For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്കുമാകാം നല്ലൊരു മരുമകള്‍!!

By Super
|

വിവാഹജീവിതത്തില്‍ ഒരു സ്ത്രീ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്നത് ഭര്‍ത്താവിന്‍റെ അമ്മയുമായുള്ള സൗഹാര്‍ദ്ദപരമായ ജീവിതമായിരിക്കും. ഭാര്യയെയും ഭര്‍ത്താവിനെയും ഇത് ബാധിക്കാമെങ്കിലും സ്ത്രീക്കാവും കൂടുതല്‍ പ്രശ്നമാവുക.

ദാമ്പത്യത്തിലെ വിള്ളലുകള്‍ക്കു പിന്നില്‍

പഠനങ്ങളനുസരിച്ച് 60 ശതമാനം വിവാഹബന്ധങ്ങളിലും അമ്മായി അമ്മയുമായുള്ള സംഘര്‍ഷം ഒരു യാഥാര്‍ത്ഥ്യമാണ്. വെറുപ്പിക്കുകയും, കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയും ചെയ്യുന്ന അമ്മായി അമ്മമാരാവും പ്രധാന പ്രശ്നക്കാര്‍. ഈ പ്രശ്നം പരിഹരിക്കാന്‍ പോസിറ്റീവായ സമീപനവും, ബഹുമാനിക്കലും സഹായിക്കും.

അമ്മായി അമ്മ മരുമകള്‍ ബന്ധത്തെ കൂടുതല്‍ സൗഹാര്‍ദ്ദപരമാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. പോസിറ്റീവ് സമീപനം

1. പോസിറ്റീവ് സമീപനം

നിങ്ങള്‍ ഒരു മരുമകളുടെ വേഷം ആദ്യമായി ഇടുന്നത് പോലെ തന്നെ ഒരു അമ്മായി അമ്മയുടെ വേഷം ഭര്‍ത്താവിന്‍റെ അമ്മയും ആദ്യമായി അണിയുന്നതാവും. എല്ലായ്പോഴും അവരോട് പോസിറ്റീവായ ഒരു സമീപനം പുലര്‍ത്താന്‍ ശ്രദ്ധിക്കണം. പ്രായമായ സ്ത്രീകള്‍ ഈ വേഷത്തില്‍ കൂടുതല്‍ അനുയോജ്യമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും.

2. തുല്യത

2. തുല്യത

നിങ്ങളുടെ അമ്മയ്ക്ക് തുല്യയായി അമ്മായി അമ്മയെയും പരിഗണിക്കുക. ഉദാഹരണമായി നിങ്ങള്‍ അമ്മയ്ക്ക് ഒരു ജന്മദിന സമ്മാനം നല്കുന്നുവെങ്കില്‍ അമ്മായി അമ്മയ്ക്കും നല്കാന്‍ മറക്കരുത്. നിങ്ങള്‍ക്ക് കുട്ടികളുണ്ടെങ്കില്‍ അമ്മയെ സന്ദര്‍ശിക്കുന്ന അതേ പോലെ തന്നെ അമ്മായി അമ്മയെയും സന്ദര്‍ശിക്കുക.

3. വൈകാരികത

3. വൈകാരികത

ഒരു സ്ത്രീ തന്‍റെ മകനെ വളര്‍ത്തുന്നതിനായി ജീവിതത്തില്‍ ഏറിയ പങ്കും ചെലവഴിക്കുന്നു. അതിനാല്‍ തന്നെ മറ്റൊരാള്‍ മകന്‍റെ ജീവിതത്തിലേക്ക് കടന്ന് വരുമ്പോള്‍ അവര്‍ കൂടുതല്‍ ശ്രദ്ധാലുവാകും.

ഏറിയ പങ്ക് അമ്മമാരും മരുമകളുമായി ഒരു മത്സരമനോഭാവം പുലര്‍ത്തില്ലെങ്കിലും ചിലരെങ്കിലും അത്തരക്കാരാണ്. ഭര്‍ത്താവില്ലാതെ കുട്ടികളെ കേന്ദ്രീകരിച്ച് ഏറെക്കാലം ജീവിച്ചവരും, അതല്ലെങ്കില്‍ ഒറ്റ പുത്രന്‍ മാത്രമുള്ളവരുമാണ് പ്രധാനമായും ഇത്തരത്തില്‍ പെരുമാറുക. അമ്മായി അമ്മ അവര്‍ പാകം ചെയ്യുന്ന ഭക്ഷണം നിങ്ങളുടെ ഭര്‍ത്താവിന് ഏറെ ഇഷ്ടമാണ് എന്ന് പറയുമ്പോള്‍ ഇപ്പോള്‍ തന്‍റെ പാചകമാണ് ഏറെയിഷ്ടം എന്ന രീതിയില്‍ സംസാരിക്കരുത്. ഇത്തരത്തിലുള്ള സംസാരം അമ്മായി അമ്മയെ വേദനിപ്പിക്കാനിടയാക്കും.

4. ബഹുമാനം

4. ബഹുമാനം

അമ്മായി അമ്മയോട് ബഹുമാനത്തോടെ പെരുമാറണം. അവരുടെ പ്രായവും അനുഭവസമ്പത്തും ബഹുമാനാര്‍ഹമാണ്. ജിവിതത്തില്‍ നിരവധി കഷ്ടപ്പാടുകളിലൂടെ കടന്ന് വന്നവരായിരിക്കും അവര്‍. ബാല്യം, കുട്ടികളെ വളര്‍ത്തിയത്, ജീവിതാനുഭവങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ അവരോട് സംസാരിക്കുക. ഇത് വഴി പരസ്പരം ഒരു അടുപ്പമുണ്ടാവുകയും അത് ദൃഡമാവുകയും ചെയ്യും.

