For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭര്‍തൃവീട്ടിലെ പോര് ഒഴിവാക്കാന്‍

By Shibu T Joseph
|

ജീവിതത്തിന്റെ ഒരു ഭാഗവും ജീവിതത്തില്‍ കടുത്ത മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഒന്നാണ് വിവാഹം. പുതിയ ആളുകളുമായുള്ള പരിചയപ്പെടല്‍, പുതിയ ആചാരങ്ങള്‍, പുതിയ ജീവിതരീതികള്‍. വിവാഹശേഷം വീട് വിട്ടിറങ്ങുമ്പോള്‍ സ്വന്തം അമ്മയെ അവിടെ വിട്ടിട്ടായിരിക്കും നിങ്ങള്‍ വരിക, പക്ഷേ കയറിച്ചെല്ലുന്ന വീട്ടില്‍ ഭര്‍ത്താവിന്റെ അമ്മ ഉണ്ടെന്നോര്‍ക്കുക. മരുമകള്‍ - അമ്മായിയമ്മ ബന്ധത്തിന് രഹസ്യങ്ങളില്ല. അവിടെ ഒരു തുറന്ന രഹസ്യം മാത്രമേ ഉള്ളൂ. ഒരിത്തിരി കട്ടിയുള്ളതായിരിക്കും ആ ബന്ധം. സങ്കീര്‍ണ്ണതകള്‍ ഇഴചേര്‍ന്ന ഒരു ബന്ധം. തരക്കേടില്ലാത്ത രീതിയില്‍ ആ ബന്ധം കൈകാര്യം ചെയ്യുന്നവള്‍ തീര്‍ച്ചയായും ഒരു നല്ല മരുമകള്‍ ആയിരിക്കും.

നിങ്ങള്‍ വ്യത്യസ്ത കുടുംബത്തില്‍ നിന്നാണ് വരുന്നത്. പുതിയ അംഗങ്ങളുമായും കുടുംബവുമായും ഒത്തുചേര്‍ന്ന് പോകുവാന്‍ സമയമെടുക്കും. അതിനാല്‍ ആവശ്യമായ സമയം നല്‍കുക. അമ്മായിയമ്മയുമായി ഒരു യുദ്ധം ഒഴിവാക്കുക. പറയാന്‍ പാടില്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട് ഒരു അമ്മായിയമ്മ മരുമകള്‍ ബന്ധത്തില്‍. ദുര്‍ഭൂതമായി അവരെ കാണുന്ന ഏര്‍പ്പാട് നിര്‍ത്തുക. നല്ല ഒരു ബന്ധം സൃഷ്ടിച്ചെടുക്കുവാന്‍ ശ്രമിക്കുക. ഒരു മരുമകള്‍ എന്ന രീതിയില്‍ അവലംഭിക്കേണ്ട ചില കാര്യങ്ങളാണ് പറയുന്നത്

