For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാര്യ എക്‌സ്‌പെന്‍സീവ് ആണോ?

|

ഒരു വിവാഹജീവിതത്തില്‍ പരസ്പരധാരണയും കാര്യങ്ങള്‍ മനസിലാക്കാനുള്ള കഴിവുമെല്ലാം വളരെ പ്രധാനമാണ്. എന്നാല്‍ ചിലപ്പോള്‍ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് ഇക്കാര്യത്തില്‍ പിന്നോട്ടാകാം.

പല കാര്യങ്ങളിലും ദാമ്പത്യത്തില്‍ ഒത്തുതീര്‍പ്പുകളും പ്ലാനിംഗുമെല്ലാം വേണം. വരവുചിലവിന്റെ കാര്യത്തിലും ഇത് പ്രധാനം തന്നെ.

Couple

സ്ത്രീകള്‍ പൊതുവെ ഷോപ്പിംഗ് പ്രിയരാണെന്നു പറയും. ഇത് ദാമ്പത്യത്തില്‍ ചിലപ്പോള്‍ കല്ലുകടിയുണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് വില കൂടിയ സാധനങ്ങള്‍ ആവശ്യപ്പെടുകയും കൂടുതല്‍ പണം ആവശ്യപ്പെടുകയും ചിലവാക്കുകയുമെല്ലാം ചെയ്യുമ്പോള്‍. ഇത്തരം ഭാര്യമാരെ നിലയ്ക്കു നിര്‍ത്താനും ചില വഴികളുണ്ട്.

കാര്യങ്ങള്‍ സമാധാനത്തോടെ പറഞ്ഞു മനസിലാക്കുവാന്‍ ശ്രമിയ്ക്കുകയെന്നതാണ് പ്രധാനമായും ചെയ്യാവുന്ന ഒരു കാര്യം. ചിലവുകള്‍ എങ്ങനെ നിങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിയ്ക്കുന്നുവെന്നു പറഞ്ഞു മനസിലാക്കാം.

കാര്യം പറഞ്ഞാല്‍ മനസിലാകാത്ത കൂട്ടത്തിലുള്ള പങ്കാളിയെങ്കില്‍ നിങ്ങളുടെ വരുമാനം എത്രയെന്നു വെളിപ്പെടുത്താതിരിയ്ക്കുക. പ്രത്യേകിച്ച് കൂടുതല്‍ വരുമാനമുണ്ടെങ്കില്‍. പണം ലഭിയക്കുന്നുവെങ്കില്‍ ചിലവാക്കുന്നതുകൊണ്ടെന്തു തെറ്റെന്നു ചിന്തിയ്ക്കുന്നവരുണ്ടാകാം.

ഭാര്യയ്‌ക്കൊപ്പമിരുന്നു വരവു ചെലവു കണക്കുകള്‍ ചര്‍ച്ച ചെയ്യാം. സേവിംഗ്‌സ് പ്ലാനുകളുണ്ടാക്കാം. ഇത് ചിലവു കുറയ്‌ക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കുവാന്‍ സഹായകമാകും. പണം സൂക്ഷിയ്ക്കാന്‍ ഭാര്യയ്ക്കും പ്രചോദനമാകും.

ഭാര്യ ചെലവു കൂടിയ ആവശ്യം പറയുകയാണെങ്കില്‍ പ്രതികരിയ്ക്കാതിരിയ്ക്കുക. അല്‍പനാള്‍ കഴിയുമ്പോള്‍ ഇത് അവര്‍ തനിയെ ഉപേക്ഷിയ്ക്കുകയോ മറക്കുകയോ ചെയ്യും.

ബന്ധം, ഭാര്യ, ഭര്‍ത്താവ്, പണം,

English summary

Ways Deal Expensive Wife

Women can either be expensive or very stingy. It all depends on the way she treats money and prioritise her needs. Men often complain that their pockets get empty after they get committed or married. Having an expensive wife can really be a trouble.
 
 
Story first published: Thursday, December 19, 2013, 13:24 [IST]
X
Desktop Bottom Promotion