5. പ്രതീക്ഷകള്‍

5. പ്രതീക്ഷകള്‍

നിങ്ങള്‍ വിവാഹം കഴിപ്പിക്കപ്പെട്ട് അയക്കുന്ന കുടുംബത്തിനെക്കുറിച്ച് അറിയാന്‍ സമയമെടുക്കും. മരുമക്കളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതാണ് പതിവ്. എന്നാല്‍ അത് സംഭവിച്ചില്ലെങ്കിലും വിഷമിക്കേണ്ടതില്ല. നിങ്ങളെ മനസിലാക്കാന്‍ അവര്‍ക്ക് സമയം നല്കുക.

6. ശ്രദ്ധ

6. ശ്രദ്ധ

അമ്മായി അമ്മ നിങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ അവര്‍ക്ക് വേണ്ടും വിധം ശ്രദ്ധ നല്കുക. അവരോടൊപ്പം ഇരിക്കുകയും സംസാരിക്കുകയും പുറത്ത് പോവുകയും ചെയ്യുക. ഇത് പരസ്പരമുള്ള അടുപ്പം വര്‍ദ്ധിപ്പിക്കും. അഥവാ ചുറ്റുപാടും നടക്കാനാണ് താല്പര്യമെങ്കില്‍ ഭര്‍ത്താവിനെ വീട്ടുജോലിയില്‍ സഹായിക്കാനാവശ്യപ്പെട്ട് സമയം കണ്ടെത്തുക.

7. വര്‍ത്തമാനം

7. വര്‍ത്തമാനം

അമ്മായി അമ്മയെ വിളിക്കുകയും പ്രധാന കാര്യങ്ങളെ സംബന്ധിച്ച് സംസാരിക്കുകയും ചെയ്യുക. കുട്ടികളുണ്ടെങ്കില്‍ അവരുടെ ചിത്രങ്ങള്‍ അയച്ച് കൊടുക്കുക. തങ്ങളുടെ കൊച്ചുമക്കളുടെ ചിത്രങ്ങള്‍ അവര്‍ ഏറെ ഇഷ്ടപ്പെടും.

8. ഉപദേശം

8. ഉപദേശം

വര്‍ഷങ്ങളുടെ അനുഭവ സമ്പത്ത് ഉള്ള ആളാവും അമ്മായി അമ്മ. അവരുടെ ഉപദേശങ്ങള്‍ നിരസിക്കാതിരിക്കുക. അവരുടെ നിര്‍ദ്ദേശങ്ങളോട് യോജിക്കാതിരിക്കുകയും, അവ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന അവസരങ്ങളുണ്ടാകാം. എന്നാല്‍ അവയോട് തുറന്ന സമീപനം പുലര്‍ത്തുക. അവ കേള്‍ക്കാനുള്ള മനസ്ഥിതിയെങ്കിലും പുലര്‍ത്തി ബഹുമാനം കാണിക്കുക. ഉപദേശങ്ങളെ വ്യക്തിപരമായ ആക്രമണമായി കാണാതിരിക്കുക. അവര്‍ നിങ്ങളെ സഹായിക്കണമെന്ന ഉദ്ദേശത്തോടെയാവും ഇവ പറയുന്നത്.

9. കുട്ടികള്‍

9. കുട്ടികള്‍

നിങ്ങളുടെ കുട്ടികളെ പരിചരിക്കാന്‍ അമ്മായി അമ്മക്ക് അവസരം നല്കുക. ചിലയവസരങ്ങളില്‍ സ്വന്തം മക്കളേക്കാള്‍ അവര്‍ക്ക് പ്രധാനപ്പെട്ടവരാകുന്നത് കൊച്ചുമക്കളാകും. ആഗ്രഹിക്കുന്നെങ്കില്‍ കട്ടികളെ അവരോടൊപ്പം സമയം ചെലവഴിക്കാന്‍ അനുവദിക്കുക. അവരടുത്തുള്ളപ്പോള്‍ കുട്ടികള്‍ കിടക്കാന്‍ അല്പം വൈകുക, നിങ്ങള്‍ നിശ്ചയിച്ചതിനേക്കാള്‍ ചോക്കലേറ്റ് നല്കുക തുടങ്ങിയവ അനുവദിച്ച് കൊടുക്കുക.

10. ആശയവിനിമയം

10. ആശയവിനിമയം

കുടുംബത്തോടൊപ്പം സംസാരിച്ചിരിക്കാന്‍ സമയം കണ്ടെത്തുക. ആരെങ്കിലും നിങ്ങളോട് മോശമായി പെരുമാറുന്നുവെങ്കില്‍ അത് ഉള്ളിലൊതുക്കാതിരിക്കുക. ഇത്തരം അവഹേളനങ്ങളും ശകാരവും ഭര്‍ത്താവിനോടും അമ്മായി അമ്മയോടും സംസാരിക്കുകയും അവ നിങ്ങളെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും പറയുക.

Read more about: relationship ബന്ധം
English summary

10 Ways To Be A Super Daughter In Law

According to research around 60 per cent of all marriages suffer from tension with mothers-in-law that is normally between the woman and her husband's mother. Here are a few tips to improve your relationship with your mom-in-law.
Story first published: Monday, June 23, 2014, 12:55 [IST]
X
Desktop Bottom Promotion