ways daughter in law can avoid tiffs
1) അഭിനന്ദിക്കുക
അഭിനന്ദനങ്ങള്‍ ഇഷ്ടപ്പെടാത്ത ആരുമില്ല. നല്ല മരുമകള്‍ എല്ലായ്‌പ്പോഴും വിവേകമുള്ളവളും കാര്യങ്ങള്‍ നല്ല രീതിയില്‍ മനസ്സിലാക്കുന്നവളുമായിരിക്കും. അവരുടെമകനെ നല്ല നിലയില്‍ വളര്‍ത്തുവാനും നല്ല വ്യക്തിയാക്കി മാറ്റുവാനും അവര്‍ വഹിച്ച പങ്കിനെ അഭിനന്ദിക്കുക. അമ്മായിയമ്മ സഹിച്ച കഷ്ടപ്പാടുകള്‍ അംഗീകരിക്കുക. അവരെ സാന്ത്വനിപ്പിക്കുന്നതായിരിക്കും ആ പ്രശംസ.
2) മാറ്റിനിര്‍ത്തരുത്
പ്രായമുള്ളവര്‍ ഏതിലും അനാവശ്യമായി തലയിടുന്ന പ്രകൃതക്കാരായിരിക്കും. എങ്കിലും അവരെ മാറ്റിനിര്‍ത്തി എന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കരുത്. അവരെ അവഗണിക്കരുത്. പകരം അവരുടെ സാന്നിധ്യത്തെ അംഗീകരിക്കുകയും ഉപദേശങ്ങള്‍ക്ക് കൃതജ്ഞതയുള്ളവരായിരിക്കുകയും ചെയ്യുക. നല്ല മരുമകളാണ് നിങ്ങളെന്ന ചിന്ത അവരില്‍ സൃഷ്ടിക്കുന്നതില്‍ ഇത് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
3)സൗഹൃദമനോഭാവം വളര്‍ത്തിയെടുക്കുക
മകനോട് വളെര അടുപ്പമുള്ളവരായിരിക്കും അമ്മായിയമ്മ. വിലമതിക്കാനാവാത്ത നിധിയായിരിക്കാം ഒരു പക്ഷേ അവര്‍ക്ക് മകന്‍. ഭയത്തോടെയായിരിക്കും ഇത് നിങ്ങള്‍ കാണുക. ഒരു നല്ല മരുമകളാണ് നിങ്ങളെങ്കില്‍ അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത മനസ്സിലാക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും. ആ അടുപ്പത്തോട് സുഹൃദ്ഭാവം വളര്‍ത്തിയെടുക്കുക.
4)എല്ലാറ്റിനും സമയം നല്‍കുക.
ഏതാനും നിമിഷം കൊണ്ടല്ല നിങ്ങള്‍ ഭര്‍ത്താവിനെ ഇഷ്ടപ്പെട്ടതെന്ന് തിരിച്ചറിയുക. അതേ സാഹചര്യം അമ്മായിയമ്മ മരുമകള്‍ ബന്ധത്തിലും ബാധകമാണ്. നല്ല ബന്ധം അമ്മായിയമ്മയുമായി ഉണ്ടാക്കാന്‍ അനിവാര്യമായ സമയം നീക്കിവെയ്ക്കുക. ഒരു നല്ല മരുമകള്‍ക്ക് ഇത് മനസ്സിലാക്കുവാനും അതനുസരിച്ച് പെരുമാറുവാനും സാധിക്കും.
5)വഴക്കിലേയ്ക്ക് വലിച്ചിഴക്കരുത്
വിവാഹജീവിതത്തില്‍ വഴക്കുകള്‍ പതിവാണ്. ഭര്‍ത്താവുമായുള്ള വഴക്കിലേയ്ക്ക് അയാളുടെ മാതാപിതാക്കളെ വലിച്ചിഴക്കരുത്. ഒരു നല്ല മരുമകളായി അവരുടെ വികാരങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കുക.
6)്അനാവശ്യമായി വഴക്കടിക്കരുത്
അമ്മായിയമ്മ എല്ലായ്‌പ്പോഴും മകനെയാണ് പിന്തുണയ്ക്കുന്നതെന്ന തോന്നല്‍ നിങ്ങളിലുണ്ടായേക്കാം. നിങ്ങളെക്കുറിച്ചും അവര്‍ക്ക് ആകുലതകളുണ്ടായേക്കാം. അനാവശ്യമായ കാരണങ്ങളുണ്ടാക്കി അമ്മായിയമ്മയുമായി വഴക്കുണ്ടാക്കാതിരിക്കുക. നല്ല മരുമകളാണെങ്കില്‍ നിങ്ങള്‍ ഇത് തീര്‍ച്ചയായും പാലിക്കും.
7)സൗഹൃദം വളര്‍ത്തുക
അമ്മായിയമ്മയെ നല്ല സുഹൃത്താക്കുവാന്‍ ഒരു നല്ല മരുമകള്‍ക്ക് സാധിക്കും. ഫേസ്ബുക്കില്‍ സുഹൃത്താക്കി മാറ്റുവാന്‍ കഴിയുന്നത്ര സൗഹൃദം വളര്‍ത്തിയെടുക്കുക. അവര്‍ എന്ത് പോസ്റ്റ് ചെയ്യുന്നുവെന്ന് നിരീക്ഷിക്കുക.

Read more about: relationship ബന്ധം
English summary

ways daughter in law can avoid tiffs

Marriage is a part of life and a phase of life that may bring in drastic changes at all levels. It is a time when you get acquainted with new people, new customs and a rather new way of living.
Story first published: Monday, December 2, 2013, 11:32 [IST]
X
Desktop Bottom Promotion