്‌ സമയം ചെലവഴിക്കുക. ഏതെങ്കിലും ഉള്‍നാടന്‍ ഗ്രാമത്തില്‍ ജീവിക്കണമെന്നാണ്‌ നിങ്ങളുടെ ആഗ്രഹമെന്നിരിക്കട്ടെ, അത്‌ ചെയ്യുക.

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

എപ്പോള്‍ കുട്ടികള്‍ ആകാം? എത്ര കുട്ടികള്‍ വേണം? തുടങ്ങിയ കാര്യങ്ങളില്‍ നിങ്ങളുടെ നിലപാട്‌ തീരുമാനിക്കുക. പരസ്‌പരം ആലോചിച്ച്‌ ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തുന്നതാണ്‌ സന്തോഷകരമായ വിവാഹ ജീവിതത്തിലേക്കുള്ള ആദ്യപടി.

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

മാന്യനായി ജീവിക്കാന്‍ തുടങ്ങുക. നിങ്ങളുടെ വീടും പരിസരവും സിഗരറ്റ്‌ കുറ്റികളും മദ്യക്കുപ്പികളും കൊണ്ട്‌ നിറഞ്ഞിരിക്കുകയാണെങ്കില്‍, സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിവരാന്‍ നിങ്ങള്‍ക്ക്‌ ഹ്രസ്വകാല പരിശീലനം ആവശ്യമാണ്‌. നിങ്ങള്‍ ഹോസ്‌റ്റലില്‍ അല്ല താമസിക്കുന്നതെന്ന്‌ തിരിച്ചറിയുക.

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

വിവാഹത്തിനൊരുങ്ങും പുരുഷനോ, എങ്കില്‍...

നിങ്ങളുടെ പരിമിതികളെ കുറിച്ച്‌ ബോധവാനാകുക. പങ്കാളിയുടെ കുറ്റവും കുറവും കണ്ടുപിടിക്കുന്നതിന്‌ മുമ്പ്‌ സ്വന്തം പരിമിതകളെ കുറിച്ച്‌ അറിഞ്ഞിരുന്നാല്‍ മാത്രമേ വിവാഹ ജീവിതം മുന്നോട്ട്‌ പോകൂ. നിങ്ങള്‍ക്ക്‌ നിയന്ത്രണം വിടുന്ന സാഹചര്യങ്ങളെ കുറിച്ച്‌ അറിഞ്ഞിരുന്നാല്‍ വീട്ടിലുണ്ടാകുന്ന പല പ്രശ്‌നങ്ങളും ഒഴിവാക്കാനാകും. സത്യസന്ധത പാലിക്കുക. പ്രതീക്ഷകളില്‍ യാഥാര്‍ത്ഥ്യബോധം പുലര്‍ത്തുക.

Read more about: marriage വിവാഹം
English summary

15 Things Every Man Must Do Before Getting Married

Are you a bachelor ready to step into married life? Well, before experience the taste of marriage life, try to do this things which give you pleasure as well as some happiness. Here are 15 things every man must do before getting married.
 
 
Story first published: Saturday, June 28, 2014, 11:41 [IST]
X
Desktop Bottom Promotion